"ഞങ്ങൾ റേസിസ്റ്റുകൾ അല്ല"; ഫ്രാൻസ് താരങ്ങൾക്കെതിരെ പൊട്ടിത്തെറിച്ച് ലുകാസ് ബെൾട്രൻ

പാരീസ് ഒളിമ്പിക്സിലെ ഈ വർഷത്തെ ഫുട്ബോൾ മത്സരങ്ങളിൽ അർജന്റീനയെ എതിരില്ലാത്ത ഒരു ഗോളിന് തോല്പിച്ച് കൊണ്ട് കരുത്തരായ ഫ്രാൻസ് ക്വാട്ടർ ഫൈനലിൽ വിജയിച്ച് അടുത്ത ഘട്ടമായ സെമി ഫൈനലിലേക്ക് പ്രവേശിച്ചു. മത്സരം കയ്യാങ്കളിയും, ആരാധകരുടെ പരിഹാസങ്ങളും എല്ലാം നിറഞ്ഞതായിരുന്നു. അർജന്റീനയെ സംബന്ധിച്ച് ഫ്രാൻസുമായുള്ള മത്സരം അത്ര മികച്ചതല്ലായിരുന്നു. മത്സരത്തിന്റെ പറ്റി ഒരുപാട് വിവാദങ്ങളും ഉയർന്നിരുന്നു. മത്സരത്തിന്റെ അവസാനം രണ്ട് ടീമുകളിലെയും താരങ്ങൾ കളി അവസാനിപ്പിച്ചത് കയ്യാങ്കളിയിൽ ആയിരുന്നു. മത്സരത്തിനിടെ ഫ്രഞ്ച് ഡിഫൻഡർ ലൂയിസ് ബാഡേ അർജന്റൈൻ താരമായ ലുകാസ് ബെൾട്രനെ അഭിമുഖീകരിച്ച് അഗ്രഷൻ കാണിച്ചതും വലിയ വിവാദമായിരുന്നു. ഈ വിഷയങ്ങളിൽ പ്രതികരണം രേഖപ്പെടുത്തിയിരിക്കുകയാണ് ബെൾട്രൻ.

അർജന്റീനൻ താരം ലുകാസ് ബെൾട്രൻ പറയുന്നത് ഇങ്ങനെ:

”എനിക്ക് ഫ്രഞ്ചുകാരുമായി ഒരു പ്രശ്നവുമില്ല. നിങ്ങൾ ഞങ്ങളെ തെറ്റിദ്ധരിച്ചിരിക്കുകയാണ്. ഞങ്ങൾ റേസിസ്റ്റുകൾ അല്ല. അർജന്റീനയിൽ വന്നാൽ നിങ്ങൾക്ക് അത് കാണാം. ഞങ്ങൾ എല്ലാവരോടും വളരെയധികം സൗഹൃദപരമായി പെരുമാറുന്നവരാണ്. ഞങ്ങളുടെ മുഖത്ത് നോക്കിയാണ് അവർ ആഘോഷിച്ചത്, ഞങ്ങളെ അവർ പരിഹസിച്ചു, റേസിസ്റ്റുകൾ എന്ന് മുദ്രകുത്തി. ഞങ്ങൾ അങ്ങനെയുള്ളവരല്ല, എന്തിനാണ് ഞങ്ങളെ അങ്ങനെ വിളിക്കുന്നത് എന്നാണ് തിരിച്ച് അവരോട് ചോദിച്ചത്. തങ്ങളുടെ കുടുംബാംഗങ്ങൾക്ക് മുന്നിൽ പോയാണ് അവർ ആഘോഷിച്ചത്. അത് ഒരിക്കലും ശരിയായ കാര്യമല്ല. എൻസോയുടെ കാര്യത്തിൽ സംഭവിച്ചത് അടർത്തി മാറ്റപ്പെട്ടതാണ്. ആ പാട്ടിലെ ഒരു ഭാഗം മാത്രം വച്ചുകൊണ്ടാണ് വിവാദമാക്കിയത്. വേൾഡ് കപ്പ് ഫൈനലിലെ മെമ്മറി മാത്രമാണ് അത്. നിങ്ങൾക്ക് അഡ്രിനാലിൻ റഷ് ഉണ്ടാകുമ്പോൾ ഇത്തരം കാര്യങ്ങളോട് നമ്മൾ പ്രതികരിക്കും. അതൊരിക്കലും ശരിയല്ല. പക്ഷേ കളിക്കളത്തിൽ ഇങ്ങനെയൊക്കെ സംഭവിക്കും ” അർജന്റീനൻ താരം പറഞ്ഞത് ഇങ്ങനെ.

കഴിഞ്ഞ ഫിഫ ലോകകപ്പിൽ ഫ്രാൻസിനെ അർജന്റീന തോല്പിച്ചത് മുതൽ തുടങ്ങിയതാണ് ഇരു ടീമുകളും തമ്മിലുള്ള വൈരാഗ്യം. മാത്രമല്ല ഈ കഴിഞ്ഞ കോപ്പ അമേരിക്കൻ ടൂർണമെന്റിൽ കപ്പ് ജേതാക്കളായത് അർജന്റീന ആയിരുന്നു. തുടർന്നുള്ള കിരീടധാരണ ചടങ്ങിൽ ഫ്രാൻസിനെ അധിക്ഷേപിച്ച് അർജന്റീനൻ താരം എൻസോ ഫെർണാണ്ടസ് പാട്ട് പാടുകയും ചെയ്യ്തു. അതിനെ തുടർന്ന് ഒരുപാട് വിവാദങ്ങൾ ഉയർന്നിരുന്നു. ഇപ്പോൾ നടക്കുന്ന ഒളിമ്പിക്സിൽ അർജന്റീനൻ താരങ്ങൾക്ക് നേരെ ഫ്രാൻസ് ആരാധകരുടെ പരിഹാസവും അക്രമവും ഉണ്ടായിരുന്നു. സെമി ഫൈനലിൽ ഫ്രാൻസിന്റെ എതിരാളി ഈജിപ്ത് ആണ്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ