സെപ്തംബർ 12ന് ഐഫോൺ 15 സീരീസ് ഔദ്യോഗികമായി ലോഞ്ച് ചെയ്യാൻ ഒരുങ്ങുകയാണ് ആപ്പിൾ. ഈ വരാനിരിക്കുന്ന ഇവന്റിൽ, ആപ്പിൾ അടുത്ത തലമുറ ഐഫോൺ 15, ഐഫോൺ 15 പ്ലസ് എന്നിവ മാത്രമല്ല, ഒരു പ്രോ മോഡലും പ്രോമാക്‌സ് മോഡലുകള്‍ക്കൊപ്പം ഒരു അധിക അൾട്രാ മോഡലും അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ തവണ ഐഫോണ്‍ 14, 14 പ്ലസ്, 14 പ്രോ, 14 പ്രോ മാക്‌സ് എന്നിങ്ങനെ നാല് ഫോണുകളാണ് അവതരിപ്പിച്ചത്.
ഈ വർഷം ആപ്പിൾ കുറഞ്ഞത് 5 ഐഫോണുകളെങ്കിലും അവതരിപ്പിക്കുമെന്നാണ് ടിപ്സ്റ്റര്‍ ആയ മജിന്‍ ബു ട്വിറ്ററിൽ അവകാശപ്പെടുന്നത്. ഐഫോൺ 15 പ്രോ അല്ലെങ്കിൽ ഒരു അൾട്രാ മോഡൽ ഈ വർഷം പുറത്തിറക്കാൻ കഴിയുമെന്നാണ് അഭ്യൂഹങ്ങൾ.
ഐഫോൺ 15 പ്രോ മാക്‌സ് 6 ജിബി റാമും 1 ടിബി വരെ സ്റ്റോറേജ് ഓപ്ഷനുമായി വരുമെന്നാണ് റിപ്പോർട്ടുകൾ. ഐഫോൺ 15 അൾട്രാ 8 ജിബി റാമും 2 ടിബി സ്റ്റോറേജ് ഓപ്ഷനുമായി വരുമെന്നാണ് കരുതുന്നത്. കൂടാതെ, ഐഫോൺ 15 അൾട്രാ മോഡൽ സാധാരണ പ്രോ മോഡലിനേക്കാൾ മെച്ചപ്പെട്ട ക്യാമറ സവിശേഷതകളോടെയാണ് വരുന്നതെന്നും റിപ്പോർട്ടുകളുണ്ട്.
പ്രോ മാക്സിലും, ഐഫോണ്‍ 15 അള്‍ട്രയിലും സമാന ഫീച്ചറുകൾ ഉണ്ടാകുമെന്ന് പറയപ്പെടുന്നുണ്ടെങ്കിലും ഐഫോൺ 15 അൾട്രായ്ക്ക് അൽപം വില കൂടുതൽ ആയിരിക്കുമെന്നാണ് റിപ്പോർട്ട്. ഐഫോൺ 15 പ്രോ മാക്സ്നേക്കാൾ ഇതിന് ഏകദേശം 8,000 രൂപ അധിക ചിലവ് വരും.
ഐഫോൺ 15 പ്രോ മാക്‌സിന് കഴിഞ്ഞ വർഷത്തെ മോഡൽ വിലയായ 1,099 ഡോളറിൽ നിന്ന് 1,299 ഡോളർ വിലയുണ്ടാകുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇന്ത്യയിൽ പ്രോ മാക്‌സ് മോഡലിന് 1,59,900 രൂപയോളം വരുമെന്നാണ് റിപ്പോർട്ട്. ഐഫോൺ 15 അൾട്രായുടെ വില പ്രോ മാക്‌സിനേക്കാൾ 8,000 രൂപ കൂടുതലായിരിക്കും. ഇത് ഏകദേശം 1,67,900 രൂപയ്ക്ക് പുറത്തിറക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.