Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

SPORTS NEWS

കലാശപ്പോരില്‍ സെറീനയ്ക്ക് അടിപതറി: വിംബിള്‍ഡണ്‍ കിരീടം കെര്‍ബറിന്: നദാലിനെ പുറത്താക്കി ദ്യോക്കോവിച്ച്

, 10:29 pm

വിംബിള്‍ഡണ്‍ ടെന്നീസ് വനിതാ കിരീടം ജരമനിയുടെ ഏഞ്ചലിക് കെര്‍ബറിന്. അമേരിക്കന്‍ താരം സെറീന വില്ല്യംസിനെ തോല്‍പ്പിച്ചാണ് കെര്‍ബര്‍ കിരീടം ചൂടിയത്. 11ാം സീഡിലുള്ള കെര്‍ബര്‍ 6-3, 6-3 എന്ന സ്‌കോറിനാണ് സെറീനയെ പരാജയപ്പെടുത്തിയത്. കരിയറിലെ എട്ടാമത്തെ വിംബിള്‍ഡണ്‍ കിരീടവും 24-ാം ഗ്രാന്‍സ്ലാം നേട്ടവും ലക്ഷ്യമിട്ടെത്തിയ സെറീന വില്ല്യംസിന് ആ നേട്ടത്തിന് ഇനിയും കാത്തിരിക്കണം.

അമ്മയായതിന് ശേഷം സെറീനയുടെ ആദ്യ വിംബിള്‍ഡണ്‍ ആണിത്. ജര്‍മനിയുടെ ജൂലിയാ ജോര്‍ജസിനെ സെമിയില്‍ സെറീന നേരിട്ടപ്പോള്‍ കെര്‍ബര്‍, ലാത്വിയയുടെ യെലേന ഒസ്റ്റാപ്പെന്‍കോയെയും തോല്‍പ്പിച്ച് ഫൈനലിലെത്തിയത്. കുഞ്ഞിന് ജന്മം നല്‍കി പത്ത് മാസം പിന്നിടുമ്പോള്‍ സെറീനയുടെ അമ്പരപ്പിക്കുന്ന തിരിച്ചുവരവു കാണാമെന്നായിരുന്നു ഫൈനലിന് മുമ്പുണ്ടായിരുന്ന പ്രവചനങ്ങള്‍.

അതേസമയം, 2016ല്‍ തന്നെ പരാജയപ്പെടുത്തി സെറീനയോടുള്ള കെര്‍ബറിന്റെ മധുര പ്രതികാരം കൂടിയായി ഇന്നത്തെ കിരീട നേട്ടം. അതേസമയം, പുരുഷ സെമി ഫൈനലില്‍ സെര്‍ബിയന്‍ താരം നോവാക്ക് ദ്യോക്കോവിച്ചിനോട് പരാജയപ്പെട്ട് സ്‌പെയിന്റെ റാഫേല്‍ നദാല്‍ പുറത്തായി.

അഞ്ച് മണിക്കൂറും 16 മിനുട്ടും നീണ്ടുനിന്ന പോരാട്ടത്തിനൊടുവില്‍ 6-4 3-6 7-6 (11-9) 3-6 10-8 എന്ന സ്‌കോറിനാണ് ദ്യോക്കോവിച്ച് നദാലിനെ കീഴടക്കിയത്. നാളെ നടക്കുന്ന ഫൈനലില്‍ കെവിന്‍ ആന്‍ഡേഴ്‌സനാണ് ദ്യോക്കോവിച്ചിന്റെ എതിരാളി.

Advertisement