ചരിത്രത്തിലെ ഏറ്റവും മോശം സീസണിലൂടെയാണ് ചെന്നൈ സൂപ്പർ കിങ്‌സ് കടന്നുപോകുന്നത്. 4 മത്സരങ്ങളിലായി ജയിക്കാൻ സാധികാത്ത ടീം വലിയ വിമർശനങ്ങളാണ് നേരിടുന്നത്. ഈ സീസണിൽ 14 കോടി രൂപയോളം മുടക്കി ടീമിലെത്തിച്ച സ്റ്റാർ ബൗളർ ദീപക് ചഹാറിന്റെ പരിക്കാണ് ടീമിന് പണി കൊടുത്തത്. ഇതോടെ വിക്കറ്റ് വീഴ്ത്താൻ ആളില്ല എന്ന നിലയിലാണ് ചെന്നൈ ടീം. ഇപ്പോഴിതാ ടീം കാണിച്ച ഒരു മണ്ടത്തരത്തെക്കുറിച്ചും ജഡേജയുടെ ക്യാപ്റ്റൻസിയെക്കുറിച്ചും പറയുകയാണ് രവി ശാസ്ത്രി.
” ധോണി ഒഴിയുന്ന സ്ഥാനത്ത് നായകനായി വരേണ്ടത് ഫാഫ് ഡ്യൂപ്ലസി ആയിരുന്നു. അയാളെ വിട്ടുകൊടുത്തത് ചെന്നായ് ചെയ്ത വലിയ മണ്ടത്തരമായിപ്പോയി. ജഡേജ ലോകോത്തര താരമാണ്,നായകനാവാൻ മറിച്ച് ക്രിക്കറ്റർ ആകാനാണ് താരം ശ്രമിക്കേണ്ടത്. കൂടുതൽ ഫ്രീ ആയി കളിക്കുന്ന ജഡ്ഡുവാണ് മികച്ചത്. ഫാഫ് ആയിരുന്നു നായകൻ എങ്കിൽ ചെന്നൈക്ക് ഇതൊന്നും സംഭവിക്കില്ലായിരുന്നു’
ഋതുരാജ്,റെയ്ഡ്,ജഡ്ഡു ഉൾപ്പടെ കഴിഞ്ഞ സീസണിൽ തിളങ്ങിയ താരങ്ങളുടെ മോശം ഫോമും ബൗളറുമാർക്ക് പരിചയസമ്പത്ത് ഇല്ലാത്തതും ടീമിനെ ബാധിക്കുന്നുണ്ട്.