'അരയ്ക്ക് താഴേയ്ക്ക് ചലനം അറിയുന്നില്ല'; ഡബ്ല്യു.ഡബ്ല്യു.ഇ സൂപ്പര്‍ സ്റ്റാറിന്റെ ഇപ്പോഴത്തെ അവസ്ഥ

ഡബ്ല്യുഡബ്ല്യുഇ റെസ്ലിംഗ് താരമായിരുന്ന ഹള്‍ക്ക് ഹോഗ്‌റ അരയ്ക്ക് കീഴ്‌പ്പോട്ടുള്ള ചലനശേഷി നഷ്ടമായതായി റിപ്പോര്‍ട്ടുകല്‍. റെസ്ലിംഗ് താരം കുര്‍ട്ട് ആംഗിളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 69കാരനായ ഹള്‍ക്ക് ഹോഗന്‍ അടുത്തിടെയാണ് നടുവിന് ശസ്ത്രക്രിയ ചെയ്തത്.

അരയ്ക്ക് താഴേയ്ക്കുള്ള ഞരമ്പുകളില്‍ അടുത്തിടെ നടന്ന ശസ്ത്രക്രിയയില്‍ പൊട്ടലുണ്ടായെന്നും ഇതേത്തുടര്‍ന്ന് ഹോഗന് അരയ്ക്ക് താഴേയ്ക്കുള്ള ചലനങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കാത്ത അവസ്ഥയിലാണെന്നും കുര്‍ട്ട് പറയുന്നു.

നിലവില്‍ വടിയുടെ സഹായത്തോടെയാണ് ഹള്‍ക്ക് നടക്കുന്നത്. വേദന മാത്രമല്ല മറ്റൊന്നും തന്നെ ഹള്‍ക്കിന് തിരിച്ചറിയാന്‍ സാധിക്കുന്നില്ലെന്നും കുര്‍ട്ട് പറയുന്നു. രണ്ട് ദശാബ്ദത്തിലധികം നീണ്ട് നിന്ന റെസ്ലിംഗ് കരിയറില്‍ ഇതിനോടകം ഹള്‍ക്ക് ഹോഗന്‍ ഇത്തരത്തിലുള്ള മൂന്ന് ശസ്ത്രക്രിയകള്‍ക്ക് വിധേയനായിട്ടുണ്ട്.

ഹള്‍ക്കിന്റെ മാസ്റ്റര്‍ പീസുകളായിരുന്ന ലെഗ് ഡ്രോപ്പ് അദ്ദേഹത്തിന് തന്നെ ബുദ്ധിമുട്ടായിയെന്നാണ് കുര്‍ട്ട് പറയുന്നത്. എന്നാല്‍ ഹള്‍ക്കിന്റെ വെളിപ്പെടുത്തലിനോട് ഇതുവരേയും ഹള്‍ക്ക് ഹോഗന്‍ പ്രതികരിച്ചിട്ടില്ല.

Latest Stories

വയനാട് പുനരധിവാസം; നാളെ പ്രത്യേക മന്ത്രിസഭാ യോഗം ഓണ്‍ലൈനായി

ഓര്‍ത്തഡോക്സ്-യാക്കോബായ തര്‍ക്കം; പള്ളികളുടെ ലിസ്റ്റ് കൈമാറാന്‍ നിര്‍ദ്ദേശിച്ച് സുപ്രീംകോടതി

പുനരധിവാസ പട്ടികയിലെ പിഴവ്; ആശങ്ക വേണ്ട, എല്ലാവരെയും ഉള്‍പ്പെടുത്തലാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കെ രാജന്‍

പ്രധാനമന്ത്രി കുവൈത്തില്‍ വന്‍ സ്വീകരണം; പ്രവാസി സമൂഹത്തിന് നന്ദി അറിയിച്ച് നരേന്ദ്ര മോദി

നടിയെ ആക്രമിച്ച കേസ്; തുറന്ന കോടതിയിലെ വിചാരണയെന്ന അതിജീവിതയുടെ ആവശ്യം തള്ളി കോടതി

BGT 2024: വമ്പൻ തിരിച്ചടി, നാലാം ടെസ്റ്റിന് മുമ്പ് ഇന്ത്യൻ ക്യാമ്പിൽ പരിക്ക് ആശങ്ക; പണി കിട്ടിയത് സൂപ്പർ താരത്തിന്

കേരളത്തിന് ക്രിസ്തുമസ് സമ്മാനവുമായി റെയില്‍വേ; പുതുതായി അനുവദിച്ചത് പത്ത് പ്രത്യേക ട്രെയിനുകള്‍

'അവന്‍റെ ശത്രു അവന്‍ തന്നെ, തന്‍റെ പ്രതിഭയോടു നീതി പുലര്‍ത്താന്‍ അവന്‍ തയാറാകുന്നില്ല'

എംപിയെന്ന നിലയില്‍ ലഭിച്ച വരുമാനവും പെന്‍ഷനും തൊട്ടിട്ടില്ലെന്ന് സുരേഷ്‌ഗോപി

വയനാട് പുനരധിവാസം; ഗുണഭോക്താക്കളുടെ പട്ടികയില്‍ പിഴവെന്ന് ആരോപണം; പ്രതിഷേധവുമായി ദുരന്തബാധിതരുടെ സമര സമിതി