"ഇന്ത്യയ്ക്ക് വേണ്ടി നമ്മൾ നേടി"; പി ആർ ശ്രീജേഷിന്റെ വാക്കുകളിൽ ആവേശത്തോടെ ഇന്ത്യൻ ജനത

പാരീസ് ഒളിമ്പിക്സിലെ ഹോക്കി മത്സരത്തിൽ ഇന്ത്യക്ക് വെങ്കലം നേടാനായി. ഇന്ത്യയുടെ എതിരാളികൾ കരുത്തരായ സ്പെയിൻ ആയിരുന്നു. ഇരു ടീമുകളും ഇഞ്ചോടിഞ് പോരാട്ടമായിരുന്നു കളിക്കളത്തിൽ നടത്തിയത്. അവസാന മിനിറ്റുകളിൽ ഗോൾകീപ്പർ ശ്രീജേഷിന്റെ മികവ് കൊണ്ടാണ് ഇന്ത്യയ്ക്ക് വെങ്കലം നേടാനായത്. താരത്തിന് നേരെ വന്ന മൂന്ന് ഷോട്ടുകളും അനായാസം തടഞ്ഞ് കൊണ്ട് മികച്ച പ്രകടനം ആണ് ശ്രീജേഷ് കാഴ്ച വെച്ചത്. അങ്ങനെ ഇന്ത്യൻ ജേഴ്‌സിയിൽ തന്റെ അവസാനത്തെ മത്സരവും ഗംഭീരമായി കളിച്ചു കൊണ്ട് ഇതിഹാസം രാജകീയമായി പടിയിറങ്ങി. വെങ്കലം നേടിയതിൽ താരം നന്ദി പ്രകാശിപ്പിക്കുകയും ചെയ്യ്തു.

പി ആർ ശ്രീജേഷ് പറയുന്നത് ഇങ്ങനെ:

ഇത് ഒറ്റയ്ക്കു നേടിയതല്ല. എന്റെ സഹോദരങ്ങളുടെ കഷ്ടപ്പാടിന്റെ ഫലമാണ് ഈ നേട്ടം. ഒരുമിച്ച് ഞങ്ങൾ പൊരുതി, ഒരുപാട് ചോരകൾ കളിക്കളത്തിൽ ഒഴുക്കി, ഞങ്ങൾ ഒരുമിച്ച് തോൽവിയെ കീഴടക്കി വിജയിച്ചു. ഇന്ത്യക്ക് വേണ്ടി ഒരുമിച്ച് ഞങ്ങൾ നേടിയെടുത്തു” പി ആർ ശ്രീജേഷ് പറഞ്ഞു.

2006 മുതലാണ് പി ആർ ശ്രീജേഷ് ഇന്ത്യയുടെ നീല കുപ്പായം അണിഞ്ഞു രാജ്യാന്തര മത്സരങ്ങൾക്ക് വേണ്ടി അരങ്ങേറിയത്. അന്ന് മുതൽ ഇന്ന് വരെ താരം ഇന്ത്യൻ ഹോക്കി ടീമിലെ വന്മതിൽ എന്നാണ് അറിയപ്പെടുന്നത്. കഴിഞ്ഞ ടോക്കിയോ ഒളിമ്പിക്സിലും ഇന്ത്യക്ക് വെങ്കല മെഡൽ നേടി കൊടുക്കാൻ ശ്രീജേഷിന് സാധിച്ചു. താരത്തിന്റെ ഐതിഹാസികമായ യാത്രയിൽ സോഷ്യൽ മീഡിയയിലൂടെ ഒരുപാട് പ്രമുഖർ ആശംസകൾ അറിയിച്ച് രംഗത്ത് എത്തിയിട്ടുണ്ട്.

Latest Stories

മതത്തിൻ്റെ പേരിൽ വാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയ സംഭവത്തിൽ വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടർ കെ.ഗോപാലകൃഷ്ണനെതിരെ സർക്കാർ നടപടിയെടുത്തേക്കും

വഖഫ് പരാമർശത്തിൽ സുരേഷ് ഗോപിക്കെതിരെ പരാതി നൽകി കോൺഗ്രസ്

ഇനിയില്ല; നിർണായക തീരുമാനം സ്ഥിരീകരിച്ച് മോഹൻലാൽ

ഈ കാരണം കൊണ്ടാണ് താൻ ഇനി മലയാള സിനിമയിൽ പ്രവർത്തിക്കാത്തതെന്ന് ഇളയരാജ

ഏത് പൂരം കലക്കിയാണ് ട്രംപ് വിജയിച്ചത്? നവ്യ ജയിച്ചാൽ കേന്ദ്രമന്ത്രിയാക്കും; വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് റാലിയിൽ സുരേഷ് ഗോപി

ട്രംപും മസ്‌കും അമേരിക്കയിലെ 'ഡീപ് സ്റ്റേറ്റും', വരാനിരിക്കുന്നതെന്ത്?

ട്രംപിന്റെ യുദ്ധത്തില്‍ പടനായകനാണോ ഇലോണ്‍ മസ്‌ക്?ച ട്രംപും മസ്‌കും അമേരിക്കയിലെ 'ഡീപ് സ്റ്റേറ്റും', വരാനിരിക്കുന്നതെന്ത്?

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ ട്രംപോണോമിക്‌സിൻ്റെ ഇരട്ട സ്വാധീനം: ഗുണങ്ങളും ദോഷങ്ങളും

വയനാട് ഭക്ഷ്യകിറ്റ് വിതരണം നിർത്തിവെക്കണം; മേപ്പാടി പഞ്ചായത്തിന് നിർദ്ദേശം നൽകി കളക്ടർ

ശാസ്ത്രി എനിക്ക് അയച്ച മെസേജ് മറക്കാൻ കഴിയില്ല, തുടരെയുള്ള സെഞ്ചുറിക്ക് പിന്നാലെ വമ്പൻ വെളിപ്പെടുത്തലുമായി സഞ്ജു സാംസൺ