യാത്രക്കിടെ വിമാനത്തിന്റെ ടോയ്ലെറ്റ് ലീക്കായി!; പണികിട്ടിയത് പാവം ഹരിയാനക്കാര്‍ക്ക്

ഹരിയാനയിലെ ഗുരുഗ്രാമിനിടത്തുള്ള ഫസില്‍പുരി ബദ്‌ലി ഗ്രാമത്തിലെ പാവം കര്‍ഷകനായ രാജ്ബിര്‍ യാദവിന്റെ ഗോതമ്പ് പാടത്ത് അപ്രതീക്ഷിതമായി ഒരു സാധനം ആകാശത്തു നിന്ന് പതിച്ചപ്പോള്‍ സ്വപ്‌നത്തില്‍ പോലും അവര്‍ വിചാരിച്ചിരിക്കില്ല അത് വിമാനത്തില്‍ നിന്ന് വന്നതാണെന്ന്. വലിയ ശബ്ദത്തോടെയാണ് ഒരു വസ്തു രാജ്ബിറിന്റെ പാടത്ത് ശനിയാഴ്ച വന്നു പതിച്ചത്.

എന്നാല്‍ എന്താണെന്ന് ആര്‍ക്കും ഒരു പിടിയുമില്ല.വെള്ളനിറത്തിലുള്ള ഐസ്‌കട്ടപോലെയിരിക്കുന്ന വസ്തുവാണെന്ന് മനസ്സിലായി. ആദ്യം അവര്‍ വിചാരിച്ചു ഉല്‍ക്കയാണെന്ന്,ചിലര്‍ പറഞ്ഞു ഐസ്‌കട്ടയ്ക്കുള്ളില്‍ അമൂല്യധാതുക്കളായിരിക്കുമെന്ന് എന്തായാലും കിട്ടിയ നിധി കൈവിട്ട് കളയണ്ടല്ലോ എന്നു കരുതിയ പാവം മനുഷ്യര്‍ വീട്ടിലെ ഫ്രിഡ്ജില്‍ കൊണ്ടുസൂക്ഷിച്ചു.

ദിവസങ്ങള്‍ക്കുള്ളില്‍ കര്‍ഷകന്റെ പാടത്ത് ആകാശത്തു നിന്ന് നിധി വീണകാര്യം കാട്ടുതീ പോലെ പടര്‍ന്നു. മറ്റുള്ള ദേശക്കാരും ഉദ്യോഗസ്ഥരും സ്ഥലത്ത് പറന്നെത്തി. ഫറൂഖാബാദ് ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദ്ദേശം അനുസരിച്ച് കാലാവസ്ഥാ വകുപ്പിലെ ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിച്ചേര്‍ന്നു. വിദഗ്ധസംഘത്തിന്റെ പരിശോധന കഴിഞ്ഞപ്പോഴാണ് അജ്ഞാതശിലയ്ക്ക് പിന്നിലെ ദുരൂഹതകളൊഴിഞ്ഞത്. സംഭവം ഉല്‍ക്കയും ധാതുക്കളുമൊന്നുമല്ല ബ്ലുഐസാണെന്ന് ഉദ്യോഗസ്ഥര്‍ നാട്ടുകാരെ അറിയിച്ചു.

വിമാനത്തിന്റെ ടോയ്‌ലെറ്റില്‍ നിന്നുള്ള മാലിന്യമാണ് ബ്ലൂഐസ്. യാത്രയ്ക്കിടയില്‍ സൂക്ഷിക്കാനും പിന്നീട് നശിപ്പിക്കാനുമുള്ള സൗകര്യത്തിനായി ബ്ലൂഐസിനെ ശീതികരിച്ചാണ് സൂക്ഷിക്കുന്നത്. പ്രത്യേക രാസമിശ്രിതങ്ങള്‍ ഉപയോഗിച്ച് സൂക്ഷിച്ചിരിക്കുന്ന മാലിന്യം അബദ്ധവശാല്‍ വിമാനത്തില്‍ നിന്ന് ചോര്‍ന്നതാവാം എന്ന നിഗമനത്തിലാണ് അധികൃതര്‍. എന്നാല്‍ ഇതെല്ലാം കേട്ട് അന്തംവിട്ട്‌നിന്ന നാട്ടുകാരെ ഒരുപാട് പാടുപെട്ടാണ് ഉദ്യോഗസ്ഥര്‍ കാര്യങ്ങള്‍ പറഞ്ഞുമനസ്സിലാക്കിയത്.

പ്രാഥമിക പരിശോധനയ്ക്ക് ശേഷം ബ്ലൂഐസ് വിശദപരിശോധനയ്ക്കായി ഫോറന്‍സിക് ലാബിലേക്ക് കൈമാറുമെന്ന് പടൗഡി സബ് കളക്ടര്‍ വിവേക് കാലിയ പറഞ്ഞു. ഗ്രാമം സ്ഥിതിച്ചെയ്യുന്ന പ്രദേശം തിരക്കേറിയ വ്യോമപാതയായതിനാല്‍ ബ്ലൂഐസാണിത് എന്ന നിഗമനത്തിലാണ് വ്യോമയാനവിഭാഗവും. എന്തായാലും മിന്നുന്നതെല്ലാം പൊന്നല്ല എന്ന തിരിച്ചറിവിലാണ് ഫസില്‍പൂര്‍ ബദ്‌ലിയിലെ നാട്ടുകാര്‍.

മുന്‍കാലങ്ങളിലും ഇത്തരം സംഭവങ്ങള്‍ ഹരിയാനയുടെ സമീപപ്രദേശങ്ങളില്‍ നടന്നതായി റിപ്പോര്‍ട്ടുകളുണ്ട്. 2016 ല്‍ സാഗര്‍,ഹര്‍ദ,ദേവാസ് എന്നീ സ്ഥലങ്ങളില്‍ ബ്ലൂഐസ് വീണതായി ഉദ്യോഗസ്ഥരും നാട്ടുകാരും സാക്ഷ്യപ്പെടുത്തുന്നു.

Latest Stories

ഇത് താങ്ങാന്‍ പറ്റുന്ന വിയോഗമല്ല, ജയേട്ടന് ഇങ്ങനെ സംഭവിക്കുമെന്ന് വിശ്വസിക്കുന്നില്ല: എംജി ശ്രീകുമാര്‍

വേനല്‍ച്ചൂടില്‍ ആശ്വാസം, സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴ വരുന്നു

ഭാവഗാനം നിലച്ചു; പി. ജയചന്ദ്രന്‍ അന്തരിച്ചു

" ആ താരങ്ങൾ ഒരുമിച്ച് ഉണ്ടായിരുന്നെങ്കിൽ ഓസ്‌ട്രേലിയയുടെ കാര്യത്തിൽ തീരുമാനം ആയേനെ "; റിക്കി പോണ്ടിങ്ങിന്റെ വാക്കുകൾ വൈറൽ

അറ്റകുറ്റപ്പണിയ്ക്ക് മുന്‍കൂറായി പണം നല്‍കിയില്ല; പഞ്ചായത്ത് സെക്രട്ടറിയെ ആക്രമിക്കാന്‍ ശ്രമിച്ച കേസില്‍ കോണ്‍ഗ്രസ് നേതാവിന് ജാമ്യം

ഒറ്റ സിക്‌സ് പോലും അടിക്കാതെ ഒരോവറില്‍ 29 റണ്‍സ്!, റെക്കോര്‍ഡ് പ്രകടനവുമായി ജഗദീശന്‍

രണ്ടും കല്പിച്ച് സഞ്ജു സാംസൺ; ചാമ്പ്യൻസ് ട്രോഫിക്കുള്ള ടീമിൽ ഇടംപിടിക്കാനുളള വലിയ സിഗ്നൽ കൊടുത്ത് താരം; വീഡിയോ വൈറൽ

ലൈംഗികാധിക്ഷേപ പരാതി, ബോബി ചെമ്മണ്ണൂര്‍ കാക്കനാട് ജില്ലാ ജയിലിലേക്ക്

'കോണ്‍ഗ്രസ് മുക്ത' ഇന്ത്യ മുന്നണി

ചാമ്പ്യന്‍സ് ട്രോഫി 2025: ദുബായില്‍ വമ്പന്‍ ഒരുക്കങ്ങള്‍, ഇന്ത്യയുടെ തയ്യാറെടുപ്പുകള്‍ ഇങ്ങനെ