ചിന്തിക്കാനാകുമോ 90 വര്‍ഷമായി മണ്ണ് തിന്ന് ജീവിക്കുന്ന മനുഷ്യനെ പറ്റി!

ചെറുപ്പത്തില്‍ മണ്ണ് വാരിക്കളിച്ചാല്‍ പോലും വഴക്കുപറഞ്ഞ് പിന്‍തിരിപ്പിക്കാറാണ് പതിവ്. ആ സാഹചര്യത്തില്‍ ഒരു മനുഷ്യന്‍ മണ്ണ് തിന്ന് ജീവിക്കുന്നു എന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍ കഴിയുമോ? എന്നാല്‍ വിശ്വസിച്ചേ പറ്റു. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പ്രത്യേക രീതിയില്‍ മണ്ണ് പാകം ചെയ്ത് കഴിക്കുന്ന മനുഷ്യരെപ്പറ്റി നാം കേട്ടിട്ടുണ്ടാകും. എന്നാല്‍ ഇന്ത്യയിലുമുണ്ട് അങ്ങനൊരാള്‍.

കാരു പാസ്വാ എന്ന ജാര്‍ഖണ്ഡുകാരന്‍ 90 വര്‍ഷമായി മണ്ണ് തിന്ന് ജീവിക്കുകയാണ്. ദിവസവും ഒരു കിലോയോളം മണ്ണ് ഇയാള്‍ അകത്താക്കും. എന്നിരുന്നാലും ഈ 100-ാം വയസിലും ചുറുചുറുക്കോടെ ജീവിക്കുകയാണ് ഈ വൃദ്ധന്‍. 11ാമത്തെ വയസ് മുതലാണ് കാരു പാസ്വാന്‍ മണ്ണ് തിന്നാന്‍ ആരംഭിച്ചത്. വീട്ടില്‍ ഭക്ഷണത്തിന് വകയില്ലാതെ ദാരിദ്ര്യം അലട്ടിയ സമയത്താണ് ആദ്യമായി ഇയാള്‍ മണ്ണ് തിന്നത്. പിന്നീടങ്ങോട്ട് അത് ശീലമായി.

എന്നാല്‍ മണ്ണ് തിന്നാല്‍ ഉണ്ടാകുന്ന രോഗങ്ങളൊന്നും ഇയാളെ അലട്ടുന്നില്ല. ഇതുവരെ കാര്യമയ അസുഖങ്ങളൊന്നും വന്നിട്ടുമില്ല. എട്ട് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളുമടക്കം പത്ത് പേരുടെ പിതാവാണ് കാരു പാസ്വാന്‍. അസാധാരണമായ ശീലം കൊണ്ടു നടക്കുന്ന പാസ്വാനെ തേടി ബിഹാര്‍ അഗ്രിക്കള്‍ച്ചര്‍ യൂണിവേഴ്‌സിറ്റിയുടെ അവാര്‍ഡും ഇദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ