"എന്നെ കൊന്നാലും ഞാൻ പറയാൻ ഉള്ളത് പറയും"; ഒളിമ്പിക്സിൽ ഇന്ത്യയുടെ അവസ്ഥയിൽ രോക്ഷം കൊണ്ട് മുൻ ഫുട്ബോൾ താരം സുനിൽ ഛേത്രി

വർഷങ്ങളായി ഇന്ത്യ ഒളിമ്പിക്സിൽ എന്നും അവസാന സ്ഥാനങ്ങളിൽ ഏതെങ്കിലും ആയിട്ടാകും നിലനിൽക്കുക. 150 കോടിയോളം വരുന്ന ജനസംഖ്യയിൽ ഇന്ത്യയ്ക്ക് എന്ത് കൊണ്ടാണ് ഒളിമ്പിക്സിൽ ഒന്നാമത് എത്താൻ സാധിക്കാത്തതു എന്ന് പലരും ചോദിച്ച് രംഗത്ത് എത്തിയിരുന്നു. എന്നാൽ ഇപ്പോൾ ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം സുനിൽ ഛേത്രി ഇതിനെ പറ്റി സംസാരിച്ചു കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ്.150 കോടിയോളം ജനസംഖ്യയുണ്ടായിട്ടും പ്രതിഭകളെ തിരിച്ചറിയുന്നതിലും കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിലും ഇന്ത്യ പരാജയപ്പെടുന്നുവെന്നാണ് ഛേത്രിയുടെ വിമര്‍ശനം. ഒരു പോഡ് കാസ്റ്റിനു നൽകിയ അഭിമുഖത്തിലാണ് സുനിൽ ഛേത്രി ഇതിനെ പറ്റി സംസാരിച്ചത്. ആ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുകയാണ്.

മുൻ ഫുട്ബോൾ ഇതിഹാസം സുനിൽ ഛേത്രി പറയുന്നത് ഇങ്ങനെ:

വർഷങ്ങളായി ഇന്ത്യ എന്നും ഒളിമ്പിക്സിൽ പുറകിലാണ് നിൽകുന്നത്. എന്നാൽ നമ്മളെക്കാൾ ജനസംഖ്യ കുറവുള്ള രാജ്യങ്ങൾ എന്നും നമ്മളെക്കാൾ മുൻപിലാണ് നിൽക്കുന്നതും.150 കോടിയോളം ജനസംഖ്യയുള്ള ഇന്ത്യയ്ക്ക് ഒളിംപിക്‌സില്‍ മെഡലുകള്‍ നേടാന്‍ കഴിയുന്നില്ലെന്ന് പറയുന്നത് വസ്തുതാപരമായി ശരിയല്ല. കാരണം150 കോടി വരുന്ന ജനങ്ങളില്‍ നിന്ന് പ്രതിഭകളെ കണ്ടെത്താനും അവരുടെ കഴിവുകള്‍ പരിപോഷിക്കാനും നമുക്ക് കഴിയുന്നില്ല എന്നതാണ് സത്യം. ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് തിളങ്ങാൻ സാധിക്കാത്തതു ഇത് കൊണ്ടാണ്. നമ്മുടെ രാജ്യത്ത് കഴിവുള്ളവര്‍ ഒട്ടും കുറവല്ല എന്നത് 100 ശതമാനം ശരിയാണ്. പ്രതിഭകളെ ശരിയായ സമയത്തും ശരിയായ രീതിയിലും തിരിച്ചറിയുന്നതിൽ ഇന്ത്യ ഒരുപാട് പിന്നിലാണ്. ഇത് പറഞ്ഞതിന് എന്നെ കൊന്നാലും പ്രശ്‌നമില്ല, ഇതാണ് യാഥാര്‍ത്ഥ്യം” സുനിൽ ഛേത്രി പറഞ്ഞു.

150 കോടി വരുന്ന ജനസംഖ്യയിൽ ഇന്ത്യ ഒളിമ്പിക്സിൽ ആകപ്പാടെ പങ്കെടുക്കുന്നത് 150 ഇൽ താഴെ ഉള്ള മത്സരാർത്ഥികളാണ്. ഇതിനു കാരണം കഴിവുള്ള മത്സരാർത്ഥികളെ മികച്ച രീതിയിൽ ഉപയോഗിക്കാൻ നമ്മൾക്ക് സാധിക്കാത്തതാണ്. ക്രിക്കറ്റിൽ ശ്രദ്ധ കൊടുക്കുന്ന പോലെ മറ്റു ഗെയിംസിലും ഇന്ത്യൻ താരങ്ങളെ മുൻപന്തിയിൽ കൊണ്ട് വരണം. കഴിഞ്ഞ ഒളിംപിക്‌സില്‍ ഏഴ് മെഡലുകള്‍ നേടിയതാണ് ഇന്ത്യയുടെ എക്കാലത്തേയും മികച്ച പ്രകടനം. ഇത്തവണത്തെ പാരിസ് ഒളിംപിക്‌സില്‍ ഇതുവരെ ഇന്ത്യയ്ക്ക് മൂന്ന് മെഡലുകള്‍ മാത്രമാണ് സ്വന്തമാക്കാനായത്. നിലവിൽ ഇന്ത്യ 44 ആം സ്ഥാനത്താണ് നിൽകുന്നത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ