Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

SPORTS NEWS

ചരിത്രമെഴുതി വീണ്ടും സിന്ധു, തലതാഴ്ത്തി സൈന

, 1:03 pm

ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ വനിത സിംഗിള്‍സില്‍ ഫൈനലിലേക്ക് കുതിച്ച് ഒളിമ്പിക്‌സ് വെങ്കല മെഡല്‍ ജേതാവ് കൂടിയായ ഇന്ത്യയുടെ പിവി സിന്ധു. ജപ്പാന്റെ അകാനെ യമാഗൂച്ചിയെ മൂന്ന് ഗെയിം പോരാട്ടത്തിനൊടുവിലാണ് സിന്ധു തോല്‍പിച്ചത്. സ്‌കോര്‍: 21-17, 15-21, 21-10

ആദ്യ ഗെയിം ജയിച്ച സിന്ധു രണ്ടാം ഗെയിമില്‍ തോല്‍ക്കുകയായിരുന്നു. എന്നാല്‍ നിര്‍ണ്ണായകമായ അവസാന ഗെയിം 21-10ന് സിന്ധു അനായാസം സ്വന്തമാക്കുകയായിരുന്നു. ഫൈനലില്‍ തായ്‌വാന്റെ തായി സു യിംഗിനെയാണ് സിന്ധു നേരിടുന്നത്.

മത്സരത്തിലെ ആദ്യ പോയിന്റുകള്‍ അകാനെ യമാഗൂച്ചിയാണ് നേടിയതെങ്കിലും പിന്നീട് അതിശക്തമായി സിന്ധു തിരിച്ചെത്തുകയായിരുന്നു.

അതെസമയം ബാഡ്മിന്റന്‍ വനിതാ സിംഗിള്‍സില്‍ മറ്റൊരു ഇന്ത്യന്‍ താരം സൈന നെഹ്വാളിന്റെ ചരിത്രക്കുതിപ്പിന് സെമി ഫൈനലില്‍ വിരാമമായി. സെമി പോരാട്ടത്തില്‍ ചൈനീസ് തായ്‌പേയിയുടെ ലോക ഒന്നാം നമ്പര്‍ താരം തായ് സൂ യിങ് നേരിട്ടുള്ള സെറ്റുകള്‍ക്ക് സൈനയെ വീഴ്ത്തുകയായിരുന്നു സ്‌കോര്‍: 21-17, 21-14. ഇതോടെ സൈനയുടെ പോരാട്ടം വെങ്കല മെഡലില്‍ ഒതുങ്ങി.

Advertisement