Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

SPORTS NEWS

ഫൈനലില്‍ തോല്‍വി, വെളളിയിലൊതുങ്ങി സിന്ധു

, 1:07 pm

ഏഷ്യന്‍ ഗെയിംസ് വനിതാ വിഭാഗം ബാഡ്മിന്റണ്‍ സിംഗിള്‍സ് ഫൈനലില്‍ ഇന്ത്യയുടെ പിവി സിന്ധുവിന് തോല്‍വി. ലോക ഒന്നാം നമ്പര്‍ താരം തായ്‌പേയുടെ തായി സു യിംഗിനുവാണ് നേരിട്ടുളള സെറ്റുകളില്‍ സിന്ധുവിനെ തോല്‍പിച്ചത്.

ഇതോടെ സിന്ധുവിന്റെ നേട്ടം വെള്ളിയിലൊതുങ്ങി. സ്‌കോര്‍: 21-13, 21-16

മത്സരത്തിലുടനീളം തായ് താരത്തിന്റെ മുന്നേറ്റം ആണ് കാണാന്‍ കഴിഞ്ഞത്. നിരവധി പിഴവുകള്‍ വരുത്തിയ ഇന്ത്യന്‍ താരം അനായാസം മത്സരം കൈവിടുകയായിരുന്നു.

ഇതോടെ ഏഷ്യന്‍ ഗെയിംസില്‍ ബാഡ്മിന്റണില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണം എന്ന സ്വപ്‌നമാണ് തകര്‍ന്നടിഞ്ഞത്. നേരത്തെ മറ്റൊരു ഇന്ത്യന്‍ താരം സൈന നെഹ്‌വാള്‍ സെമില്‍ തോറ്റ് വെങ്കലം കരസ്ഥമാക്കിയിരുന്നു.

Advertisement