ഇലോൺ മസ്ക്ക് മുതൽ രത്തൻ ടാറ്റ വരെ… AI ഉപയോഗിച്ച് സൃഷ്‌ടിച്ച ശതകോടീശ്വരന്മാരുടെ വർക്ക്ഔട്ട് ചിത്രങ്ങൾ വൈറൽ !

എഐ (നിർമിത ബുദ്ധി) ഉപയോഗിച്ച് സൃഷ്ടിക്കുന്ന ഓരോ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഭാവനയുടെ അതിർവരമ്പുകൾ ഭേദിച്ചതാണ് ഓരോ ആർട്ടിസ്റ്റുകളും ഇത്തരത്തിലുള്ള ചിത്രങ്ങൾ ഒരുക്കിയെടുക്കുന്നത്.

രാഷ്ട്രീയക്കാരെ റോക്ക് സ്റ്റാർ ആക്കിയും, പല മേഖലയിലുള്ള സൂപ്പർ താരങ്ങളുടെ കുട്ടികാലത്തെ ചിത്രങ്ങൾ ഒരുക്കിയും ഇത്തരത്തിലുള്ള പോസ്റ്റുകൾ ശ്രദ്ധിക്കപ്പെടാറുണ്ട്. പല ചിത്രങ്ങളും ജീവനുള്ളപോലെ തോന്നിപ്പിക്കുന്നതിനാൽ ആരുമൊന്ന് നോക്കി പോകും.

Sk Md അബു സാഹിദ് എന്നയാൾ പങ്കുവെച്ച പോസ്റ്റാണ് ഇൻസ്റ്റാഗ്രാമിൽ വൈറലായിരിക്കുന്നത്. കോടീശ്വരന്മാർ ജിം ഫ്രീക്കുകൾ ആണെങ്കിൽ എങ്ങനെയായിരിക്കുമെന്നാണ് സാഹിദ് മിഡ്‌ജേർണി ഉപയോഗിച്ചു ചിത്രങ്ങൾ ഒരുക്കിയിരിക്കുന്നത്.

Read more

ജെഫ് ബെസോസ്, ബിൽ ഗേറ്റ്‌സ്, രത്തൻ ടാറ്റ, മുകേഷ് അംബാനി, ഇലോൺ മസ്‌ക് തുടങ്ങി നിരവധി ശതകോടീശ്വരന്മാരുടെ ചിത്രങ്ങളാണ് സാഹിദ് ഒരുക്കിയത്. പോസ്റ്റിന് 1.3,000-ലധികം ലൈക്കുകളും ടൺ കണക്കിന് പ്രതികരണങ്ങളുമാണ് ലഭച്ചിരിക്കുന്നത്.