അരുണ്‍ കുന്നമ്പത്ത്
ഇത് രണ്ട് അമ്മമാരുടേയും അവരുടെ കുഞ്ഞുങ്ങളുടേയും ചിത്രങ്ങളാണ്. യുദ്ധത്തിന്റെ നിണച്ചാലുകള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന നാമാവശേഷസമാനമായ ഉക്രൈനിലുളള ഒരു അമ്മയുടേതും അവരുടെ കുഞ്ഞിന്റെയും ചിത്രമാണ് ആദ്യത്തേത്.
രണ്ടാമത്തേത്, ഇക്കഴിഞ്ഞ ദിവസം ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പില്‍ ബദ്ധവൈരികളായ പാകിസ്ഥാനുമായുളള മത്സരത്തിലെ വിജയത്തിന് ശേഷം പാകിസ്ഥാന്‍ ടീം ക്യാപ്റ്റന്‍ ബിസ്മാ മറൂഫിനും അവരുടെ ആറുമാസം പ്രായമുള്ള കുഞ്ഞിനും ഒപ്പം ഇന്ത്യന്‍ താരങ്ങള്‍ ചിലവഴിക്കുന്ന നിമിഷങ്ങളുടെ ചിത്രവും.
ഓര്‍ക്കുക, യുദ്ധം ജയിച്ചവരെയോ തോറ്റവരേയോ ഉദ്പാദിപ്പിക്കുന്നില്ല. യുദ്ധം അവശേഷിപ്പിക്കുന്നത് അത് ബാധിച്ചവരുടെ നിലവിളികള്‍ മാത്രമാണ്. ഇതിഹാസങ്ങളും ഹിരോഷിമയും നാഗാസാക്കിയും എല്ലാം നമ്മെ അത് ബോധ്യപ്പെടുത്തുന്നുമുണ്ട്.
രണ്ടു ചിത്രങ്ങളും തികച്ചും വ്യത്യസ്തമാണ് എങ്കിലും അവ ഒരേ സന്ദേശമാണ് നല്‍കുന്നത്. നമുക്ക് മറ്റൊരാള്‍ക്ക് നല്‍കാവുന്ന ഏറ്റവും വലിയ സമ്മാനമാണ് സമാധാനം എന്ന വലിയ സന്ദേശം !
Read more
കടപ്പാട്: ക്രിക്കറ്റ് കാര്‍ണിവല്‍ 24 × 7