കോര്‍ട്ടിലേക്ക് തിരിച്ചു വരുമോ ?, ഫെഡററുടെ മറുപടി ഇങ്ങനെ

പുരുഷ ടെന്നീസിലെ ഇതിഹാസ താരം സ്വിറ്റ്‌സര്‍ലന്‍ഡിന്റെ റോജര്‍ ഫെഡറര്‍ ഏറെ നാളായി പരിക്കേറ്റ് കോര്‍ട്ടിന് പുറത്താണ്. കാല്‍മുട്ടിന് ശസ്ത്രക്രിയയ്ക്ക് വിധേയനായ ഫെഡറര്‍ സമീപകാലത്തെ പ്രധാന ടൂര്‍ണമെന്റുകളില്‍ നിന്നെല്ലാം ഫെഡറര്‍ വിട്ടുനിന്നിരുന്നു. ഇപ്പോഴിതാ തന്റെ കായികക്ഷമതയെ സംബന്ധിച്ച് ഫെഡെക്‌സ് തുറന്നുപറയുന്നു.

പരിക്കില്‍ നിന്ന് ഏറെ സൗഖ്യമുണ്ടായിട്ടുണ്ട്. ചിലപ്പോള്‍ കാര്യങ്ങളെല്ലാം പ്രതീക്ഷിച്ചതുപോലെയാവില്ല. എന്നാല്‍ പരിക്കില്‍ നിന്ന് പതിയെ മുക്തനായി വരുന്നു. തിരിച്ചടികളൊന്നുമുണ്ടായിട്ടില്ല. എന്താണ് സംഭവിക്കാന്‍ പോകുന്നുവെന്നതില്‍ ആകാംക്ഷയുണ്ട്. ടെന്നീസ് കോര്‍ട്ടില്‍ എത്രയും വേഗം തിരിച്ചെത്താമെന്ന് പ്രതീക്ഷിക്കുന്നു. എങ്കിലും ക്ഷമയോടെ കാത്തിരിക്കേണ്ടതുണ്ട്- ഫെഡറര്‍ പറഞ്ഞു.

പുരുഷ ടെന്നീസിലെ ഒരു താരത്തിന് കലണ്ടര്‍ ഗ്രാന്‍ഡ്സ്ലാം നേടാന്‍ ഇനിയും സാധിക്കുമെന്നും ഫെഡറര്‍ പറഞ്ഞു. ഞാനും റാഫയും നൊവാക്കും കലണ്ടര്‍ ഗ്രാന്‍ഡ്സ്ലാമിന് വളരെ അരികിലെത്തി. ആ ലക്ഷ്യം നേടാന്‍ കുറച്ചു ഭാഗ്യം വേണമെന്ന് തോന്നുന്നു. കരുത്തും അശ്രാന്ത പരിശ്രമവും വേണം. ഭാവിയില്‍ ഏതെങ്കിലുമൊരു താരത്തിന് കലണ്ടര്‍ ഗ്രാന്‍ഡ്സ്ലാം സാദ്ധ്യമാകുമെന്നാണ് വിചാരിക്കുന്നതെന്നും ഫെഡറര്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍