Connect with us

BEING SOCIAL

ഫെയ്‌സ്ബുക്കില്‍ പുതിയ മാറ്റം: കമന്റുകള്‍ക്ക് ഡൗണ്‍വോട്ട് ബട്ടണ്‍ വന്നേയ്ക്കും

, 5:19 pm

ന്യൂസ്ഫീഡ് പരിഷ്‌ക്കരണങ്ങള്‍ക്ക് പിന്നാലെ ഫെയ്‌സ്ബുക്കില്‍ പുതിയ മാറ്റം വരുന്നു. കമന്റുകള്‍ക്ക് ഉടന്‍ ഡൗണ്‍വോട്ട് ബട്ടണ്‍ വന്നേയ്ക്കുമെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. റെഡ്ഡിറ്റ്, ക്വോറ തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഇത് നിലവില്‍ ഉപയോഗിക്കുന്നുണ്ട്.

ഫെയ്‌സ്ബുക്കിന്റെ ഏറ്റവും പുതിയ ന്യൂസ്ഫീഡ് പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട് തന്നെയാണ് പുതിയ മാറ്റവും. പുതിയ പരിഷ്‌ക്കാരം അനുസരിച്ച് ഫെയ്‌സ്ബുക്ക് പ്രോത്സാഹിപ്പിക്കുന്നത് ഉപയോക്താക്കള്‍ തമ്മിലുള്ള ഇടപെടലുകളാണ്. അതായത് ലൈക്ക്, കമന്റ് എന്നിവ. ഫെയ്‌സ്ബുക്ക് എന്‍ഗേജ്‌മെന്റിന്റെ മെട്രിക്‌സില്‍ പ്രധാനപ്പെട്ട ഒന്നാണ് കമന്റുകള്‍.

നെഗറ്റിവിറ്റിയുള്ള കമന്റുകള്‍ പ്രോത്സാഹിപ്പിക്കാതിരിക്കുന്നതിനാണ് ഡൗണ്‍വോട്ട് ബട്ടണ്‍ അവതരിപ്പിക്കുന്നത്. ഇഷ്ടപ്പെട്ട കമന്റുകള്‍ ഇപ്പോള്‍ തന്നെ ലൈക്ക് ചെയ്യാന്‍ സാധിക്കും. അത് കൂടാതെയാണ് ഡൗണ്‍വോട്ട് ഏര്‍പ്പെടുത്തുന്നത്.

ക്വോറയിലും റെഡ്ഡിറ്റിലും ഡൗണ്‍വോട്ട് അല്ലെങ്കില്‍ അപ്‌വോട്ട് ഉപയോഗിക്കുന്നത് ഏറ്റവും നല്ല കമന്റുകള്‍ മുകളില്‍ തന്നെ കാണിക്കുന്നതിനും മറ്റുമാണ്. ഫെയ്‌സ്ബുക്കില്‍ ഇപ്പോള്‍ തന്നെ ടോപ് കമന്റ്‌സ് മുകളില്‍ കാണിക്കുന്നുണ്ട്. ലൈക്കുകളുടെയും റിയാക്ഷന്റെയും അടിസ്ഥാനത്തിലാണ് ഈ കമന്റുകള്‍ ഫില്‍റ്റര്‍ ചെയ്യുന്നത്. അത് കൂടാതെ ഡൗണ്‍വോട്ട് എന്തിന് അവതരിപ്പിക്കുന്നു എന്നതിന്റെ വിശദീകരണം നല്‍കേണ്ടത് മാര്‍ക്ക് സക്കര്‍ബര്‍ഗ് തന്നെയാണ്.

നേരത്തെ ഡിസ്ലൈക്ക് ബട്ടണ്‍ ഏര്‍പ്പെടുത്തണമെന്ന ഉപയോക്താക്കളുടെ ആവശ്യം ഫെയ്‌സ്ബുക്ക് പ്രതിരോധിച്ചത് അത് നെഗറ്റിവിറ്റി കൊണ്ടുവരുമെന്ന് പറഞ്ഞാണ്. അതേ നെഗറ്റിവിറ്റി തന്നെയാണ് ഡൗണ്‍വോട്ട് ബട്ടണ്‍ കൊണ്ടുവരുന്നത് എന്നാണ് ആദ്യവിലയിരുത്തലുകള്‍.

അതേസമയം ഡൗണ്‍വോട്ട് ഔദ്യോഗികമായി അവതരിപ്പിക്കുന്ന കാര്യം ഇതുവരെ ഫെയ്‌സ്ബുക്ക് പ്രഖ്യാപിച്ചിട്ടില്ല. ഇതേക്കുറിച്ച് ഫെയ്‌സ്ബുക്കില്‍നിന്നുള്ള കമന്റുകളും ലഭ്യമായിട്ടില്ല. ഇതുമായി ബന്ധപ്പെട്ടുള്ള ടെസ്റ്റിംഗ് നടക്കുന്നുണ്ടെന്ന കാര്യം മാത്രമാണ് പുറത്തുവന്നിരിക്കുന്നത്.

Don’t Miss

CRICKET11 mins ago

ക്രിസ് ലിന്നിന് പരിക്ക്, കൊല്‍ക്കത്തയ്ക്ക് കനത്ത തിരിച്ചടി

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റേയും ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റേയും ഹൃദയം തകര്‍ക്കുന്ന വാര്‍ത്ത പുറത്ത്. ത്രൈ സീരിയസില്‍ ന്യൂസിലാന്‍ഡിനെ നേരിടുമ്പോള്‍ ഓസ്‌ട്രേലിയന്‍ താരം ക്രിസ് ലിന്‍ പരിക്കേറ്റ് പുറത്ത്....

CELEBRITY TALK13 mins ago

ദക്ഷിണേന്ത്യന്‍ സിനിമയുടെ ‘പൊക്കിള്‍ പ്രേമത്തെ’ വിമര്‍ശിച്ച് ഇലിയാന ഡിക്രൂസ്, ഇത്തരം സിനിമകള്‍ സ്ത്രീകളെ അപമാനിക്കുന്നു

ദക്ഷിണേന്ത്യന്‍ സിനിമ സംവിധായകരുടെ ‘പൊക്കിള്‍ പ്രേമത്ത’ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ച് ഇലിയാന ഡിക്രൂസ്. താന്‍ ആദ്യം ചെയ്ത തെലുങ്ക് സിനിമയിലെ ഷോട്ട് തന്റെ വയറിലേക്ക് ഒരു ശംഖ്...

FOOTBALL20 mins ago

മെസ്സി ഗോളടിച്ചു: ബാഴ്‌സ മുന്‍ താരത്തിനെതിരേ രൂക്ഷ വിമര്‍ശനം

ചെല്‍സി-ബാഴ്‌സലോണ മത്സരത്തില്‍ 75ാം മിനിറ്റ് വരെ ചെല്‍സി പ്രതിരോധനിരയെ പുകഴ്ത്തിക്കൊണ്ടിരുന്ന ആരാധകര്‍ ഒറ്റ നിമിഷത്തെ അശ്രദ്ധയ്ക്ക് പഴിക്കുന്നത് മുഴുവന്‍ മുന്‍ ബാഴ്‌സ താരത്തെ. 62ാം മിനിറ്റില്‍ വില്യന്‍...

TECH UPDATES21 mins ago

ജിയോയുടെ ഓഫറിന് വോഡാഫോണിന്റെ ‘മറുപണി’!

റിലയന്‍സ് ജിയോയുടെ 149 രൂപയുടെ പ്ലാനുമായി മത്സരിക്കുന്നതിനായി പുതിയ ഓഫറുകളുമായി വോഡാഫോണ്‍. അണ്‍ലിമിറ്റഡ് വോയ്സ് കോളുകളും അതിവേഗ ഡാറ്റയും നല്‍കുന്ന രണ്ട് പുതിയ പ്രീപെയ്ഡ് പ്ലാനുകള്‍ വോഡഫോണ്‍...

AUTOMOBILE46 mins ago

വണ്ടറടിച്ച് ‘ഥാര്‍’ പ്രേമികള്‍, ഇത് അഡാറ് ലുക്കിന്റെ പുതിയ മുഖം!

ഇന്ത്യയിലെ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്രയുടെ ജനപ്രീതി ഏറെ നേടിയ മോഡലാണ് ഥാര്‍. ഒരു ഥാര്‍ വാങ്ങി അഡാറ് ലുക്കിലാക്കി ഒന്നു കറങ്ങി നടക്കാന്‍ ആഗ്രഹിക്കാത്ത യുവത്വമുണ്ടാവില്ല....

FILM NEWS48 mins ago

എന്റെ ജീവിതം മാറ്റി മറിച്ച ചിത്രം; ഹൈവേയെക്കുറിച്ച് ആലിയ ഭട്ട്

ബോളിവുഡ് ചിത്രം ഹൈവേ പുറത്തിറങ്ങിയിട്ട് നാല് വര്‍ഷങ്ങളായി. ഈ ചിത്രമാണ് തന്റെ ജീവിതം മാറ്റി മറിച്ചതെന്നും സിനിമയ്ക്ക് ലഭിച്ച സ്‌നേഹത്തിലും സ്വീകരണത്തിലും നന്ദിയുണ്ടെന്നും ആലിയ ട്വിറ്ററില്‍ കുറിച്ചു....

NATIONAL51 mins ago

ഐ.എസ് ബന്ധം; പോപ്പുലര്‍ ഫ്രണ്ടിന് ഝാര്‍ഖണ്ഡില്‍ നിരോധനം

പോപ്പുലര്‍ ഫ്രണ്ടിന് നിരോധനര്‍പ്പെടുത്തി ഝാര്‍ഖണ്ഡ് സര്‍ക്കാര്‍. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ബി.ജെ.പി സര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തിയത്. ക്രിമിനല്‍ നിയമഭേദഗതി ആക്ട് 1908 പ്രകാരം പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍...

NATIONAL51 mins ago

18 മാസം പ്രായമുള്ള കുഞ്ഞിന് ചൂട് ചമ്മന്തി പാത്രത്തില്‍ വീണ് ദാരുണാന്ത്യം

ചൂട് ചട്ണി പാത്രത്തില്‍ വീണ് 18 മാസം പ്രായമുള്ള പെണ്‍ കുഞ്ഞിന് ദാരുണാന്ത്യം. മഹാരാഷ്ട്ര അംബേര്‍നാഥിലെ ശാസ്ത്രി നഗറിലാണ് സംഭവം. തനുഷ്‌ക എന്ന പിഞ്ചുകുഞ്ഞാണ് മരിച്ചത്. തനുഷ്‌കയുടെ...

KERALA52 mins ago

തിരുവനന്തപുരം മൃഗശാലയില്‍ സിംഹക്കൂട്ടിലേക്ക് യുവാവ് ചാടി

തിരുവനന്തപുരം മൃഗശാലയില്‍ സിംഹക്കൂട്ടിലേക്ക് ചാടി യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. ജീവനക്കാരുടെ ഇടപെടലിനെത്തുടര്‍ന്ന യുവാവിനെ സാഹസികമായി രക്ഷപ്പെടുത്തി. ഒറ്റപ്പാലം സ്വദേശി മുരുകനാണ് ഇന്ന് രാവിലെ മൃഗശാലയിലെ സിംഹക്കുട്ടിലേക്ക് ചാടിയത്....

NATIONAL56 mins ago

അന്യ സ്ത്രീകളുമായി ബന്ധം; ഭാര്യ ഭര്‍ത്താവിന്റെ ജനനേന്ദ്രിയം ഛേദിച്ച് ക്ലോസറ്റിലൊഴുക്കി

ഭര്‍ത്താവിന്റെ ജനനേന്ദ്രിയം ഛേദിച്ച് ഭാര്യക്ലോസറ്റിലൊഴുക്കി . പഞ്ചാബിലെ ജോഗിന്ദര്‍ നഗര്‍ സ്വദേശിയായ ആസാദ് സിങിനെയാണ് ഭാര്യ സുഖ്‌വന്ത് കൗര്‍ നിഷ്‌ഠൂരമായി ആക്രമിച്ചത്. അന്യ സ്ത്രീകളുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് യുവതിയുടെ...