ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ജോക്കോവിച്ച് കളിക്കുമോ? താരത്തെ ഓസ്‌ട്രേലിയ ഈ തന്ത്രം ഉപയോഗിച്ച് ഒഴിപ്പക്കും

ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ മത്സരങ്ങള്‍ ആരംഭിക്കും മുമ്പായി ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം നോവാക് ജോക്കോവിക്കും ഓസ്‌ട്രേലിയന്‍ സര്‍ക്കാരും തമ്മിലുള്ള മത്സരം. തന്റെ വിസ റദ്ദാക്കിയ നടപടിയെ കോടതി വിധിയിലൂടെ മറിടകന്ന ജോക്കോവിക്കിനെ നാടുകടത്താന്‍ വഴി തേടുകയാണ് ഓസ്‌ട്രേിയ. ഇതിനായി കോടതിവിധിയെ മറികടക്കാന്‍ രാജ്യത്തെ ഇമിഗ്രേഷന്‍ മന്ത്രിയുടെ പ്രത്യേക അധികാരം ഉപയോഗി്ക്കാനാണ് ഒരുങ്ങുന്നത്. ജോക്കോവിക്കിന്റെ വിസ റദ്ദാക്കുകയും നാടുകടത്തുകയും ചെയ്യും.

നിലവിലെ ചാംപ്യനായ ജോക്കോവിച്ചിന് ഈ വര്‍ഷത്തെ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കളിക്കാനാകില്ലെന്ന് ഏറെക്കുറെ ഉറപ്പായി. ഇതോടെ ഓസീസ് സര്‍ക്കാരിനെതിരേ വീണ്ടും കോടതിയില്‍ പോകാനാണ് ജോക്കോവിച്ചും തീരുമാനിച്ചിരിക്കുന്നത്. ഈ മാസം 17 ന് തുടങ്ങുന്ന ഓസ്‌ട്രേലിയന്‍ ഓപ്പണിലെ നിലവിലെ ചാംപ്യനും ഒന്നാം സീഡുകാരനുമാണ് നോവാക് ജോക്കോവിക്ക്. പെട്ടെന്ന് കോടതി തീരുമാനം വന്നില്ലെങ്കില്‍ താരത്തിന് കളിക്കാനാകാതെ വരും. എന്നാല്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ഇമിഗ്രേഷന്‍ മന്ത്രിയുടെ സവിശേഷാധികാരം താരത്തിന് മേല്‍ ഉപയോഗിക്കാനാണ് ഓസ്‌ട്രേലിയ ആലോചിക്കുന്നത്. അതോടെ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ താരത്തിന് കളിക്കാനും കഴിയാതെയാകും.

ഓസ്‌ട്രേലിയന്‍ ഇമിഗ്രേഷന്‍ മന്ത്രി അലക്‌സ് ഹോക് ആണ് ജോക്കോവിച്ചിന്റെ വീസ റദ്ദാക്കി അദ്ദേഹത്തെ നാടുകടത്താനുള്ള നിര്‍ണായക തീരുമാനം എടുത്തത്. സെക്ഷന്‍ 133 സി (3) പ്രകാരമാണ് ജോക്കോവിച്ചിന്റെ വീസ റദ്ദാക്കി അദ്ദേഹത്തെ ഓസ്‌ട്രേലിയയില്‍നിന്നും പുറത്താക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. ജോക്കോവിച്ചും ആഭ്യന്തര വകുപ്പും ഓസ്‌ട്രേലിയന്‍ അതിര്‍ത്തി സേനയും നല്‍കിയ രേഖകള്‍ വിശദമായി പരിശോധിച്ച ശേഷമാണ് ഈ തീരുമാനമെന്നും പറഞ്ഞു. ഇതോടെ മൂന്ന് വര്‍ഷത്തെ വിലക്കും താരത്തെ തേടിയെത്തും.

ജോക്കോവിച്ചിന്റെ വീസ റദ്ദാക്കിയ നടപടി മരവിപ്പിച്ച് 2022 ജനുവരി 10-ന് ഫെഡറല്‍ സര്‍ക്യൂട്ട് ആന്‍ഡ് ഫാമിലി കോടതി ഉത്തരവ് നല്‍കിയിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് ഈ തീരുമാനം. ഡിസംബര്‍ 16നു ജോക്കോ കോവിഡ് ബാധിതനായെന്നാണ് അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. ഓസ്‌ട്രേലിയ ഓപ്പണ്‍ സംഘാടകരും വിക്ടോറിയ ഭരണകൂടവും വാക്‌സിനേഷനില്‍നിന്ന് ഇളവ് അനുവദിച്ചതിന്റെ രേഖകളും കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് നടത്തിയ സുപ്രധാന വിധിയില്‍ ഫെഡറല്‍ കോടതി ജോക്കോവിച്ചിന്റെ വീസ റദ്ദാക്കിയ ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ നടപടി മരവിപ്പിച്ചു. തടഞ്ഞുവച്ചിരിക്കുന്ന താരത്തെ 30 മിനിറ്റിനകം വിട്ടയയ്ക്കാനും ഉത്തരവിട്ടു.

Latest Stories

സന്തോഷ് ട്രോഫിയിൽ ഗോൾ മഴ; ലക്ഷദ്വീപിനെ 10 ഗോളിന് തകർത്ത് കേരളം ഫൈനൽ റൗണ്ടിൽ

കേരളത്തില്‍ മൂന്നാമതും എല്‍ഡിഎഫ് അധികാരത്തില്‍ വരും; ചേലക്കരയിലെ കള്ള പ്രചാരണം പൊളിഞ്ഞു; സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് കെ രാധാകൃഷ്ണന്‍ എംപി

GOAT മെസി തന്നെ പക്ഷെ റൊണാൾഡോ....വമ്പൻ വെളിപ്പെടുത്തലുമായി ബാലൺ ഡി ഓർ ജേതാവ്

ലേലത്തിന് തൊട്ടുതലേദിനം മൂന്ന് ഇന്ത്യൻ താരങ്ങൾക്ക് വമ്പൻ പണി, ബോളിങ് ആക്ഷൻ സംശയത്തിൽ; ശിക്ഷ കിട്ടാൻ സാധ്യത

ഫയര്‍ ആകും ശ്രീലീല; 'കിസിക്' പ്രൊമോ എത്തി, ഐറ്റം നമ്പര്‍ വരുന്നു

ജാര്‍ഖണ്ടില്‍ ഇന്ത്യ മുന്നണിയ്ക്ക് മുന്നേറ്റം; തുടര്‍ഭരണ സാധ്യത തുറന്ന് ഇന്ത്യ മുന്നണിയുടെ സര്‍പ്രൈസ് തിരിച്ചുവരവ്; 81 ല്‍ 50ല്‍ മുന്നില്‍

മഹാരാഷ്ട്ര വോട്ടെടുപ്പ്; ലീഡിൽ ഡബിള്‍ സെഞ്ചുറിയും കടന്ന് മഹായുതി, അടിതെറ്റി അഘാഡി

എന്റെ പൊന്നോ കൊലതൂക്ക്, ഒരൊറ്റ മത്സരത്തിൽ നിരവധി അനവധി റെക്കോഡുകൾ തൂക്കി ബുംറ; ഇതൊക്കെ പ്രമുഖ ബോളർമാർക്ക് സ്വപ്നം

വിരാട് കോഹ്ലിയാണ് അതിന് കാരണം; വമ്പൻ വെളിപ്പെടുത്തലുമായി നിതീഷ് കുമാർ റെഡ്‌ഡി

ഞങ്ങള്‍ വീട്ടിലുണ്ടെന്ന് ആരോടും പറയില്ല, ഫോണും ഓഫ് ചെയ്ത് വയ്ക്കും.. കാരണമുണ്ട്: നസ്രിയ