Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

SPORTS NEWS

കളിക്കളത്തില്‍ മാത്രമല്ല, കളത്തിനു പുറത്തും ക്ലാസ്സാണ് ഫെഡറര്‍; ഇന്ത്യന്‍ ആരാധികയ്ക്കിത് സ്വപ്നസാഫല്യം

, 8:03 pm

വിംബിള്‍ഡണില്‍ ലോക ഒന്നാം നമ്പര്‍ റോജര്‍ ഫെഡറര്‍ വിജയത്തോടെയാണ് തുടങ്ങിയത്. സെര്‍ബിയയുടെ ദുസന്‍ ലാജോവിച്ചിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് ഫെഡറര്‍ വരവറിയിച്ചത്. സ്‌കോര്‍ 6-1 6-3 6-4.

വിംബിള്‍ഡണ്‍ നിലവിലെ ചാംപ്യനാണ് റോജര്‍ ഫെഡറര്‍. സീസണ്‍ തുടക്കത്തില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണും ഫെഡറര്‍ നേടിയിരുന്നു. ഇതുകൂടി നേടിയാല്‍ കിരീടങ്ങളുടെ എണ്ണം 21 ആക്കി ഉയര്‍ത്താനും ഫെഡറര്‍ക്ക് സാധിക്കും.

കളിക്കളത്തിലെ മികവുകൊണ്ടു മാത്രമല്ല, തന്റെ മാന്യമായ പെരുമാറ്റം കൊണ്ടും ഇതിഹാസതാരം ആരാധകഹൃദയം കീഴടക്കാറുണ്ട്. കഴിഞ്ഞദിവസത്തെ പ്രകടനത്തിനു പിന്നാലെ ഫെഡററിന്റെ ഒരു പ്രവർത്തിയാണ് ഇപ്പോൾ ആരാധകഹൃദയം കീഴടക്കിയിരിക്കുന്നത്.
ഫെഡററിന്റെ സീറ്റിനു പിന്നിലായി മത്സരത്തിലുടനീളം ഒരു ബാനറുമായി കുഞ്ഞ് ആരാധിക ഇരിപ്പുണ്ടായിരുന്നു. ‘ റോജര്‍ നിങ്ങളുടെ ഹെഡ്ബാന്‍ഡ് ഒന്നു നല്‍കുമോ’? എന്നായിരുന്നു പോസ്റ്ററില്‍ ഇന്ത്യക്കാരിയായ ബാലിക എഴുതിയത്.

തന്റെ കുട്ടി ആരാധികയെ കണ്ടയുടൻ ഫെഡറര്‍ ബാഗില്‍ നിന്നും ഹെഡ്ബാന്‍ഡ് എടുത്തു നല്‍കുകയായിരുന്നു. വിംബിള്‍ടണിന്റെ ഓദ്യോഗിക പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം ഹിറ്റായിക്കഴിഞ്ഞു.

ഇന്ത്യന്‍ വംശജനായ അഭിജീത്ത് ജോഷിയുടെ മകളാണ് ഫെഡററുടെ സമ്മാനം ലഭിച്ച പെണ്‍കുട്ടി. തന്റെ മകള്‍ വലിയ ഫെഡറര്‍ ആരാധികയാണെന്നും അവള്‍ ഈ നിമിഷം ഒരിക്കലും മറക്കില്ലെന്നും അഭിജീത്ത് ട്വീറ്റ് ചെയ്തു.

Advertisement