തൃശൂര്‍ നഗരത്തിലിറങ്ങിയ 'പച്ചമനുഷ്യന്‍' ; തെരുവിനെ അമ്പരപ്പിച്ച ഏകാംഗപ്രകടനം

തൃശൂരിന്റെ തിരക്കില്‍ പെട്ടെന്നൊരു പച്ചമനുഷ്യന്‍ തെരുവിലേക്ക് ഇറങ്ങിയപ്പോള്‍ എല്ലാവര്‍ക്കും അമ്പരപ്പായിരുന്നു. ഏത്‌ടെ ഈ ഗഡിയെന്ന്  കണ്ടുനിന്നവരെല്ലാം അത്ഭുതപ്പെട്ടു. കഥയറിഞ്ഞവരെല്ലാം പിന്നീട് ഒന്ന് പുഞ്ചിരിച്ചു. പത്താമത് അന്താരാഷ്ട്ര നാടകോത്സവത്തിന്റെ ഭാഗമായാണ് തൃശൂര്‍ നഗരത്തില്‍ ഗ്രീന്‍മാന്‍ ഏകാംഗനാടകവുമായി സ്‌പെയിന്‍കാരാനായ ആഡ്രിയാന്‍ ഷെവാര്‍ എത്തുന്നത്.

പച്ചനിറത്തിലൂള്ള വസ്ത്രവും മേക്കപ്പുമെല്ലാം അണിഞ്ഞാണ് സ്റ്റെന്‍ നഗരഹൃദയത്തിലേക്ക് വന്നിറങ്ങിയത്. സാധാരണക്കാരില്‍ അസാധാരണക്കാരനായ ഈ മനുഷ്യന്‍ പച്ചനിറത്തില്‍ കണ്ടെതെല്ലാം കെട്ടിപ്പിടിക്കുന്നു. ഉമ്മ വയ്ക്കുന്നു. അത് വാഹനങ്ങളായാലും ശരി, മനുഷ്യരായാലും ശരി, പച്ചമനുഷ്യന്റെ സ്‌നേഹ വലയത്തിനുള്ളില്‍പെട്ടിരുന്നുപോയി. അതു മാത്രമല്ല, പൊലീസിനൊപ്പം ഗതാഗതം നിയന്ത്രിക്കാനും കൂടി ഈ ഗ്രീന്‍മാന്‍.

ആള് ഭീകരനല്ലെന്ന് മനസ്സിലായതുകൊണ്ടാകാം, പച്ചമനുഷ്യനൊപ്പം നാട്ടുകാരും കൂടി. സ്‌നേഹത്തോടെ കെട്ടിപ്പിടിക്കാനും, ഭക്ഷണം നല്‍കിയപ്പോള്‍ വാ തുറന്നുകാണിച്ചക്കാനും അങ്ങനെ അറിയാതെ നാട്ടുകാരും ലോകം ആദരിക്കുന്ന ഒരു കലാരൂപത്തിന്റെ ഭാഗമാവുകയായിരുന്നു.

മലയാളികള്‍ തെരുവുനാടകങ്ങള്‍ പലതും കണ്ടിട്ടുണ്ടാകും.പക്ഷെ അവയില്‍ നിന്നെല്ലാം വ്യത്യസ്തമായിരുന്നു ഗ്രീന്‍മാന്‍ എന്ന ഏകാംഗനാടകം. കാപട്യമില്ലാത്ത സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും പ്രതീകമാവുകയാണ് തൃശൂര്‍ നഗരത്തിലറങ്ങിയ ഗ്രീന്‍മാന്‍.

 

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ