Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

SPORTS NEWS

ചരിത്രമെഴുതി അഭിമാനക്കുതിപ്പ്; ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ മെഡലുറപ്പിച്ച് സൈന

, 2:30 pm

ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ ചരിത്രമെഴുതി ഇന്ത്യന്‍ താരം സൈന നെഹ്‌വാള്‍ സെമിഫൈനലില്‍. ലോക നാലാം നമ്പര്‍ താരം തായ്‌ലന്‍ഡിന്റെ റാച്ചനോക് ഇന്റനോണിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് വീഴ്ത്തിയാണ് സൈനയുടെ സെമിഫൈനല്‍ പ്രവേശം. സ്‌കോര്‍: 21-18, 21-16.

സെമിഫൈനല്‍ പ്രവേശനത്തോടെ സൈന വെങ്കലമെഡല്‍ ഉറപ്പാക്കി. ബാഡ്മിന്റന്‍ വ്യക്തിഗത ഇനത്തില്‍ 36 വര്‍ഷത്തിനിടെ ഇന്ത്യയുടെ ആദ്യ മെഡല്‍ കൂടിയാണിത്. ലോക ഒന്നാം നമ്പര്‍ താരമായ തായ്‌ലന്‍ഡിന്റെ തായ് സൂ യിങ്ങാണ് സെമിയില്‍ സൈനയുടെ എതിരാളി. അമ്പെയ്ത്ത് വനിതാ വിഭാഗത്തില്‍ കോംപൗണ്ട് ടീം ഇനത്തിലും വെള്ളി മെഡല്‍ ഉറപ്പാക്കി ഇന്ത്യ ഫൈനലില്‍ കടന്നു. മുസ്‌കന്‍ കിരര്‍, മധുമിത, ജ്യോതി എന്നിവരുള്‍പ്പെട്ട ടീമാണ് ഫൈനലില്‍ കടന്നത്. ചൈനീസ് തായ്‌പേയിക്കെതിരെ 225-222 എന്ന സ്‌കോറിനാണ് ഇന്ത്യയുടെ വിജയം. ചൊവ്വാഴ്ച നടക്കുന്ന ഫൈനലില്‍ ദക്ഷിണ കൊറിയയാണ് ഇന്ത്യയുടെ എതിരാളികള്‍.

18-ാമത് ഏഷ്യന്‍ ഗെയിംസിന്റെ എട്ടാം ദിനമായ ഇന്ന് ഇന്ത്യ ഇരട്ട വെള്ളി മെഡല്‍ കരസ്ഥമാക്കി. അശ്വാഭ്യാസത്തില്‍ വ്യക്തിഗത ഇനത്തിലും ടീം ഇനത്തിലുമാണ് ഇന്ത്യ വെള്ളി നേടിയത്. ഫൗവാദ് മിര്‍സയാണ് വ്യക്തിഗത ഇനത്തിലെ ഇന്ത്യയുടെ മെഡല്‍ ജേതാവ്. 1982-ന് ശേഷം ഇന്ത്യ അശ്വാഭ്യാസം വ്യക്തിഗത ഇനത്തില്‍ മെഡല്‍ നേടുന്നത് ഇതാദ്യമായാണ്. ഇതോടെ, ഏഴു സ്വര്‍ണവും ഏഴു വെള്ളിയും 17 വെങ്കലവും ഉള്‍പ്പെടെ ജക്കാര്‍ത്തയില്‍ ഇന്ത്യയ്ക്ക് 31 മെഡലുകളായി.

Advertisement