Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

BEING SOCIAL

റിവഞ്ച് പോണ്‍ അവസാനിപ്പിക്കാന്‍ ഫെയ്‌സ്ബുക്കിന് ഉപയോക്താക്കളുടെ നഗ്നചിത്രങ്ങള്‍ വേണം

, 3:01 pm

ബ്രിട്ടണിലുള്ള ഉപയോക്താക്കളോട് ഫെയ്‌സ്ബുക്ക് ഇപ്പോള്‍ നഗ്നചിത്രങ്ങള്‍ ആവശ്യപ്പെടുകയാണ്. വ്യാപകമായിക്കൊണ്ടിരിക്കുന്ന റിവഞ്ച് പോണ്‍ വീഡിയോകളെ പ്രതിരോധിക്കാനാണ് ഉപയോക്താക്കളുടെ നഗ്ന ചിത്രങ്ങള്‍ ഫെയ്‌സ്ബുക്ക് ആവശ്യപ്പെടുന്നത്.

ആരെങ്കിലം നഗ്നചിത്രങ്ങളോ വീഡിയോകളെ ഷെയര്‍ ചെയ്യാന്‍ ശ്രമിച്ചാല്‍ അത് ഇന്നയാളുടെ എന്ന് തിരിച്ചറിഞ്ഞ് ബ്ലോക്ക് ചെയ്യാനാണ് ഫെയ്‌സ്ബുക്കിന്റെ ശ്രമം. ചൈല്‍ഡ് അബ്യൂസ് ഇമേജുകള്‍ ഫെയ്‌സ്ബുക്കില്‍നിന്ന് അകറ്റി നിര്‍ത്താന്‍ ഇതേ സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്.

ഫെയ്‌സ്ബുക്ക് ഈ ടൂള്‍ ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. ഇതാണ് ഇപ്പോള്‍ യുകെ, യുഎസ്എ, ക്യാനഡ എന്നിവിടങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ ഒരുങ്ങുന്നത്.

ഓസ്‌ട്രേലിയയിലെ ടെസ്റ്റ് റണ്‍ സംബന്ധിച്ച വിവരങ്ങളൊന്നും ഫെയ്‌സ്ബുക്ക് പുറത്തുവിട്ടിട്ടില്ല. ഒരാള്‍ അയാളുടെ നഗ്നചിത്രം ഫെയ്‌സ്ബുക്ക് പോലൊരു കോര്‍പ്പറേറ്റ് സ്ഥാപനത്തിന് അയച്ചു കൊടുക്കുന്ന തരത്തില്‍ വിശ്വാസ്യത വികസിപ്പിച്ചെടുക്കേണ്ടതുണ്ട്. ഇത്തരം ചിത്രങ്ങള്‍ ദുരുപയോഗം ചെയ്യില്ല എന്ന് ഉറപ്പ് നേടേണ്ടതുണ്ട്.

ഫെയ്‌സ്ബുക്ക് ബ്രിട്ടണിലുള്ള ആളുകളോട് പറയുന്നത് നിങ്ങള്‍ ഭയക്കുന്ന ഒരു ചിത്രം ഉണ്ടെങ്കില്‍ റിവഞ്ച് പോണ്‍ ഹെല്‍പ്പ്‌ലൈനുമായി ബന്ധപ്പെടണമെന്നാണ്. ഇവിടുത്തെ സ്റ്റാഫ് ഫെയ്‌സ്ബുക്കിനെ ബന്ധപ്പെടുകയും ചിത്രം അപ്ലോഡ് ചെയ്യാനുള്ള ലിങ്ക് അയച്ചുകൊടുക്കുകയും ചെയ്യും. ഇവിടെ നഗ്നചിത്രം അപ്ലോഡ് ചെയ്യാം.

ഫെയ്‌സ്ബുക്കിന്റെ ഗ്ലോബല്‍ ഹെഡ് ഓഫ് സെയ്ഫ്റ്റി ആന്റിഗോണ്‍ ഡേവീസ് പറയുന്നത് ഇത്തരത്തില്‍ അപ്ലോഡ് ചെയ്യുന്ന ചിത്രങ്ങള്‍ കാണുന്നത് ഫെയ്‌സ്ബുക്കിന്റെ സ്‌പെഷ്യലി ട്രെയിന്‍ഡ് റിവ്യൂവേഴ്‌സ് മാത്രമായിരിക്കും എന്നാണ്. അവരുടെ എണ്ണം അഞ്ചായിരിക്കുമെന്നും അവരല്ലാതെ മറ്റൊരാളും ഈ ലോകത്ത് ചിത്രങ്ങള്‍ കാണില്ലെന്നും അദ്ദേഹം ഉറപ്പ് നല്‍കുന്നു. അപ്ലോഡ് ചെയ്യപ്പെടുന്ന ചിത്രങ്ങള്‍ക്ക് അഞ്ച് പേരടങ്ങുന്ന ഈ ടീം ഡിജിറ്റല്‍ ഫിങ്കര്‍പ്രിന്റ് നല്‍കുന്നു. ഈ കോഡ് ഡേറ്റാ ബെയ്‌സില്‍ സ്‌റ്റോര്‍ ചെയ്യും. ഈ ചിത്രം മറ്റാരെങ്കിലും അപ്ലോഡ് ചെയ്യാന്‍ ശ്രമിച്ചാല്‍ കോഡ് തിരിച്ചറിയുകയും അപ്ലോഡ് ചെയ്യപ്പെടുന്നതിന് മുന്‍പ് ബ്ലോക്ക് ചെയ്യുകയും ചെയ്യും. ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, മെസഞ്ചര്‍ എന്നിങ്ങനെ മൂന്ന് പ്ലാറ്റ്‌ഫോമുകളിലും ഈ ചിത്രം ഉപയോഗിക്കാന്‍ സാധിക്കില്ല. ഒറിജിനല്‍ ചിത്രങ്ങള്‍ സെര്‍വറില്‍ സൂക്ഷിച്ചു വെയ്ക്കുകയുമില്ല.

ഇത് നൂറു ശതമാനവും വര്‍ക്കൗട്ടാകുമെന്ന ഉറപ്പും ഫെയ്‌സ്ബുക്ക് നല്‍കുന്നില്ല. ഇമേജ് മാച്ചിങ് ടെക്‌നോളജി എപ്പോഴും പൂര്‍ണമായി ശരിയാകണമെന്നില്ല. ചിത്രങ്ങളില്‍ ഏതെങ്കിലും തരത്തിലുള്ള എഡിറ്റിങ് വരുത്തി രൂപമാറ്റം വരുത്തിയാല്‍ ഇമേജിങ് മാച്ചിങ് ടെക്‌നോളജിയില്‍ കണ്ടെത്താന്‍ സാധിക്കില്ല. ഇതിന്റെ ഏറ്റവും വലിയ പോരായ്മ എന്നത് എപ്പോഴും നഗ്നചിത്രങ്ങളോ ഇന്റിമേറ്റ് ചിത്രങ്ങളോ ഫെയ്‌സ്ബുക്കിലേക്ക് അപ്ലോഡ് ചെയ്യാന്‍ കൈയില്‍ കാണണമെന്നില്ല.

Advertisement