മൂലയൂട്ടല്‍ ബോധവല്‍ക്കരണത്തിനായി പോസ്റ്റ് ചെയ്തത് സ്വന്തം കുടുംബചിത്രം; വ്യത്യസ്ത മാതൃക തീര്‍ത്ത ദമ്പതികള്‍ക്ക് സോഷ്യല്‍ മീഡിയയുടെ കൈയ്യടി

ഒളിഞ്ഞുനോട്ടത്തിന്റെയും സദാചാരപോലീസിങ് മോഡല്‍ പ്രവര്‍ത്തനങ്ങളുടെയും കഥകള്‍ നിത്യേനയെന്നോണം കേള്‍ക്കുന്ന നാടാണ് കേരളം. ഒരാണും ഒരു പെണ്ണും ഒന്നിച്ച് നടന്നാലോ ഇരുന്നാലോ, പിന്നെ ചോദ്യങ്ങളായി, സംശയങ്ങളായി. ഒരു പെണ്‍കുട്ടി രാത്രിയെങ്ങാനും ഫെയ്‌സ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടാല്‍ പിന്നെ അവള്‍ക്ക് “താന്തോന്നി”യെന്ന പേര് നല്‍കി ആദരിക്കുകയും ചെയ്യും. ചാറ്റിങ്ങിനെത്തിയാലോ ആഗ്രഹപൂര്‍ത്തീകരണത്തിന് അനുമതി തേടലായി പിന്നെ അടുത്തത്. പെണ്‍കുട്ടികളുടെ ഫോട്ടോകള്‍ കണ്ട് നിര്‍വൃതി അടയുന്ന കൂട്ടരും ഈ സോഷ്യല്‍ മീഡില ലോകത്ത് ധാരാളം.

ഇങ്ങനെയൊക്കെ സംഭവിക്കുന്ന നാട്ടില്‍ സ്വന്തം ഭാര്യ മുലയൂട്ടുന്ന ചിത്രം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യുക. എങ്ങിനെയായിരിക്കും സദാചാര മലയാളി ഇതിനോട് പ്രതികരിക്കുക? സ്ത്രീയുടെ വസ്ത്രം അല്‍പം മാറിയാലോ, ശരീരം കണ്ടാലോ ഉടന്‍ തന്നെ അശ്ലീലതയെന്ന് മാര്‍ക്കിടുന്ന നമ്മുടെ മഞ്ഞക്കണ്ണടകള്‍ മാറ്റാതെ നമുക്കാ ചിത്രം കാണാന്‍ സാധിക്കുമോ? സാധിക്കുമെങ്കില്‍ നിങ്ങളീ ചിത്രവും കുറിപ്പും കാണുക. ഇല്ലെങ്കില്‍ ഈ ചിത്രത്തെയും കുറിപ്പുനെയും മലീമസമാക്കുന്ന നിങ്ങളുടെ മഞ്ഞക്കണ്ണടയുമായി മാറിനില്‍ക്കുക.

https://www.facebook.com/photo.php?fbid=1828465370560595&set=a.521092361297909.1073741827.100001914501777&type=3&theater

സ്വന്തം കുഞ്ഞിനെ മുലയൂട്ടുന്ന അതിമനോഹരമായ ചിത്രം ഫെയ്‌സ്ബുക്കില്‍ പ്രസിദ്ധീകരിച്ച് മാതൃകയായിരിക്കുകയാണ് കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയായ ബിജുവും ഭാര്യ അമൃതയും. മുലയൂട്ടലിന്റെ ആവശ്യകതയെ കുറിച്ച് ആളുകളെ ബോധവാന്മാരാക്കാനാണ് ദമ്പതികള്‍ ഈ ധീരമായ ശ്രമം നടത്തിയത്.

“എന്റെ അമ്മുക്കുട്ടി അമ്മയും കുട്ടിയുമായി” എന്ന തലക്കെട്ടോടെയാണ് ഫോട്ടോ ബിജു പോസ്റ്റ് ചെയ്തിരിക്കുന്നത്. മുലയൂട്ടുമ്പോള്‍ ശ്രദ്ധിക്കേണ്ട 12 കാര്യങ്ങള്‍ ഭംഗിയായി അദ്ദേഹം ഈ പോസ്റ്റില്‍ വിശദീകരിക്കുകയും ചെയ്യുന്നു. മനോഹരമായ ഈ പോസ്റ്റിനെ തേടി ഇതിനോടകം തന്നെ ധാരാളം അഭിനന്ദനങ്ങളും പ്രോല്‍സാഹനങ്ങളും തേടിയെത്തി. ഇതൊരു മഹത്തായ ഉദ്യമമാണെന്നും ഞങ്ങള്‍ നിങ്ങളെ ബഹുമാനിക്കുന്നെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ പ്രതികരിച്ചത്. എന്നാല്‍ പോസ്റ്റ് കണ്ട സദാചാരവാദികള്‍ തെറിവിളികളും പരിഹാസവും വാരിവിതറിയപ്പോളും ഈ ദമ്പതികള്‍ തങ്ങള്‍ ചെയ്ത ശരിയില്‍ ഉറച്ചു നില്‍ക്കുക തന്നെയാണ്.

കണ്ണൂരില്‍ കുട്ടികള്‍ക്ക് വേണ്ടിയുള്ള ക്രിയേറ്റീവ് സ്‌കൂള്‍ നടത്തുകയാണ് ബിജു. അമൃത ക്ലിനിക്കല്‍ സൈക്കോളജി ബിരുദധാരിയാണ്.

Latest Stories

'നീ പോടി അവിടുന്ന്, നീ ഫീല്‍ഡ് ഔട്ട് ആയി പണ്ടേ', എന്ന് ആ സൂപ്പര്‍ സ്റ്റാര്‍ നടി ഫെയ്ക്ക് പ്രൊഫൈലില്‍ നിന്നും കമന്റ് ഇടും: ധ്യാന്‍ ശ്രീനിവാസന്‍

'സംഘപരിവാറിന് സിപിഎം മണ്ണൊരുക്കുന്നു, വിജയരാഘവൻമാരെ തിരുത്തണം'; പാർട്ടിക്കെതിരെ ആഞ്ഞടിച്ച് സമസ്ത

ജാമ്യം കിട്ടിയാല്‍ കേക്കുമായി ഇവര്‍ ക്രൈസ്തഭവനങ്ങളില്‍ എത്തും; പാലക്കാട്ട് ക്രിസ്തുമസ് ആഘോഷം തടഞ്ഞ വിശ്വഹിന്ദു പരിഷത്ത് സംഘപരിവാര്‍ സംഘടന തന്നെയെന്ന് സന്ദീപ്

മെമുവിനെ സ്വീകരിക്കാൻ എംപിയും സംഘവും സ്റ്റേഷനിൽ; സ്റ്റോപ്പ്‌ അനുവദിച്ച ചെറിയനാട് നിർത്താതെ ട്രെയിൻ, പ്രതികരണവുമായി റെയിൽവേ

പ്രിയങ്കയുടേയും വിജയരാഘവന്റെയും മുന്നിലും പിന്നിലും വര്‍ഗീയ ശക്തികള്‍; പിഎഫ്‌ഐ അണികളെ പാര്‍ട്ടിയില്‍ എത്തിക്കാനാണ് ലീഗും സിപിഎമ്മും മത്സരിക്കുന്നതെന്ന് ബിജെപി

കന്നഡ സിനിമയ്ക്ക് എന്തിനാണ് ഇംഗ്ലീഷ് പേര്? കിച്ച സുദീപിനോട് മാധ്യമപ്രവര്‍ത്തകന്‍; പ്രതികരിച്ച് താരം

അത് കൂടി അങ്ങോട്ട് തൂക്ക് കോഹ്‌ലി, സച്ചിനെ മറികടന്ന് അതുല്യ നേട്ടം സ്വന്തമാക്കാൻ സൂപ്പർ താരത്തിന് അവസരം; സംഭവിച്ചാൽ ചരിത്രം

യുപിയിൽ മൂന്ന് ഖലിസ്ഥാനി ഭീകരരെ വധിച്ച് പൊലീസ്; 2 എകെ 47 തോക്കുകളും പിസ്റ്റളുകളും പിടിച്ചെടുത്തു

'മാര്‍ക്കോ കണ്ട് അടുത്തിരിക്കുന്ന സ്ത്രീ ഛര്‍ദ്ദിച്ചു, കുട്ടികളും വ്യദ്ധരും ഈ സിനിമ കാണരുത്'; പ്രതികരണം വൈറല്‍

'കാരുണ്യ'യില്‍ കുടിശിക 408 കോടി രൂപ! പ്രതിസന്ധിയിലാക്കുമോ ഹെൽത്ത് ഇൻഷുറൻസ് പദ്ധതി?