ഇന്നലെ നടന്ന ക്വാട്ടർ ഫൈനൽ മത്സരത്തിൽ അർജന്റീനയെ എതിരില്ലാത്ത ഒരു ഗോളിന് തോല്പിച്ച് കൊണ്ട് കരുത്തരായ ഫ്രാൻസ് ഒളിമ്പിക്സിന്റെ അടുത്ത ഘട്ടമായ സെമി ഫൈനലിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ മറ്റേറ്റ നേടിയ ഗോളിലാണ് ഫ്രാൻസ് താരങ്ങൾ വിജയം കണ്ടെത്തിയത്. ഇതോടെ അർജന്റീന ഒളിമ്പിക്സിൽ നിന്നും പുറത്തായി. ഫ്രാൻസിന്റെ അടുത്ത ഘട്ടമായ സെമിഫൈനൽ പോരാട്ടത്തിൽ ഈജിപ്തിനെയാണ് നേരിടുക. അർജന്റീനയും ഫ്രാൻസും തമ്മിലുള്ള വൈരം ലോകപ്രശസ്തമാണ്. കഴിഞ്ഞ ഖത്തർ വേൾഡ് കപ്പ് ഫൈനലിൽ അർജന്റീന ഫ്രാൻസിനെ തോൽപ്പിച്ചു കൊണ്ടായിരുന്നു കിരീടം സ്വന്തമാക്കിയിരുന്നത്. മത്സരത്തിന്റെ കുറിച്ച് ഫ്രഞ്ച് അണ്ടർ ടീമിന്റെ പരിശീലകനായ തിയറി ഹെൻറി ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.
തിയറി ഹെൻറി പറഞ്ഞത് ഇങ്ങനെ:
” വേൾഡ് കപ്പിലെ തോൽവിക്കുള്ള പ്രതികാരമായി കൊണ്ട് ഞങ്ങൾ ഇതിനെ പരിഗണിക്കുന്നില്ല. കാരണം അത് മറ്റൊരു വിഭാഗത്തിന്റെ കളി ആണ്. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഗോൾ നേടാനായത് അനുകൂലമായി. മത്സരത്തിന്റെ അവസാനത്തിൽ എന്റെ ഭാഗത്ത് നിന്നുണ്ടായ പ്രവർത്തികളിൽ ഞാൻ ക്ഷമ ചോദിക്കുന്നു. എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല. മാത്രമല്ല ഞങ്ങളുടെ ഒരു താരത്തിന് റെഡ് കാർഡ് ലഭിക്കുകയും ചെയ്തു ” ഇതാണ് ഫ്രഞ്ച് പരിശീലകൻ പറഞ്ഞിട്ടുള്ളത്.
Read more
അർജന്റീനയും ഫ്രാൻസും തമ്മിലുള്ള മത്സരം കാണാൻ എന്നും ലോക ഫുട്ബോൾ ആരാധകർക്ക് ഹരമാണ്. നിലവിലെ സാഹചര്യത്തിൽ അർജന്റീനയും ഫ്രാൻസും ഇപ്പോൾ പരസ്പരം കൂടുതൽ ശത്രുതയിലേക്കാണ് നീങ്ങുന്നത്. കഴിഞ്ഞ കോപ്പ അമേരിക്ക കിരീടം നേട്ടത്തിനുശേഷം അർജന്റീന താരങ്ങൾ ഫ്രഞ്ച് താരങ്ങളെ വംശീയമായി അധിക്ഷേപിച്ചിരുന്നു. അത് വലിയ രീതിയിൽ വിവാദമാവുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെയാണ് അർജന്റീന താരങ്ങൾക്ക് ഫ്രാൻസിൽ വലിയ പ്രതിഷേധങ്ങൾ ഏൽക്കേണ്ടി വന്നത്. മത്സരത്തിൽ അർജന്റീനൻ താരങ്ങൾക്ക് ഫ്രാൻസ് ആരാധകരുടെ കൂവലുകളും കളിയാക്കലുകളും കുറെ നേരിടേണ്ടി വന്നു.