വഴി നിശ്ചയമില്ലാത്ത ഡ്രൈവര്‍ ജിപിഎസിന്റെ സഹായത്തോടെ വാഹനമോടിച്ച് അവസാനം ചെന്ന് വീണത് തടാകത്തില്‍. അമേരിക്കയിലെ വെര്‍മോണ്ടയിലാണ് സംഭവം.
രണ്ടു യാത്രക്കാരികളെയും കൊണ്ട് ജിപിഎസിന്റെ സഹായത്തോടെ വണ്ടിയോടിച്ച് പോവുകയായിരുന്നു ഡ്രൈവര്‍. ഒടുവില്‍ തണുത്തുറഞ്ഞു കിടക്കുന്ന തടാകത്തിന് മുകളിലൂടെ വണ്ടിയോടിച്ചപ്പോഴാണ് ജിപിഎസ് വഴി തെറ്റിച്ചുവെന്ന് മനസിലായത്. തടാകം തണുത്തുറഞ്ഞ് കിടന്നത്‌കൊണ്ട് ആദ്യം വാഹനം കുറച്ചൊന്ന് തെന്നി നീങ്ങിയെങ്കിലും പിന്നീട് വെള്ളത്തിലേക്ക് മുങ്ങിപ്പോയി.
ഡ്രൈവര്‍ മദ്യപിച്ചിട്ടൊന്നുമില്ലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പരിക്കുകളൊന്നുമില്ലാതെ മൂന്ന് പേരും രക്ഷപ്പെട്ടു. ഗുഗിളിന്റെ വസൈ എന്ന ആപ്പ് ആണ് ഡ്രൈവര്‍ ഉപയോഗിച്ചത്. സംഭവത്തില്‍ വിശദീകരണമൊന്നും നല്‍കാന്‍ കമ്പനി തയാറായിട്ടില്ല.