'വിജയിച്ചവന്‍ എല്ലാം കയ്യടക്കുന്ന' പുതിയൊരു ലോകക്രമത്തിലേക്ക് ലോകം നീങ്ങി

കെ സഹദേവന്‍

ഗൗതം അദാനിയുടെ സമ്പത്തത്തില്‍ ഇന്നലെ ഒറ്റ ദിവസത്തിനുള്ളില്‍ ഉണ്ടായ വര്‍ധനവ് 27,800 കോടി രൂപയാണെന്ന് സ്റ്റോക് മാര്‍ക്കറ്റ് വിപണി വിദഗ്ധര്‍ തെളിവൂ നല്‍കുന്നു. 56.2 ബില്യണ്‍ ഡോളറിന്റെ സമ്പത്തുമായി ഗൗതം അദാനി ലോകത്തിലെ 29ാമത് സമ്പന്നനെന്ന ഖ്യാതി നേടിക്കഴിഞ്ഞു.

ഇതേ ദിവസം മുകേഷ് അംബാനിയുടെ സമ്പത്തിലും 11,200 കോടി രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. 92.2 ബില്യണ്‍ ഡോളര്‍ സമ്പത്തുമായി ലോകത്തിലെ 18ാമത്തെ സമ്പന്നനായി മുകേഷ് അംബാനിയുമുണ്ട്.

‘വിജയിച്ചവന്‍ എല്ലാം കയ്യടക്കുന്ന’ പുതിയൊരു ലോകക്രമത്തിലേക്ക് ലോകം കൂടുതല്‍ കൂടുതല്‍ നീങ്ങിക്കൊണ്ടിരിക്കുന്നുവെന്ന് ഒന്നുകൂടി ഉറപ്പിക്കുന്നതാണ് മേല്‍പ്പറഞ്ഞ വാര്‍ത്ത.

ആനന്ദ് ഗിരിധര്‍ദാസ് 2018ല്‍ എഴുതിയ   ‘Winners Take All: The Elite Charade of Changing the World’ എന്ന പുസ്തകം കണിശമായി നിരീക്ഷിക്കുന്നതു പോലെ, ജനാധിപത്യ ക്രമങ്ങളെയും തെരഞ്ഞെടുക്കപ്പെട്ട ഭരണകൂട സംവിധാനങ്ങളെയും നിഷ്പ്രഭമാക്കുന്ന തരത്തില്‍ അതിസമ്പന്ന വരേണ്യ വിഭാഗങ്ങള്‍ സമൂഹത്തില്‍ എങ്ങിനെ സ്വാധീനം ചെലുത്തുന്നുവെന്ന് ഇത് നമ്മെ ഓര്‍മ്മിക്കുന്നു.

അദാനി -അംബാനിമാരുടെ വിജയകഥകള്‍ വാര്‍ത്താ മാധ്യമങ്ങളുടെ മുന്‍പേജുകള്‍ കരസ്ഥമാക്കുമ്പോള്‍ പിന്നാമ്പുറങ്ങളില്‍ എവിടെയെങ്കിലുമായി jio Star 1100 തൊഴിലാളികളെ ലേ ഓഫ് ചെയ്ത വാര്‍ത്തകളും കാണാവുന്നതാണ്.

Latest Stories

ഇടുക്കിയിൽ യുവി നിരക്ക് 9 പോയിന്റിൽ, ഓറഞ്ച് അലർട്ട്; ചൂട് കുറവ് മൂന്ന് ജില്ലകളിൽ മാത്രം

IPL 2025: വലിയ ബുദ്ധിമാന്മാരാണ് കാണിക്കുന്നത് മുഴുവൻ മണ്ടത്തരവും, സഞ്ജുവിനും ദ്രാവിഡിനും എതിരെ ആകാശ് ചോപ്ര

ആ പ്രതീക്ഷയും തല്ലിക്കെടുത്തി പൃഥ്വിരാജ്..; 'എമ്പുരാന്‍' ആവേശത്തിനിടെയിലും വിദ്വേഷ പ്രചാരണം!

വിദേശ നിർമിത കാറുകൾക്ക് 25% തീരുവ ഏർപ്പെടുത്തുമെന്ന് ഡൊണാൾഡ് ട്രംപ്; ഒരുമിച്ച് പ്രതിരോധിക്കുമെന്ന് കാനഡ പ്രധാമന്ത്രി മാർക്ക് കാർണി

ദക്ഷിണ കൊറിയയിൽ നാശം വിതച്ച് കാട്ടുതീ; മരണസംഖ്യ 26 ആയി

മുഹമ്മദ് ഷമിയുടെ സഹോദരിയും ഭർത്താവും തൊഴിലുറപ്പ് പദ്ധതിയിൽ അംഗങ്ങൾ; 2021 മുതൽ കൈപ്പറ്റുന്നത് വമ്പൻ തുക

IPL 2025: ആ കാര്യം മാനദണ്ഡം ആയിരുന്നെങ്കിൽ വിരാട് കോഹ്‌ലി ഒരുപാട് ഐപിഎൽ ട്രോഫികൾ നേടുമായിരുന്നു, പക്ഷേ...; തുറന്നടിച്ച് വ്ജോത് സിംഗ് സിദ്ധു

സ്റ്റേഷനുകളിലെ പാർക്കിങ് നിരക്ക് വർധിപ്പിച്ച് റെയിൽവേ; വർധന എട്ടു വർഷത്തിന് ശേഷം

എസ്എസ്എൽസി പരീക്ഷയെഴുതാൻ വിദ്യാർത്ഥി എത്തിയത് മദ്യലഹരിയിൽ; ബാഗിൽ മദ്യവും പണവും

കൊല്ലത്ത് അരമണിക്കൂറിനിടെ രണ്ട് ആക്രമണങ്ങൾ; യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു, നടന്ന് പോകുന്ന യുവാവിനെ വെട്ടി