RCB UPDATES: ആര്‍സിബി പാകിസ്ഥാന്‍ ലീഗിലോ ബംഗ്ലാദേശിലോ പോയി കളിക്കുന്നതാണ് നല്ലത്, അവിടെ കപ്പടിക്കാം, ട്രോളുമായി ആരാധകര്‍

ഐപിഎല്‍ 2025ലെ ആദ്യ രണ്ട് മത്സരങ്ങളില്‍ ജയിച്ച് ആരാധക പ്രതീക്ഷകള്‍ കൂട്ടിയ ടീമായിരുന്നു റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. കൊല്‍ക്കത്തയ്‌ക്കെതിരെ ഏഴ് വിക്കറ്റ് ജയം നേടിയ ആര്‍സിബി പട രണ്ടാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ 50 റണ്‍സിനും തോല്‍പ്പിച്ചു. എന്നാല്‍ കഴിഞ്ഞ ദിവസം ഗുജറാത്തിനോട് എട്ട് വിക്കറ്റിന് തോറ്റതോടെ ആര്‍സിബിയെ ട്രോളി വീണ്ടും എത്തുകയാണ് ആരാധകര്‍. ഹോംഗ്രൗണ്ടായ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരമായിരുന്നിട്ടുകൂടി ആര്‍സിബിക്ക് വിജയം കൈപിടിയിലൊതുക്കാനാവാത്തതിന്റെ നിരാശയിലാണ് ആരാധകര്‍ രംഗത്തെത്തിയിരിക്കുന്നത്.

പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിലേക്കോ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലേക്കോ മാറുന്ന കാര്യം ആര്‍സിബി കാര്യമായി പരിഗണിക്കണമെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഒരുവിഭാഗത്തിന്റെ വിമര്‍ശനം. അങ്ങനെ ചെയ്യുവാണെങ്കില്‍ അവര്‍ക്ക്‌ എന്തായാലും അവിടെ കപ്പടിക്കാനാവും. ലോകം മുഴുവന്‍ പുനര്‍ജനിച്ചാലും നാഗരികതകള്‍ ഉയര്‍ന്നുവന്നാലും ചരിത്രം സ്വയം പുനസജ്ജമാക്കിയാലും വിന്റേജ് ആര്‍സിബി ഐപിഎല്‍ നേടില്ല, ഒരു ആരാധകന്‍ എഴുതി.

“ആര്‍സിബി- മാര്‍ച്ചില്‍ സിംഹങ്ങള്‍, എപ്രിലില്‍-തോറ്റു, മെയ് മാസത്തോടെ പുറത്ത്, ട്രോഫി സ്വപ്‌നങ്ങള്‍ മാറ്റിവച്ച് വീണ്ടും”, എന്നാണ് മറ്റൊരാളുടെ കമന്റ്. “ചിന്നസ്വാമി എതിരാളികള്‍ക്ക് ഒരു കോട്ടയാണ്”, “ചിന്നസ്വാമിയെ പോലെ ആരും ആര്‍സിബിയെ തോല്‍പ്പിക്കുന്നില്ല”, :വിന്റേജ് ആര്‍സിബി ബാക്ക് അറ്റ് ചിന്നസ്വാമി” എന്നിങ്ങനെയാണ് മറ്റു ട്രോളുകള്‍.

Latest Stories

IPL 2025: ബുംറയോ ഏത് ബുംറ അവനെയൊക്കെ തൂക്കി ദൂരെയെറിഞ്ഞു, തിരിച്ചുവരവ് മാസാക്കി കരുൺ നായർ; ഇവനെയാണോ നമ്മൾ ഇത്രയും നാളും നൈസായി ഒഴിവാക്കിയതെന്ന് ആരാധകർ; ബിസിസിഐ ഇതൊക്കെ ഒന്ന് കാണുക

IPL 2025: ഹൃദയമൊക്കെ ഒകെ ആണ് കോഹ്‌ലി ഭായ്, മത്സരത്തിനിടെ ആശങ്കയായി വിരാടിന് നെഞ്ചുവേദന; സഞ്ജു ഉൾപ്പെട്ട വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

IL 2025: 170 നല്ല സ്കോർ തന്നെയായിരുന്നു, തോൽവിക്ക് കാരണമായത് ആ ഘടകം; മത്സരശേഷം സഞ്ജു സാംസൺ വിരൽ ചൂണ്ടിയത് അവരുടെ നേർക്ക്

വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ വിജയ് സുപ്രീംകോടതിയില്‍; ഏപ്രില്‍ 16ന് കോടതി ഹര്‍ജി പരിഗണിക്കും

ഓശാന പ്രദഷിണത്തിന് അനുമതി നിഷേധിച്ചത് സുരക്ഷ കാരണങ്ങളാല്‍; കോണ്‍ഗ്രസിനും സിപിഎമ്മിനും വേറെ പണിയില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍

അനധികൃതമായി ഭൂമി കൈവശപ്പെടുത്തി; ഷെയ്ഖ് ഹസീനയ്ക്ക് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ബംഗ്ലാദേശ് കോടതി

MI VS DC: കുറുപ്പിന്റെ അല്ല രോഹിത്തിന്റെ കണക്ക് പുസ്തകം ആണ് മികച്ചത്, കണക്കിലെ കളിയിൽ വീണ്ടും ഞെട്ടിച്ച് ഹിറ്റ്മാൻ; അടുത്ത കളിയിൽ 20 കടക്കും എന്ന് ഉറപ്പ്; മുൻ നായകന് എയറിൽ തന്നെ

വിദ്യാര്‍ത്ഥികളോട് ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ടു; തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍എന്‍ രവി വീണ്ടും വിവാദത്തില്‍

ലീഗ് വേദിയില്‍ ക്ഷമാപണവുമായി പിവി അന്‍വര്‍; ഉപതിരഞ്ഞെടുപ്പ് എല്‍ഡിഎഫ് സര്‍ക്കാറിന്റെ പതനത്തിന്റെ തുടക്കമെന്ന് സാദിഖലി ശിഹാബ് തങ്ങള്‍

സമരം പൂര്‍വ്വാധികം ശക്തിയോടെ മുന്നോട്ടുകൊണ്ടുപോകും; കേരളത്തിലെ ജനങ്ങള്‍ തങ്ങളോടൊപ്പമെന്ന് ആശ പ്രവര്‍ത്തകര്‍