നീ ആരാ എന്റെ കോർട്ടിൽ വന്ന് ഷട്ടിൽ എടുക്കാൻ എന്ന് സിന്ധു, ഞാൻ ഇഷ്ടമുള്ളത് ചെയ്യുമെന്ന് കരോലിന; ബാഡ്മിന്റൺ കോർട്ടിൽ തമ്മിലടിച്ച് സൂപ്പർതാരങ്ങൾ; പിന്നാലെ മഞ്ഞ കാർഡുമായി അമ്പയർ; വീഡിയോ വൈറൽ

ക്രിക്കറ്റിലും ഫുട്‍ബോളിലുമൊക്കെ താരങ്ങൾ പരസ്പരം പോരടിക്കുന്നതും ഏറ്റുമുട്ടുന്നതും ആരാധകർ കണ്ടിട്ടുണ്ട്. എന്നാൽ ബാഡ്മിന്റണിൽ അങ്ങനെ ഉള്ള കാഴ്ചകൾ ഒന്നും ആരാധകർ കണ്ടിട്ടുണ്ടാകാൻ സാധ്യതയില്ല. ഇന്നലെ അത്തരത്തിൽ ഒരു സംഭവത്തിന് കായിക ലോകത്തിന് സാക്ഷ്യം വഹിക്കേണ്ടതായി വന്നു. ഡെന്മാർക്ക് ഓപ്പൺ സെമി ഫൈനൽ മത്സരത്തിൽ പി.വി സിന്ധുവും കരോലിന മരിനുമായി ഏറ്റുമുട്ടിയപ്പോഴാണ് അത്ര സുഖകരമല്ലാത്ത ഏറ്റുമുട്ടൽ കാണേണ്ടതായി വന്നത്. മത്സരത്തിന്റെ ആദ്യ ഗെയിം മുതൽ തന്നെ കാര്യങ്ങൾ അത്ര നല്ല രീതിയിൽ പോയത്. അവസാനം ആയപ്പോൾ രംഗം കൂടുതൽ വഷളായി എന്ന് മാത്രം. സിന്ധു 18 – 21 , 21 – 19 , 7 -21 മത്സരം പരാജയപ്പെടുകയും ചെയ്തു.

പല ലോക വേദിയിൽ പരസ്പരം ഏറ്റുമുട്ടിയിട്ടുള്ള താരങ്ങൾ ആണ് ഇരുവരും. നല്ല രീതിയിൽ പരസ്പരം സൗഹൃദം സൂക്ഷിച്ചിട്ടുമുണ്ട്. എന്നാൽ കാര്യങ്ങൾ കൈവിട്ട് പോകുന്ന കാര്യങ്ങളാണ് കണ്ടത്. ആദ്യ ഗെയിമിൽ ഓരോ പോയിന്റ് കിട്ടുമ്പോഴും കരോലിന അമിതമായ ശബ്ദത്തിൽ ആഹ്ലാദം കാണിച്ചു. അപ്പോൾ തന്നെ അമ്പയർ താകീത് നൽകിയതാണ്. ഇത് രണ്ട് പ്രാവശ്യം ഇങ്ങനെ തന്നെ സംഭവിച്ചു. രണ്ടാം ഗെയിം സിന്ധു സ്വന്തമാക്കിയതോടെ മത്സരം ആവേശകരമായി. ഇതിനിടയിൽ സിന്ധു സെർവ് ചെയ്യാൻ വൈകിയപ്പോൾ സിന്ധുവിനെയും അമ്പയർ താകീത് നൽകി.

“നിങ്ങൾ മരിനോട് പറഞ്ഞിട്ട് അവൾ അനുസരിച്ചില്ലലോ. ആദ്യം അവൾ അനുസരിക്കട്ടെ എന്നിട്ട് ഞാൻ അനുസരിക്കും.” അതാണ് സിന്ധു നൽകിയ മറുപടി. പിന്നാലെ മൂന്നാം സെറ്റിൽ സിന്ധുവിന്റെ കോർട്ടിൽ വീണ ഷട്ടിൽ എടുക്കാൻ കരോലിന എത്തിയപ്പോൾ അത് സിന്ധു ചോദ്യം ചെയ്തു. അവിടെ തർക്കം തുടർന്നപ്പോൾ ഇരുവർക്കും മഞ്ഞ കാർഡ് കൊടുക്കുക ആയിരുന്നു അമ്പയർ.

അതേസമയം കുറച്ചധികം മാസങ്ങളായി മോശം ഫോമിലാണ് സിന്ധു കളിക്കുന്നത്. സമീപകാലത്ത് വലിയ വിജയങ്ങൾ ഒന്നും താരത്തിന് ഇല്ല.

Latest Stories

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി