കാർഷിക മേഖലയിലെ കോർപ്പറേറ്റ് വത്കരണം ഇന്ത്യക്ക് ആപത്ത്

ദേവീന്ദർ ശർമ്മ 

ഏതാനും ആഴ്ചകൾക്കു മുമ്പ് ഫ്രാൻസിലെ കർഷകർ പാർലമെന്റ് മന്ദിരത്തിനു മുന്നിൽ ആത്മഹത്യാപാവകൾ കെട്ടിത്തൂക്കുകയുണ്ടായി. കാർഷികവിളകളുടെ നിരന്തരമായ വിലയിടിവു മൂലം അവർക്ക് അനുഭവിക്കേണ്ടി വരുന്ന കെടുതികൾ ലോകശ്രദ്ധയിൽ പെടുത്താൻ വേണ്ടിയായിരുന്നു അത്. ആധുനിക കാർഷികരീതികൾ പിന്തുടരുന്ന ഒരു രാജ്യത്ത് ഓരോ കൊല്ലവും 1500 ഓളം ഫാമുകൾ പ്രവർത്തനം നിർത്തുന്നതിനാൽ ഓരോ രണ്ടുദിവസം കൂടുംതോറും രണ്ടു കർഷകർ വീതം ആത്മഹത്യ ചെയ്യുന്നു എന്നറിയുന്നത്  അത്ഭുതമുളവാക്കുന്ന കാര്യമാണ്.

ഇത്തരത്തിലൊരു ദുരിതം യൂറോപ്യൻ യൂണിയനിലെ ഏറ്റവും വലിയ കാർഷികോത്പാദക രാജ്യമായ ഫ്രാൻസിന് എന്തുകൊണ്ട് സംഭവിക്കുന്നു ? യൂറോപ്യൻ യൂണിയൻ പ്രതിവർഷം നൽകുന്ന 100 മില്യൺ ഡോളർ കാർഷിക സബ്‌സിഡിയിൽ നിന്നും ഏറ്റവും വലിയ പങ്കു ലഭിക്കുന്ന രാജ്യമാണെന്നു കൂടെ കണക്കിലെടുക്കുമ്പോൾ വിപണി എപ്രകാരമാണ് കർഷകരുടെ കഴുത്തിൽ കുരുങ്ങുന്ന കയറായി മാറുന്നത് എന്നും കാണാം.

ഉയർന്ന കാർഷിക ഉത്പാദനക്ഷമതയും വിപണീകേന്ദ്രീകൃതമായ കൃഷിയും ഉത്പാദകർക്ക് ഉയർന്ന ആദായം നൽകുമെന്നാണ് പ്രതീക്ഷിക്കപ്പെടുക. എന്നിട്ടുമെന്തുകൊണ്ട് ഫ്രഞ്ച് കർഷകരുടെ ദുരിതം എറിയേറി വരുന്നു?

നൂതനവും ഉന്നതവുമായ സാങ്കേതികപ്രയോഗങ്ങളിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ഒരു കർഷകസമൂഹത്തിന് ഇതെന്തുസംഭവിച്ചു എന്നത് ആരെയും അതിശയപ്പെടുത്തും. മുൻപേ പറഞ്ഞത് ഒന്നുകൂടി ആവർത്തിച്ചാൽ 44 ശതമാനം വരുന്ന ഫ്രഞ്ച് കർഷകർ ഓരോരുത്തരും 4 ലക്ഷം യൂറോയുടെ കടക്കാരാണ്. കൂടാതെ ഉടനെ സ്തംഭിക്കാൻ പോകുന്ന  പത്തുശതമാനം ഫാമുകൾ 1 ബില്യൺ യൂറോയുടെ കടം പേറി നിൽക്കുന്നവയാണ്.

ഓരോ കൊല്ലവും ഫ്രഞ്ച് കർഷകർ  വലിയ സബ്‌സിഡിയാണ് സ്വീകരിക്കുന്നത് എന്നത് പരിഗണിക്കുമ്പോൾ ഇതൊരു വിരോധാഭാസം തന്നെയാണ്. താഴ്ന്ന ആദായക്കാർക്ക്  സബ്സിഡിയെ മാത്രം ആശ്രയിക്കേണ്ടി വരികയോ അല്ലെങ്കിൽ വിപണി അവരെ അങ്ങനെയാക്കിത്തീർക്കുകയോ ചെയ്യുന്നു. ഫ്രഞ്ച് കർഷകരിൽ കാൽഭാഗത്തോളം ഇപ്പോഴും ദാരിദ്ര്യരേഖയ്ക്കു താഴെയാണ്. അയൽരാജ്യമായ ജർമ്മനിയിലും 1,30,000 ത്തോളം ഫാമുകൾ 2005 നു ശേഷം അടച്ചുപൂട്ടിയിട്ടുണ്ട്, അക്ഷരാർത്ഥത്തിൽ സൂപ്പർ മാർക്കറ്റുകളുടെ കാരുണ്യം കൊണ്ടുമാത്രം കാർഷികമേഖല ഇപ്പോൾ പിടിച്ചുനിൽക്കുകയാണ്.

കൃഷിയുടെ ആധുനികവത്കരണം,  ഭക്ഷ്യസംസ്കരണം, പണ്ടകശാലാനിർമ്മാണം, റോഡ്, ഇന്റർനെറ്റ് കണക്ടിവിറ്റി, ശാസ്ത്രീയ വിഭവശേഖരണം, കോൾഡ് സ്റ്റോറേജ് ശൃംഖല,  പോലുള്ള ഇൻഫ്രാസ്ട്രക്ച്ചർ, ഇതിനെല്ലാം വേണ്ടി കനത്ത മൂലധനം ഇറക്കുമ്പോഴാണ് തോട്ടങ്ങൾ മരിക്കുന്നത് എന്നത് വല്ലാത്ത വിരോധാഭാസമാണ്. ആധുനികവത്കരണം കൊണ്ട്  തോട്ടവരുമാനം കുതിച്ചുയരുമെന്നതാണ് യുക്തിപരമായി ശരിയാണെങ്കിലും  ഇത്രയധികം മൂലധനവും സൗകര്യങ്ങളുമൊരുക്കിയിട്ടും അവർക്കെന്തുകൊണ്ട്  നിലനിൽപ്പിനായി പൊരുതേണ്ടി വരുന്നു ? ഈ ചോദ്യത്തിനുള്ള ഉത്തരം ആധുനികവത്കരണത്തിന്റെ പ്രയോജനം യഥാർത്ഥത്തിൽ കൊയ്യുന്നത് അഗ്രിബിസിനസ്സ് കമ്പനികളാണ് അഥവാ സൂപ്പർ മാർക്കറ്റുകളാണ് എന്നതാണ്.

കാർഷികമേഖലയിലെ യന്ത്രവത്കരണം അതിന്റെ മൂർദ്ധന്യത്തിൽ എത്തി നിൽക്കുമ്പോൾ, ശക്തമായ വിപണനബുദ്ധികേന്ദ്രങ്ങൾ ലഭ്യമായിരിക്കുമ്പോൾ, എന്തുകൊണ്ട് യൂറോപ്യൻ കർഷകർക്ക് അതിനെ ഫലം കൊയ്യാൻ കഴിഞ്ഞില്ല എന്നതിൽ ആർക്കും അതിശയം തോന്നും. ഇപ്പോൾത്തന്നെ ഫ്രാൻസിലും ജർമ്മനിയിലും കൃഷിചെയ്യുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞിരിക്കുകയാണ്. സാമ്പത്തിക ശാസ്ത്രജ്ഞന്മാരെ വിശ്വസിക്കാമെങ്കിൽ കർഷകരുടെ എണ്ണം കുറയുമ്പോൾ കൃഷിവരുമാനം കൂടേണ്ടതാണ്. അത് സംഭവിച്ചില്ല. ഫ്രാൻസിലെ ശരാശരി ഫാം വലിപ്പം 135 ഏക്കറായി വളർന്നു. എന്നാൽ ആദായം കുറഞ്ഞു.

ഇതോടു ചേർത്ത് മറ്റൊന്നുപറയാം. ഓസ്‌ട്രേലിയയിൽ ശരാശരി ഫാം വലിപ്പം 4,331 ഹെക്ടറാണ് (10,827) എന്നുകേൾക്കുമ്പോൾ കർഷകരാണ് വിലയെ നിയന്ത്രിക്കുന്നത് എന്ന് തോന്നും. യുക്തിപരമായി നോക്കിയാൽ ഓസ്‌ട്രേലിയൻ കർഷകർ അതിസമ്പന്നരാകണം. അതിനുവിരുദ്ധമായി ഓസ്‌ട്രേലിയൻ കാർഷികമേഖലയും ഒരു മങ്ങിയ ചിത്രമാണ് തരുന്നത്. ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നത്  ആത്മഹത്യ ചെയ്യുന്ന  കർഷകരുടെ എണ്ണം ദേശീയ ശരാശരിയുടെ ഇരട്ടിയാണെന്നാണ്. കർഷകത്തൊഴിലാളികളുടെ ആത്മഹത്യാനിരക്കും ഉയരത്തിലാണ്. സാമ്പത്തികവൈഷമ്യങ്ങളാണ് ഇതിനുകാരണം എന്നു കണ്ടെത്തിയിട്ടുണ്ട്.

വിവിധ പഠനങ്ങൾ പറയുന്നത് യൂറോപ്യൻ കർഷകർ നിലനിൽപ്പിനായി പൊരുതുന്നു എന്നും ഇത്  പ്രധാനമായും സ്വതന്ത്രവിപണി വരുത്തിവെച്ച ചില പ്രശ്നങ്ങൾ മൂലമെന്നുമാണ്. ഇന്നും വിശദീകരിക്കപ്പെടാതെ കിടക്കുന്നത് വിപണിയാൽ വിലനിർണ്ണയിക്കപ്പെടുന്നതിനെ സംബന്ധിച്ച്  സാമ്പത്തിക നേതൃത്വത്തിന്റെ വിശദീകരണത്തിന്റെ   അപര്യാപ്തതയാണ്.  സാമ്പത്തിക ശാസ്ത്രപുസ്തകങ്ങളിൽ പറയുന്നത് ഇങ്ങനെയാണെങ്കിലും വികസിതലോകത്ത് ഒരിടത്തും വിപണി കൃഷിയെ ലാഭകരമായ ഒരു സംരംഭമാക്കിയതായി രേഖപ്പെടുത്തിയിട്ടില്ല. മറ്റൊരുവിധത്തിൽ, എന്തുകൊണ്ട് അമേരിക്കയുടെ കാർഷികവരുമാനത്തിന്റെ 40 ശതമാനവും യൂറോപ്യൻ യൂണിയന്റെ 57 ശതമാനവും സബ്‌സിഡി തന്നെ സംഭവനചെയ്യേണ്ടിവരുന്നു എന്നുള്ളതാണ്.

സാമ്പത്തികശാസ്ത്രജ്ഞന്മാരായ ബ്രൂണെ എസ് ഫ്രേയും ഡേവിഡ് ഇസെലിനും അവരുടെ ” ഇക്കണോമിക്സ് ഐഡിയാസ് യു ഷുഡ് ഫൊർഗെറ്റ്” എന്ന പുസ്തകത്തിൽ ഇങ്ങനെ വാദിക്കുന്നു ” പഴയ പല സിദ്ധാന്തങ്ങളും കാലഹരണപ്പെട്ടതും ഉപേക്ഷിക്കപ്പെടേണ്ടതുമാണ്. കാരണം അവ തെറ്റായവഴിയിൽ നയിക്കുന്നതും ഫലപ്രദമല്ലാത്തതുമാണ്. വിപണി കാർഷികവിളകൾക്ക് ശരിയായ വില ലഭിക്കാൻ സഹായിക്കുന്നു എന്ന വിശ്വാസത്തെ നിരാകരിക്കുന്ന വാക്കുകളാണിത്. പരാജയപ്പെട്ട ചില ആശയങ്ങളിലും സങ്കൽപ്പങ്ങളിലും ഉറച്ചുപോകാതിരിക്കാൻ സർവ്വകലാശാലകളും മാനേജ്‌മെന്റ് സ്‌കൂളുകളും ഈ പുസ്തകത്തെ കരിക്കുലത്തിന്റെ ഭാഗമാക്കേണ്ടതാണ്. എല്ലാത്തിലുമുപരിയായി കർഷകരുടെ ദുരിതത്തിനുള്ള വിശദീകരണം നൽകാതെ സാമ്പത്തിക ശാസ്ത്രജ്ഞമാർക്ക് എങ്ങനെ സ്വതന്ത്രവിപണിയുടെ ഗുണങ്ങളെക്കുറിച്ചു പറയുന്നത് തുടരാൻ കഴിയും ? ഇത് അടിസ്ഥാന വസ്തുതകളിൽനിന്നും സാമ്പത്തികശാസ്ത്രത്തിനുള്ള ബന്ധമില്ലായ്മയെ മാത്രമേ കാണിക്കാൻ കഴിയുകയുള്ളൂ.

“സോംബി ഇക്കണോമിക്സ്: ഹൗ ഡെഡ് ഐഡിയാസ് സ്റ്റിൽ വാൿ എമംഗ് അസ് ” എന്ന തന്റെ  പുസ്തകത്തിൽ ഓസ്‌ട്രേലിയൻ ഇക്കണോമിസ്റ്റായ ജോൺ ക്വിഗ്ഗിൻ പറയുന്നത്  അതിക്രമിച്ചുവളർന്ന ചില ആശയങ്ങളൊപ്പമുള്ള “Efficient Market Hypothesis” എന്ന അനുമാനം ഉപേക്ഷിച്ചുകളയാനുള്ള സമയമായി എന്നാണ്. ഞാനിക്കാര്യത്തോട് പൂർണ്ണമായി യോജിക്കുന്നു. അദ്ദേഹത്തിന്റെ ലേഖനം സാമ്പത്തികവിപണിയുടെ തകർച്ചയെ സംബന്ധിച്ചുള്ളതാണെങ്കിലും കൃഷിയിലും കാര്യക്ഷമ വിപണിയുടെ പരാജയം കണക്കിലെടുക്കുമ്പോൾ മടിയന്മാരായ ഇക്കണോമിസ്റ്റുകൾ ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്ന പൊളിഞ്ഞ വഴികൾ ഉപേക്ഷിക്കേണ്ടത് ആവശ്യമാണെന്നത് ബോധ്യമാകും.

50 വർഷങ്ങൾ കൊണ്ട്  51 രാജ്യങ്ങളിലായി 118 പഠനങ്ങൾ ആധുനിക കൃഷിയുടെ കാര്യക്ഷമതയെക്കുറിച്ചുള്ള പൊതുബോധത്തെ നിരാകരിക്കുകയും ചെറിയ ഫാമുകൾ കൂടുതൽ ആദായമുള്ളതും പരിസ്ഥിതിപരമായി നിലനിർത്താൻ യോഗ്യമായതുമാണ് എന്ന് നേച്ചർ മാസികയിൽ വന്ന ഒരു ലേഖനം വിശകലനം ചെയ്തിരുന്നു. ഇതാണ് ഇന്ത്യക്ക് ആവശ്യം. അതിനായി ദ്രുതഗതിയിൽത്തന്നെ ഒരു നയരേഖ രൂപീകരിക്കേണ്ടതും പരിസ്ഥിതിക്ക് ദൂഷ്യം ചെയ്യുന്ന വ്യവസായികകൃഷിയിൽനിന്നും പരിസ്ഥിതി സൗഹൃദയത്വമുള്ള ചെറുകിടെ ഫാമിംഗ് പ്രോത്സാഹിപ്പിക്കേണ്ടതുമുണ്ട്.

സ്വതന്ത്ര പരിഭാഷ : സാലിഹ് റാവുത്തർ 

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍