രണ്ടു സെറ്റുകള്‍ പിന്നില്‍ നിന്നിട്ടും ശക്തമായ പോരാട്ടവീര്യം കാട്ടി തിരിച്ചടിച്ച റാഫേല്‍ നദാല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കിരീടംചൂടി. റഷ്യന്‍ താരം ദാനില്‍ മെദ്‌വെദേവിനെതിരേ 2-6 6-7 (5-7) 6-4 6-4 7-5 എന്ന സ്‌കോറിനായിരുന്നു നദാല്‍ വിജയം നേടിയത്. കരിയറില്‍ 21 ാം ഗ്രാന്റസ്‌ളാം കിരീടമാണ് നദാല്‍ കൈവരിച്ചത്.
അഞ്ചു സെറ്റുകള്‍ നീണ്ട മത്സരത്തില്‍ ആദ്യ രണ്ടു സെറ്റുകള്‍ നഷ്ടമാക്കിയ ശേഷമായിരുന്നു നദാല്‍ തിരിച്ചടിച്ചത്. അഞ്ചു മണിക്കൂറാണ് മത്സരം നീണ്ടു നിന്നത്. 14 വര്‍ഷത്തിന് ശേകമാണ് രണ്ടു സെറ്റുകള്‍ പിന്നില്‍ നിന്ന ശേഷം മത്സരം നദാല്‍ പിടിച്ചെടുക്കുന്നത്. 2007 ല്‍ മിഖായേല്‍ യോഴ്‌നിയെ വിംബിള്‍ഡണില്‍ സമാന രീതിയില്‍ നദാല്‍ വിജയം നേടിയിരുന്നു.
ഇതോടെ 21 ഗ്രാന്റ്‌സ്‌ളാം കയ്യിലുള്ള ഏക പുരുഷ താരമായി നദാല്‍ മാറി. സ്വിറ്റ്‌സര്‍ലന്റ താരം മൂന്‍ ഒന്നാം നമ്പര്‍ റോജര്‍ ഫെഡററും ഒന്നാം നമ്പര്‍ നോവാക്ക് ജോക്കോവിക്കിനും 20 ഗ്രാന്റ്‌സ്‌ളാം വിജയങ്ങളുണ്ട്. ഓസട്രേലിയന്‍ ഓപ്പണ്‍ കിരീടം നേടുന്ന പ്രായം കൂടിയ മൂന്നാമത്തെ താരമായി മാറാനും നദാലിന് കഴി്ഞ്ഞു. 35 ാം വയസ്സിലാണ് നദാലിപ്പോള്‍.