സുഷമയും ജെയ്റ്റ്‌ലിയും: ബി.ജെ.പിക്ക് നഷ്ടമായത് രണ്ട് ജനകീയമുഖങ്ങളെ

രണ്ട് നേതാക്കളുടെ അപ്രതീക്ഷിത മരണങ്ങളിലൂടെ ബി.ജെ.പിക്ക് നഷ്ടമായത് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ രണ്ട് സൗമ്യ മുഖങ്ങളെക്കൂടിയാണ്. ബി.ജെ.പി ഉയര്‍ത്തുന്ന തീവ്ര ഹിന്ദുത്വ നിലപാടുകള്‍ക്ക് അതീതമായി സ്വന്തം വ്യക്തിത്വം കാത്തുസൂക്ഷിച്ചിരുന്നവരായിരുന്നു സുഷമ സ്വരാജും ഏറെക്കുറെ അരുണ്‍ ജെയ്റ്റ്‌ലിയും.

ആര്‍എസ്എസിലൂടെ കടന്നു വന്നവരായിരുന്നു ബിജെപിയിലെ ഭൂരിപക്ഷം നേതാക്കളെങ്കിലും എബിവിപിയിലൂടെ വന്ന് പാര്‍ട്ടിയുടെ മുന്‍നിരനേതാവായി മാറിയ ചരിത്രമാണ് ജെയ്റ്റ്‌ലിയുടേത്. ദേശീയരാഷ്ട്രീയത്തിലെ എല്ലാ നേതാക്കളോടും അടുത്ത സൗഹൃദം പുലര്‍ത്തിയ ജെയ്റ്റലി ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ആധുനികമുഖവും സൗമ്യസാന്നിധ്യവുമായിരുന്നു.

ലാഹോറില്‍ നിന്ന് ഇന്ത്യയിലെത്തിയ കുടുംബമായിരുന്നു അരുണ്‍ ജയ്റ്റ്ലിയുടെത്. അടിയന്തരാവസ്ഥക്കാലത്ത് ഡ്ല്‍ഹി യുണിവേഴ്സിറ്റിയില്‍ എബിവിപിയുടെ നേതാവായി. വിദ്യാര്‍ത്ഥികളെ സംഘടിപ്പിച്ച് സര്‍ക്കാരിനെതിരെ പ്രതിഷേധിച്ചതിന് 19 മാസം ജയിലിലായതാണ് ജെയ്റ്റ്‌ലിയുടെ രാഷ്ട്രീയ ജീവിത്തിലെ നിര്‍ണ്ണായക വഴിത്തിരിവ്.

മോദിയുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു അദ്ദേഹം. ഗുജറാത്ത് വംശഹത്യയെ തുടര്‍ന്ന് വിവാദം കൊടുമ്പിരിക്കൊണ്ടുന്ന സമയം. അന്ന് മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് മോദിയെ മാറ്റണമെന്ന് അന്നത്തെ പ്രധാനമന്ത്രി എ.ബി വാജ്‌പേയി തീരുമാനമെടുത്തെങ്കിലും, മറ്റു നേതാക്കളെ സ്വാധീനിച്ച് മോദിയെ നിലനിര്‍ത്തുന്നതില്‍ വലിയ പങ്കാണ് ജയ്റ്റ്‌ലി വഹിച്ചത്.

പ്രതിസന്ധിയില്‍ കൂടെ നിന്ന ജയ്റ്റ്‌ലിയെ മോദി എന്നും കൂടെ നിറുത്തി. ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്ത് ധനവകുപ്പും പ്രതിരോധ വകുപ്പും അദ്ദേഹം ഒന്നിച്ച് കൈകാര്യം ചെയ്തു. സര്‍ക്കാരിനെതിരെ റാഫേല്‍ അടക്കമുള്ള വിവാദങ്ങള്‍ ഉയര്‍ന്നപ്പോള്‍ ജയ്റ്റ്‌ലിയാണ് പ്രതിരോധിച്ച് നിന്നത്.

ബിജെപിയുടെ തീവ്ര ഹിന്ദുത്വത്തിന് സൗമ്യതയുടെ മൂടുപടമണിയിച്ച നേതാവായിരുന്നു അരുണ്‍ ജെയ്റ്റ്‌ലി. അതു കൊണ്ടു തന്നെ തീവ്ര നയങ്ങള്‍ രൂപീകരിക്കുന്ന ഘട്ടങ്ങളില്‍ അവയെ ജനകീയമാക്കി അവതരിപ്പിക്കാന്‍ പോന്ന ജെയ്റ്റ്‌ലിയെ പോലെ ഒരു നേതാവിന്റെ വിടവാങ്ങല്‍ ബിജെപിക്ക് തീരാ നഷ്ടമെന്ന് തന്നെ വിലയിരുത്താം.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്