'അലക്സിയ എൽസയ്ക്ക് അഖിലേന്ത്യാ റാങ്കിംഗ് ബാഡ്മിൻ്റനിൽ വിജയം'

ദുബായിൽ ഏഴാം ക്ലാസ് വിദ്യാർഥിനിയായ മലയാളി പെൺകുട്ടി റാഞ്ചിയിൽ നടന്ന യോനെക്സ് – സൺറൈസ് അഖിലേന്ത്യാ റാങ്കിങ് ബാഡ്മിൻറനിൽ ഇരട്ട നേട്ടം കൈവരിച്ചു.അലക്സിയ എൽസ അലക് സാണ്ടർ ആണ് അണ്ടർ 13 വിഭാഗത്തിൽ ഡബിൾസിൽ സ്വർണവും സിംഗിൾസിൽ വെള്ളിയും നേടിയത്.

ഡബിൾസിൽ തെലങ്കാനയുടെ ഹംസിനി ചാദരം ആയിരുന്നു അലക്സിയയുടെ കൂട്ടാളി.നേരത്തെ കൊൽക്കത്തയിൽ ഇതേ പരമ്പരയിൽ സിംഗിൾസിലും ഡബിൾസിലും വെങ്കലം നേടിയിരുന്നു. ദുബായ് യിൽ ആണ് താമസമെങ്കിലും ബാഡ്മിൻ്റൻ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ കീഴിലാണ് അലക്സിയ മത്സരിക്കുന്നത്.

അടൂർ കണ്ണംകോട് അറപുറയിൽ ലൂയി വില്ലയിൽ റോമി അലക്സാണ്ടർ ലൂയിസിൻ്റെയും റീജ റോമിയുടെയും മകളാണ് അലക്സിയ. റീജ സംസ്ഥാന ബാസ്ക്കറ്റ്ബോൾ താരമായിരുന്നു.2019 ൽ ഇറ്റലിയിൽ ഇന്ത്യൻ മാസ്റ്റേഴ്സ് ടീമിലും കളിച്ചു.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു