Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

SPORTS NEWS

പൊന്നില്‍ മുത്തമിട്ട് സിന്ധു; ഇന്ത്യയുടെ അഭിമാനം വാനോളം ഉയര്‍ന്നു; അഭിനന്ദന പ്രവാഹം

, 12:16 pm

വീരോചിതം പോരാടി കലാശപ്പോരില്‍ കാലിടറുന്ന പിവി സിന്ധുവിനെ ഇനി മറക്കാം. ഇത് പുതിയ സിന്ധുവാണ്. ലോക ബാഡ്മിന്റണ്‍ ടൂര്‍ കിരീടത്തില്‍ ജപ്പാനീസ് താരം നൊസോമി ഒകുഹാരയെ തോല്‍പ്പിച്ച് സിന്ധു കിരീടം നേടി. നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് സിന്ധു ഒക്കുഹാരയെ വാശിയേറിയ പോരാട്ടത്തിനൊടുവില്‍ കീഴടക്കിയത്. സ്‌കോര്‍ 21-19, 21-17. 

നേരത്തെ ഒക്കുഹാരയ്ക്ക് മുന്നില്‍ ഫൈനലുകളില്‍ കീഴടങ്ങിയതിന്റെ മധുര പ്രതികാരം കൂടിയായിത് സിന്ധുവിന്. ഇതാദ്യമായാണ് ലോക ബാഡ്മിന്റന്‍ ടൂര്‍ ഫൈനലില്‍ സിന്ധു കിരീടം നേടുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ ലോക ഒന്നാം നമ്പുര്‍ താരം തായ് സൂയിങിനെയും ലോക രണ്ടാം നമ്പര്‍ അകാനെ യമാഗൂച്ചിയെയും കീഴടക്കിയെത്തിയ സിന്ധു, സെമിയില്‍ തായ്ലന്‍ഡിന്റെ റാറ്റ്ചനോക് ഇന്താനനെ 2116, 2523 നാണു വീഴ്ത്തിയത്. 

ടൂര്‍ണമെന്റില്‍ ഒരു മത്സരത്തില്‍ പോലും തോല്‍ക്കാതെയാണ് സിന്ധു കിരീടം നേടിയത്. ഈ കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ബഹുമതിയും ഇതോടെ സിന്ധുവിന് നേടാനായി. നേരത്തെ അഞ്ച് തവണ ഫൈനലുകളില്‍ കാലിടറിയ സിന്ധു ഇത്തവണ കലാശപ്പോരിന് കൃത്യമായ പദ്ധതികളോടെയാണ് ഇറങ്ങിയത്. 

കിരീടം നേടിയതോടെ സിന്ധുവിന് അഭിനന്ദന പ്രവാഹമാണ്.

Advertisement