ലോക ഒന്നാം നമ്പർ ചെസ്സ് താരം മാഗ്നസ് കാൾസണും കാമുകി എല്ല വിക്ടോറിയ മലോണും ശനിയാഴ്ച ഓസ്ലോയിൽ വിവാഹിതരായി. ഓസ്ലോയിലെ ഹോൾമെൻകോളൻ ചാപ്പലിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടന്നതെന്ന് നോർവീജിയൻ മാധ്യമമായ എൻആർകെ റിപ്പോർട്ട് ചെയുന്നു.
കഴിഞ്ഞ വർഷം ആദ്യം ജർമ്മനിയിൽ നടന്ന ഫ്രീസ്റ്റൈൽ ചെസ്സ് ഗോട്ട് ചലഞ്ചിനിടെയാണ് കാൾസണും മലോണും പൊതുവേദികളിൽ ആദ്യമായി ശ്രദ്ധിക്കപ്പെട്ടത്. അന്നുമുതൽ, 26-കാരിയായ മലോൺ പതിവായി ടൂർണമെൻ്റുകളിൽ കാൾസനെ അനുഗമിക്കാറുണ്ട്.
അടുത്തിടെ ന്യൂയോർക്കിൽ നടന്ന ലോക റാപ്പിഡ് & ബ്ലിറ്റ്സ് ചെസ് ചാമ്പ്യൻഷിപ്പിൽ കാൾസൻ്റെ ചില കളികൾ കാണുമ്പോൾ തനിക്ക് എത്ര പരിഭ്രാന്തി തോന്നിയെന്ന് അവർ പറഞ്ഞിരുന്നു. റാപ്പിഡ് കിരീടം കാൾസൺ സ്വന്തമാക്കിയിരുന്നു. 34 കാരനായ നോർവീജിയൻ താരം മാഗ്നസ് കാൾസൺ അഞ്ച് തവണ ലോക ചെസ് ചാമ്പ്യനായിട്ടുണ്ട്.