'ശ്രീജയേഷ്‌'; പാരീസ് ഒളിമ്പിക്സിൽ ഇന്ത്യക്ക് വെങ്കലം; അഭിമാനത്തോടെ പടിയിറങ്ങി പി.ആർ ശ്രീജേഷ്

പാരീസ് ഒളിമ്പിക്സിലെ ഹോക്കി മത്സരത്തിൽ ഇന്ത്യയ്ക്ക് വെങ്കലം. പി ആർ ശ്രീജേഷിന്റെ കരിയറിലെ അവസാനത്തെ മത്സരമായിരുന്നു ഇത്. മെഡൽ നേടി രാജകീയമായി തന്നെ പടിയിറങ്ങാൻ ശ്രീജേഷിന് സാധിച്ചു. സ്കോർ 2-1 നാണ് ഇന്ത്യ സ്പെയിനിനെ തോല്പിച്ച് വെങ്കല മെഡൽ നേടിയത്. ഫൈനലിലേക്ക് പ്രവേശിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിരുന്നില്ല. കരുത്തരായ ജർമനിയോട് 3-2 നാണ് സെമി ഫൈനൽ മത്സരങ്ങളിൽ ഇന്ത്യ പരാജയം ഏറ്റുവാങ്ങിയത്.

മത്സരത്തിന്റെ തുടക്കം തന്നെ സ്പെയിൻ ആയിരുന്നു ആധിപത്യം പുലർത്തിയിരുന്നത്. ആദ്യം ലീഡ് ചെയ്ത സ്പെയിൻ വിജയിക്കും എന്നാണ് ആരാധകർ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഇന്ത്യൻ താരങ്ങൾ രണ്ട് ഗോളുകളും നേടി രാജകീയ തിരിച്ച് വരവ് നടത്തി. 52 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യ അടുപ്പിച്ച് രണ്ട് ഒളിമ്പിക്സുകളിൽ വെങ്കലം നേടുന്നത്. മത്സരത്തിൽ ഒരുപാട് തവണ സ്പെയിൻ ഇന്ത്യൻ താരങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകും വിധം മികച്ച മുന്നേറ്റങ്ങൾ നടത്തിയിരിക്കുന്നു. ഇന്ത്യൻ ഡിഫൻസും, മലയാളി താരം ശ്രീജേഷും മികച്ച പ്രകടനങ്ങൾ കാഴ്ച വെച്ച് അവരുടെ ഗോൾ പ്രതീക്ഷകളെ തടയുകയായിരുന്നു.

മത്സരത്തിന്റെ ഫസ്റ്റ് ഹാഫിൽ സ്പെയിൻ ഗോൾ നേടി ലീഡ് ഉയർത്തിയിരുന്നു. ഇന്ത്യ തോൽക്കുമെന്നായിരുന്നു ആരാധകർ വിചാരിച്ചിരുന്നത്. എന്നാൽ മത്സരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീതിന്റെ മികവാണ് വിജയിക്കുവാൻ പ്രധാന കാരണമായത്. അദ്ദേഹമാണ് ഇരു ഗോളുകളും നേടിയത്. ഇതോടെ ടൂർണമെന്റിലെ ഏറ്റവും ഗോളുകൾ നേടിയ താരം എന്ന പുരസ്കാരവും ഹർമൻ സ്വന്തമാക്കി. ഒൻപത് ഗോളുകളാണ് ഇന്ത്യയ്ക്ക് വേണ്ടി അദ്ദേഹം നേടിയത്. അവസാന രണ്ട് മിനിറ്റുകൾ ഇരുടീമുകളും ഗംഭീര പ്രകടനമാണ് നടത്തിയത്. അവസാന നിമിഷങ്ങളിൽ മലയാളി താരം ശ്രീജേഷിന്റെ മിടുക്ക് കൊണ്ടാണ് സ്പെയിനിനെ പരാജയപ്പെടുത്താൻ സാധിച്ചത്. ഇതോടെ നാലാം വെങ്കലം നേടി ഇന്ത്യ ഒളിമ്പിക്സിൽ 69 ആം സ്ഥാനത്താണ് നിലകൊള്ളുന്നത്.

ഇന്നത്തെ മത്സരത്തിന് മുൻപ് തന്നെ പി ആർ ശ്രീജേഷ് ഇതായിരിക്കും തന്റെ അവസാന മത്സരം എന്ന് പറഞ്ഞിരുന്നു. രാജ്യത്തിന് അഭിമാനിക്കാൻ ഉള്ള ഒരുപാട് നേട്ടങ്ങൾ സമ്മാനിച്ചാണ് താരം പടിയിറങ്ങുന്നത്. കഴിഞ്ഞ തവണത്തെ ടോക്കിയോ ഒളിമ്പിക്സിലും ഇന്ത്യ ആയിരുന്നു വെങ്കലം നേടിയിരുന്നത്. തന്റെ കരിയറിലെ അവസാന രണ്ട് ഒളിമ്പിക്സിലും അടുപ്പിച്ച് വെങ്കലം നേടാൻ ശ്രീജേഷിന് സാധിച്ചു. ഇതോടെ ഒളിമ്പിക്സിൽ നിന്നും, ഇന്ത്യൻ അന്താരാഷ്ര മത്സരങ്ങളിൽ നിന്നും പി ആർ ശ്രീജേഷ് വിരമിച്ചു.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു