Advertisements
Connect with us

BEING SOCIAL

രക്തദാനത്തിനായി പുതിയ സംവിധാനമൊരുക്കി ഫെയ്സ്ബുക്ക്

, 11:46 pm

രക്തം ദാനം ചെയ്യാന്‍ ആഗ്രഹമുള്ള ആളുകള്‍ക്ക് പുതിയ വഴി തുറക്കുകയാണ് ഫെയ്സ്ബുക്ക്. രക്തദാതാക്കള്‍ ആവാന്‍ താല്പര്യമുള്ളവര്‍ക്ക് ന്യൂസ്ഫീഡില്‍ പ്രത്യക്ഷപ്പെടുന്ന ലിങ്കില്‍ പോവാം. വിവരങ്ങള്‍ നല്‍കി രജിസ്റ്റര്‍ ചെയ്യാം. ലോക രക്തദാന ദിനമായ ഒക്ടോബര്‍ ഒന്നു മുതല്‍ ഇതിനായുള്ള പുതിയ ഫീച്ചര്‍ ഫെയ്സ്ബുക്കില്‍ വന്നുതുടങ്ങും.

ഈ ദിവസം മുതല്‍ ഓണ്‍ലൈനില്‍ സൈന്‍ അപ്പ്‌ ചെയ്യാം. തുടക്കത്തില്‍ ആന്‍ഡ്രോയ്ഡിലും മൊബൈല്‍ വെബ്ബിലുമാണ് ഇത് ലഭ്യമാവുക. ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന പ്ലാറ്റ്ഫോം ഇതായതിനാലാണ് ഇവയില്‍ ആദ്യം എത്തിക്കുന്നതെന്നു ഫെയ്സ്ബുക്ക് പറയുന്നു.

ആളുകള്‍ ഇതിനു വേണ്ടി തങ്ങളുടെ പൂര്‍ണ്ണ വിവരങ്ങള്‍ നല്‍കേണ്ടി വരും. എന്നാല്‍ ഇതിന്‍റെയെല്ലാം സ്വകാര്യത കാത്തു സൂക്ഷിക്കപ്പെടും എന്ന് ഫെയ്സ്ബുക്ക് ഉറപ്പു നല്‍കുന്നുണ്ട്. രക്തദാന വിവരങ്ങള്‍ വേണമെന്നുണ്ടെങ്കില്‍ സുഹൃത്തുക്കളുമായോ അല്ലാത്തവരുമായോ പങ്കു വയ്ക്കാം. വിവിധ എന്‍ ജി ഓ കളും ആരോഗ്യവിദഗ്ദ്ധരുമൊക്കെയായി സഹകരിച്ചാണ് ഫെയ്സ്ബുക്ക് ഈ പദ്ധതി നടപ്പിലാക്കുന്നത്.

Advertisements

Don’t Miss

NATIONAL12 mins ago

ഒരു സംശയവും വേണ്ട; ‘മഹാഭാരതകാലത്ത് ഇന്റര്‍നെറ്റ് ഉണ്ടായിരുന്നു’; പറഞ്ഞതിലുറച്ച് ബിപ്ലബ്; ന്യായീകരണത്തിന് വിളമ്പുന്ന കാര്യങ്ങള്‍ കേട്ടാല്‍ തലയില്‍ കൈവെച്ചിരുന്നു പോകും

മഹാഭാരതകാലത്ത് ഇന്റര്‍നെറ്റ് ഉണ്ടായിരുന്നെന്ന അഭിപ്രായത്തില്‍ ഉറച്ച് തൃപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേവ്. ഭാരതത്തിന് മഹത്തായൊരു നാഗരികതയുണ്ടായിരുന്നു എന്ന് അംഗീകരിക്കാന്‍ മടിക്കുന്നവരാണ് താന്‍ പറഞ്ഞതിനെ എതിര്‍ക്കുന്നത്. പ്രാചീന...

KERALA43 mins ago

വരാപ്പുഴ കസ്റ്റഡി മരണം; എസ്‌ഐ ദീപക് ഒന്നാം പ്രതിയായേക്കും; ‘അവധിയിലായ എസ്‌ഐ സ്റ്റേഷനിലെത്തി ശ്രീജിത്തിനെ മര്‍ദ്ദിച്ചു’

വരാപ്പുഴയില്‍ ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് വരാപ്പുഴ എസ്‌ഐ ജിഎസ് ദീപകിനെ ഒന്നാ പ്രതിയാക്കിയേക്കും. ശ്രീജിത്തിനെ അന്യായമായി തടങ്കലില്‍ വെച്ചുവെന്നാണ് ദീപകിനെതിരെ ചുമത്തിയിട്ടുള്ള കുറ്റം. ആലുവ പോലീസ്...

KERALA55 mins ago

ഇടുക്കിയില്‍ ഇനി ‘ഗോള്‍ഡ്’ ഡ്രോണുകള്‍ പറന്ന് കണ്ടു പിടിക്കും

കഞ്ചാവ് കൃഷി കണ്ടെത്തുന്നതിന് ഡ്രോണുകള്‍ പ്രയോജനപ്പെടുത്തി എക്‌സൈസ്. കേരളത്തില്‍ ആദ്യമായാണ് ഇത്തരമൊരു നീക്കം. കേരള തമിഴ്‌നാട് അതിര്‍ത്തി ഉള്‍വനങ്ങളില്‍ കഞ്ചാവ് കൃഷിയടക്കമുള്ള കുറ്റകൃത്യങ്ങള്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിന്റെ...

FILM NEWS1 hour ago

ദുല്‍ഖറിന്റെ നായികയായി നിവേദ പേതുരാജ്, പുതിയ ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍

ദുല്‍ഖറിന്റെ അടുത്ത തമിഴ് ചിത്രം ഉടനെയുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. കെന്നയ ഫിലിംസാണ് ഈ ചിത്രത്തിന്റെ നിര്‍മ്മാണം. നവാഗതനായ രാ കാര്‍ത്തിക സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നാലു നായികമാരുണ്ടാകുമെന്നാണ് വിവരം....

WORLD1 hour ago

ആണവപരീക്ഷണങ്ങള്‍ പൂര്‍ണമായും നിര്‍ത്തിവെച്ചന്ന് ഉത്തരകൊറിയ; ‘തീരുമാനം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചക്കും സമാധാനത്തിനും വേണ്ടി’

ആണവപരീക്ഷണങ്ങള്‍ പൂര്‍ണമായും നിര്‍ത്തിവെച്ചന്ന് ഉത്തരകൊറിയ. ആണവപരീക്ഷണം നടത്തുന്ന കേന്ദ്രങ്ങള്‍ അടച്ചുപൂട്ടിയെന്നും ഉത്തരകൊറിയ വ്യക്തമാക്കി. അമേരിക്കയുമായും ദക്ഷിണകൊറിയയുമായും ചര്‍ച്ചകള്‍ നടക്കാനിരിക്കെയാണ് നിര്‍ണായക നീക്കവുമായി ഉത്തരകൊറിയ രംഗത്തെത്തിയിരിക്കുന്നത്. ഏപ്രില്‍ 21...

NATIONAL1 hour ago

കണ്ണില്‍ ചോരയില്ലാത്ത ക്രൂരത; ഇന്‍ഡോറില്‍ എട്ടു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊന്നു

രാജ്യത്ത് കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ പെരുകുന്നു. ഇന്‍ഡോറില്‍ എട്ടുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി. വ്യാഴാഴ്ച രാത്രി മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങുകയായിരുന്ന കുഞ്ഞിനെയാണ് തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച് കൊന്നത്....

TECH UPDATES2 hours ago

‘ഇതിലും സ്വാതന്ത്ര്യം ജയില്‍’; ആമസോണ്‍ ജീവനക്കാര്‍ മൂത്രമൊഴിക്കുന്നത് കുപ്പികളില്‍

ലോകത്തെ പ്രധാന ഇ-കൊമേഴ്‌സ് സ്ഥാപനമായ ആമോണിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. ലണ്ടനിലെ ആമസോണ്‍ സ്ഥാപനത്തിലെ ജീവനക്കാര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളുടെ ഞെട്ടിക്കുന്ന കാര്യങ്ങളാണ് ഒരു പുസ്തകത്തിലൂടെ ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്....

CRICKET2 hours ago

ആരാധകരെ രസിപ്പിച്ച് റെയ്‌ന; വിക്കറ്റ് പോകാതിരിക്കാന്‍ ക്രീസില്‍ ഫൂട്ടി ഡാന്‍സ്!

ഇന്നലെ നടന്ന ചെന്നൈ-രാജസ്ഥാന്‍ മത്സരത്തില്‍ വാട്‌സണ്‍ വെടിക്കെട്ടിനൊപ്പം ആരാധകരെ രസിപ്പിച്ച് റെയ്‌നയുടെ ഫൂട്ടി ഡാന്‍സ്. സ്റ്റംമ്പില്‍ കൊള്ളുന്നത് ഒഴിവാക്കാന്‍ റെയ്‌ന കാലുകള്‍ കൊണ്ട് പന്ത് തട്ടിക്കളയുന്ന കാഴ്ചയാണ്...

CELEBRITY TALK2 hours ago

‘എല്ലാവര്‍ക്കും അവള്‍ ആകാശത്തിലെ മാലാഖയായിരുന്നു, എനിക്ക് ഭൂമിയിലെ റാണിയും ‘

താരദമ്പതിമാരായ ഐശ്വര്യറായും അഭിഷേകും വിവാഹമോചനത്തിനൊരുങ്ങുകയാണെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ അത്തരം ഗോസിപ്പുകളെയെല്ലാം തള്ളിക്കളഞ്ഞു കൊണ്ടാണ് തന്റെ പല അഭിമുഖങ്ങളിലും അഭിഷേക് പ്രതികരിച്ചിരിക്കുന്നത്. പരസ്പരം പ്രശംസിക്കാനും വിമര്‍ശിക്കാനും മടിക്കാത്തതാണ് തങ്ങളുടെ ജീവിത...

KERALA2 hours ago

ആഭാസ ഹര്‍ത്താലിന്റെ ഉറവിടം പൊലീസ് കണ്ടെത്തി; കലാപത്തിന് ആഹ്വാനം ചെയ്ത വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിന്‍ പതിനാറുകാരന്‍

സംഘപരിവാര്‍ അരുംര കൊല ചെയ്ത കത്വ സംഭവത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് അപ്രഖ്യാപിത ഹര്‍ത്താലിന് ആഹ്വാനം ചെയ്തതിന്റെ ഉറവിടം പോലീസ് കണ്ടെത്തി. വോയ്‌സ് ഓഫ് യൂത്ത് എന്ന വാട്‌സ്ആപ്പ്...