"മികച്ച മുന്നേറ്റം നടത്തിയത് നമ്മൾ തന്നെ ആയിരുന്നു"; അർജന്റീനയ്ക്ക് പിന്തുണയുമായി മുൻ താരം എയ്ഞ്ചൽ ഡി മരിയ

ഇന്നലെ നടന്ന ഒളിമ്പിക്സ് ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ കരുത്തരായ ഫ്രാൻസ് അർജന്റീനയെ എതിരില്ലാത്ത ഒരു ഗോളിന് തോല്പിച്ച് കൊണ്ട് അടുത്ത ഘട്ടത്തിലേക്ക് കടന്നു. ഇതോടെ ഒളിമ്പിക്സിൽ നിന്നും അർജന്റീന സെമി കാണാതെ പുറത്തായി. ഒളിമ്പിക്സിലെ ഏറ്റവും കരുത്തരായ ടീം ആയിരുന്നു അർജന്റീന. മത്സരത്തിലെ മികച്ച പ്രകടനം കാഴ്ച വെച്ചത് അർജന്റീന തന്നെ ആയിരുന്നു. തുടക്കത്തിൽ തന്നെ ഫ്രാൻസ് താരം മറ്റേറ്റ വിജയഗോൾ നേടിയിരുന്നു. തുടർന്ന് മികച്ച മുന്നേറ്റങ്ങൾ അർജന്റീന നടത്തിയെങ്കിലും അതിനു ഫലം ഉണ്ടായില്ല. ഹവിയർ മശെരാനോയുടെ കീഴിലുള്ള അർജന്റീന ടീമിൽ നിരവധി സൂപ്പർതാരങ്ങൾ ഉണ്ടായിരുന്നു. ഗോൾഡ് മെഡൽ മോഹം ബാക്കി വെച്ചാണ് അവർ മടങ്ങുന്നത്. മത്സരത്തിന്റെ പറ്റി എയ്ഞ്ചൽ ഡി മരിയ സംസാരിച്ചു.

എയ്ഞ്ചൽ ഡി മരിയ പറയുന്നത് ഇങ്ങനെ:

” വളരെ മികച്ച രൂപത്തിലാണ് അർജന്റീന താരങ്ങൾ കളിച്ചത്. ഫ്രാൻസ് ആരാധകരുടെ പരിഹാസവും, തളർത്തലുകളും ഉണ്ടായിട്ടും നമ്മൾ പിടിച്ച് നിന്നു. അത് ചെറിയ കാര്യം അല്ല. ഇനിയും മികച്ച മത്സരങ്ങൾ ഇവർക്ക് കളിക്കുവാൻ സാധിക്കും“ ഇതാണ് ഡി മരിയ പറഞ്ഞത്.

മികച്ച പ്രകടനം നടത്തി അഭിമാനിക്കാവുന്ന തരത്തിലാണ് അർജന്റീനൻ താരങ്ങൾ തങ്ങളുടെ ഒളിമ്പിക്സ് അവസാനിപ്പിച്ചത്. അവരുടെ മികച്ച മത്സരം തന്നെ ആയിരുന്നു ടീം അങ്കങ്ങൾ കാഴ്ച വെച്ചിരുന്നത്. ഈ കഴിഞ്ഞ കോപ്പ അമേരിക്കൻ ടൂർണമെന്റിലെ അടുപ്പിച്ച് രണ്ട് തവണ ജേതാക്കളായി ചാമ്പ്യൻഷിപ്പ് നിലനിർത്താൻ താരങ്ങൾക്ക് സാധിച്ചിരുന്നു. മാത്രമല്ല കഴിഞ്ഞ ഫിഫ ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെ തോല്പിച്ച് കൊണ്ടായിരുന്നു അർജന്റീന ലോകജേതാക്കളായത്. ഇന്നലത്തെ മത്സരത്തിൽ അർജന്റീനയെ തോല്പിച്ച് കൊണ്ട് ഫ്രാൻസ് വിജയിച്ചത് കൊണ്ട് അടുത്ത ഘട്ടമായ സെമി ഫൈനലിലേക്ക് പ്രവേശനം ലഭിച്ചിരിക്കുകയാണ്.

Latest Stories

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ