" എന്നെ ആരൊക്കെയോ കൊല്ലാൻ ശ്രമിക്കുന്നുണ്ട്, എന്റെ ഭക്ഷണത്തിൽ വിഷം കലർത്തി"; വമ്പൻ വെളിപ്പെടുത്തലുമായി ടെന്നീസ് ഇതിഹാസം നൊവാക് ജോക്കോവിച്ച്

തന്റെ ഭക്ഷണത്തിൽ വിഷം കലർത്തി ഇല്ലാതാകാൻ ശ്രമിച്ചതിനെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ടെന്നീസ് ഇതിഹാസം നൊവാക് ജോക്കോവിച്ച്. 2022 ഇൽ നടന്ന സംഭവത്തിൽ വമ്പൻ വെളിപ്പെടുത്തലുമായാണ് താരം ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്. 2022 ഓസ്ട്രേലിയൻ ഓപ്പണിൽ പങ്കെടുക്കാനായി മെൽബണിൽ എത്തിയപ്പോൾ ഹോട്ടലിൽ വിഷം കലർത്തിയ ഭക്ഷണം നൽകിയതായി ജോക്കോവിച്ച് പറഞ്ഞത്.

കോവിഡ് വാക്‌സിൻ എടുക്കാത്തതിന് തുടർന്ന് ജോക്കോവിച്ചിന് ഓസ്‌ട്രേലിയൻ വിസ ലഭിച്ചിരുന്നില്ല. അത് കൊണ്ട് അന്ന് ഓസ്‌ട്രേലിയൻ ഓപ്പണിൽ പങ്കെടുക്കാൻ ജോക്കോവിച്ചിന് സാധിച്ചില്ല. വിസ റദ്ദാക്കിയ ഓസ്ട്രേലിയൻ ഭരണകൂടത്തിന്‍റെ നടപടിയെ ചോദ്യം ചെയ്ത് താരം അവിടെ തന്നെ തുടർന്നപ്പോൾ ആണ് ഹോട്ടലിൽ നിന്ന് നൽകിയ ഭക്ഷണത്തിൽ നിന്ന് വിദബാധയേറ്റത്.

നൊവാക് ജോക്കോവിച്ച് പറയുന്നത് ഇങ്ങനെ:

” സെർബിയയിൽ തിരിച്ചെത്തി നടത്തിയ പരിശോധനയിലാണ് ഞാൻ ഇത് കണ്ടെത്തിയത്. അപ്രതീക്ഷിതമായി ചില ആരോഗ്യപ്രശ്നങ്ങൾ അലട്ടിയത് മൂലമായിരുന്നു പരിശോധന. ഞാൻ ഇത് ആരോടും പറഞ്ഞില്ല. ശരീരത്തിൽ ഉയർന്ന അളവിൽ മെറ്റലിന്‍റെയും ഈയത്തിന്‍റെയും മെർക്കുറിയുടെയും സാന്നിധ്യം കണ്ടെത്തി. ഇതോടെ വിഷം ഉള്ളിൽ ചെന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു”

നൊവാക് ജോക്കോവിച്ച് തുടർന്നു:

” ഇത് ആ ഹോട്ടലിൽ നിന്ന് തന്നെയാണോ എന്ന ചോദ്യം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടില്ലെങ്കിലും വിഷം ഉള്ളിലെത്താൻ അന്ന് വേറെ സാധ്യതകൾ ഞാൻ കാണുന്നില്ല” നൊവാക് ജോക്കോവിച്ച് പറഞ്ഞു.

Latest Stories

റഷ്യന്‍ കൂലിപ്പട്ടാളത്തിലംഗമായ തൃശൂര്‍ സ്വദേശി മരിച്ചു; സുഹൃത്ത് ചികിത്സയില്‍ തുടരുന്നു

ബോച്ചെ ജയിലില്‍ പോയത് കണ്ടപ്പോള്‍ വിഷമം തോന്നി, ഹണി റോസിന്റെ ഭാഗത്തും തെറ്റുണ്ടെന്നേ ഞാന്‍ പറയൂള്ളു: ഷിയാസ് കരീം

'അൻവർ പറഞ്ഞത് പച്ചക്കള്ളം, രാഷ്ട്രീയ അഭയം ഉറപ്പിക്കാനുള്ള ഗൂഢാലോചന'; നിയമനടപടി സ്വീകരിക്കുമെന്ന് പി ശശി

പീച്ചി ഡാം റിസർവോയർ അപകടത്തില്‍ മരണം രണ്ടായി; ചികിത്സയിലിരുന്ന പതിനാറുകാരി മരിച്ചു

"എല്ലാവരെയും പോലെ ഇതിൽ ഞാനും നിരാശനാണ്"; റയൽ മാഡ്രിഡ് പരിശീലകന്റെ വാക്കുകൾ ഇങ്ങനെ

ആറ് മണിക്കൂര്‍ വൈകിയെത്തി നയന്‍താര! ഞങ്ങള്‍ എന്താ പൊട്ടന്മാരാണോ എന്ന് ഇന്‍ഫ്‌ളുവന്‍സര്‍മാര്‍; വിമര്‍ശനം

അന്ന് ധോണിയെ തെറി പറഞ്ഞു, ഇന്ന് അയാളെ മിടുക്കൻ എന്ന് വാഴ്ത്തി; യു-ടേൺ അടിച്ച് യുവരാജിന്റെ പിതാവ്; പറഞ്ഞിരിക്കുന്നത് ഇങ്ങനെ

പി വി അൻവറിന്റെ മാപ്പ് സ്വീകരിക്കുന്നു; മുഖ്യമന്ത്രിയുടെയും ഉപജാപക സംഘത്തിന്റെയും പങ്ക് പുറത്തായെന്ന് വി ഡി സതീശൻ

എംഎൽഎ സ്ഥാനം രാജി വച്ച പിവി അൻവർ ഇനി തൃണമൂൽ കോൺഗ്രസ് സംസ്ഥാന കൺവീനർ; തീരുമാനം മമത ബാനർജിയുടെ നിർദേശ പ്രകാരം

'പി വി അൻവർ എവിടെ പോയാലും എന്ത് ചെയ്താലും പ്രശ്ന‌മില്ല'; ഒരുതരത്തിലും സിപിഎമ്മിനെ ബാധിക്കില്ലെന്ന് എം വി ഗോവിന്ദൻ