സഹീര്‍ ഖാന് ഇന്നു മുതല്‍ പുതിയ ഇന്നിംഗ്‌സ്

മുന്‍ ഇന്ത്യന്‍ പേസ് ബൗളര്‍ സഹീര്‍ ഖാന്‍ വിവാഹിതനായി. ബോളിവുഡ് താരവും മോഡലുമായ സാഗരികയാണ് വധു. ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു.

വ്യത്യസ്ത മതവിഭാഗത്തില്‍ നിന്നുള്ളവരായതിനാല്‍ മതാചാരപ്രകാരമായിരിയ്ക്കില്ല നിയമപരമായായിരിയ്ക്കും തങ്ങള്‍ വിവാഹിതരാകുക എന്ന് ഇരുവരും നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

And its done…my last partner in crime…@zaheer_khan34 @sagarikaghatge …let the party begin

A post shared by Anjana Sharma (@anjiestylediva) on

സഹീറിന്റെ സ്ഥാപനമായ പ്രോസ്ഫോര്‍ട്ട് ഫിറ്റ്നെസ്സ് സ്റ്റുഡിയോയുടെ മാര്‍ക്കറ്റിങ്ങ് ഹെഡ് അഞ്ജ ശര്‍മ്മയാണ് വിവാഹ ചിത്രങ്ങള്‍ പുറത്തു വിട്ടത്.

സഹീര്‍ ഖാന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും 2015 ല്‍ വിരമിച്ചിരുന്നു.ഇന്ത്യയ്ക്കു വേണ്ടി 92 ടെസ്റ്റില്‍ നിന്നായി 311 വിക്കറ്റുകളും 200 ഏകദിനങ്ങളുല്‍ നിന്നായി 282 വിക്കറ്റുകളും നേടിയിട്ടുണ്ട്.ബോളുവുഡിന്റെ കിങ് ഖാനായ ഷാരൂഖ് നായകനായ “ചക്ദേ ഇന്ത്യ”യിലെ നായികയായിട്ടായിരുന്നു സാഗരികയുടെ അരങ്ങേറ്റം.