Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

BEING SOCIAL

‘ഐശ്വര്യറായീ വേണോന്ന് ഒന്നും ഇല്ല, എനിക്ക് ഇഷ്ടപ്പെടണം’; ഫെയ്സ്ബുക്കില്‍ ‘വിവാഹപരസ്യം’ നല്‍കി യുവാവ്

, 11:41 am

ഒന്ന് കല്യാണം കഴിക്കാമെന്ന് കരുതി പത്രപരസ്യത്തെയും ബ്രോക്കര്‍മാരെയും ആശ്രയിച്ചിട്ട് നടന്നില്ല. അവസാനം സ്വന്തം ഫെയ്‌സ്ബുക്ക് പേജില്‍ പരസ്യം നല്‍കിയ യുവാവിന്റെ കുറിപ്പ് വൈറലാകുന്നു. ഉന്നത വിദ്യാഭ്യാസമോ ഗള്‍ഫില്‍ ജോലിയോ ഇല്ല. പക്ഷെ വരുമാനമുള്ള ജോലിയും സാമ്പത്തിക ഭദ്രതയുമുണ്ട്. ജാതി, മതം, വിദ്യാഭ്യാസം, ജോലി തുടങ്ങിയ ഡിമാന്റുകള്‍ ഒന്നുമില്ലെന്നും താല്‍പര്യമുള്ളവരില്‍ നിന്ന് ആലോചനകള്‍ ക്ഷണിക്കുന്നുവെന്നുമാണ് യുവാവ് പറയുന്നത്.

ഫേയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

വധുവിനെ ആവശ്യമുണ്ട് ക്രിസ്ത്യന്‍ RCSC 33 വയസ്സ് 160CM well settled സ്വര്‍ണ്ണമായും പണമായും തരാന്‍ ശേഷീ ഇല്ലാത്ത സാമ്പത്തികമായീ തീരെ പീന്നോക്കം നില്‍ക്കുന്ന കുടുംബത്തില്‍ നിന്നും ആലോചന പ്രതീക്ഷിയ്ക്കുന്നു, കുടുംബ പരമായും വ്യക്തി പരമായും(മദ്യപാനം, പുകവലി, വ്യഭിചാരം) യാതൊരു വിധ പ്രശ്‌നങ്ങളും ഇല്ലാത്ത ആളാണ് ഞാന്‍

ഉന്നത വിദ്യഭ്യാസവും കൃഷിഭൂമിയും ഉള്ള ആളല്ല ഞാന്‍, അതേ സമയം വാഹനം,A/C,T.V,Washing Machine, ഗ്ലാമറ്?? തുടങ്ങി എല്ലാവിധ സൗകര്യങ്ങളുള്ള വീടും നല്ല വരുമാനമുള്ള ജോലീയും ആവശ്യത്തിന് സാമ്പത്തീക ഭദ്രതയും എനീയ്ക്ക് ഉണ്ട്(Georgian Dental Lab,Sales) കൂടുതലായി എന്തെങ്കീലും അറീയാന്‍ ഉണ്ടെങ്കില്‍ വ്യക്തമായീ ചോദീച്ച് അറീഞ്ഞതിനു ശേഷം നേരീല്‍ വന്ന് അന്വേഷീയ്ക്കാം, പത്രത്തീല്‍ ഒരു പരസ്യം കൊടുത്തീരുന്നു….. ഗള്‍ഫാണോ? അല്ല അവീടെ തീര്‍ന്നു അതീന്റെ വിശേഷങ്ങള്‍, ആയതീനാല്‍ മതം ,ജാതീ, വിദ്യാഭ്യാസം, ജോലീ തുടങ്ങീയ ഡിമാന്റുകള്‍ ഒന്നും തന്നെയില്ല,

പെണ്‍കുട്ടി നല്ല വ്യക്തിത്വത്തിന് ഉടമയായല്‍ മാത്രം മതീ, താല്പര്യമുള്ളവര്‍ ഫോട്ടോ, അഡ്രസ്സ്, ഫോണ്‍ നമ്പര്‍ എന്നീവ മെസെഞ്ചറിലൂടെ അയയ്ക്കുകയും കൂടുതല്‍ വിവരങ്ങള്‍ അതീലുടെ കൈമാറുകയും ചെയ്യുക (മാര്‍ച്ച് പത്താം തീയതി വരെ കാത്തീരുന്നതിനു ശേഷം അതുവരെ വരുന്ന ആലേചനകളില്‍ നിന്ന് അനുയോജ്യമായത് തീരഞ്ഞെടുത്ത് തീരികെ വിളിയ്ക്കും)പത്ര പരസ്യത്തെയും,ബ്രോക്കര്‍മാരെയും ആശ്രയീച്ചിട്ട് ഒരു രക്ഷയുമില്ല, അതു കൊണ്ട് ദയവായി ഇതൊന്ന് ഷെയര്‍ ചെയ്ത് സഹായിക്ക്..

നല്ല ഒരു പെണ്ണീനെ കിട്ടിയാല്‍ ചീലവ് ചെയ്യാം,ഒരുപാട് പേര്‍ മെസ്സേജിലുടെ കുറേ കാര്യങ്ങള്‍ ചോദിയ്ക്കുന്നുണ്ട്, ഇനീയും ഇത്തരം ചോദ്യങ്ങള്‍ ആവര്‍ത്തീയ്ക്കാന്‍ സാധ്യതയുള്ളതുകൊണ്ട് കമന്റില്‍ വീശദമായി ഉത്തരം ചേര്‍ത്തീട്ടുണ്ട്, പെണ്‍കുട്ടിയെ കണ്ടെത്തീക്കഴിഞ്ഞാല്‍ അപ്പോള്‍ത്തന്നെ… ദാ ഇവിടെ?? ഒരു സെല്‍ഫീ upload ചെയ്യും,ഒരു പക്ഷേ നിങ്ങളുടെ ഒരു ഷെയര്‍ കൊണ്ടായിരിയ്ക്കും എനിയ്ക്ക് ആ നിഷ്‌കളങ്കയെ കണ്ടെത്താന്‍ കഴിയുക,( പെണ്‍കുട്ടിയുടെ കുടുംബത്തീന് വിവാഹച്ചെലവിനുള്ള സാമ്പത്തീക സ്ഥിതി ഇല്ല എന്ന കാരണത്താലും, മറ്റെന്ത് കാരണത്താലും ആലോചീയ്ക്കാതീരിയ്ക്കരുത്)

ഈശ്വരന്‍ എനീയ്ക്ക് തന്നീട്ടുള്ള കഴിവും,സാമര്‍ത്ഥ്യവും ഉപയോഗീച്ച് ചിന്തിച്ചപ്പോള്‍ ഇങ്ങനെയൊരും പരസ്യരീതി നല്ലതായീരിയ്ക്കുമെന്ന് തോന്നീ, അതു കൊണ്ടാണ് ഈ മാര്‍ഗ്ഗം സ്വീകരിയ്ക്കുന്നത്, എന്റെ പേജീലെ ചിത്രങ്ങളില്‍ കാണുന്ന കാണുന്ന വീടും സ്ഥലവും ഞാന്‍ ആരുടെ മുന്നിലും കൈനീട്ടാതെ സഹായങ്ങള്‍ സ്‌നേഹപൂര്‍വ്വം നീരസിച്ച് സ്വന്തമായീ രാത്രീയും പകലും അദ്ധ്വാനീച്ച് നേടീയതാണ്, എന്നീട്ട് യോഗ്യതയോടെ പെണ്ണീനെ അന്വേഷീയ്ക്കുമ്പോള്‍ എനീയ്ക്ക് യോജിച്ച സാധാരണ കുടുംബങ്ങളീല്‍ നിന്ന് വിദേശമല്ല, സര്‍ക്കാര്‍ ജോലീയില്ല എന്നെക്കെപ്പറഞ്ഞ് തഴയപ്പെടുന്നത് വിഷമം ഉള്ള കാര്യമാണ്, ഐശ്വര്യറായീ വേണോന്ന് ഒന്നും ഇല്ല, അത്യാവശ്യം എനീയ്ക്ക് കാഴ്ചയ്ക്ക് ഇഷ്ടപ്പെടണം, നീങ്ങളുടെ അയല്‍പക്കത്ത് എനീയ്ക്ക് ചേരുന്ന പെണ്‍കുട്ടികള്‍ ഉണ്ടെങ്കില്‍ അവരെ അറീയിക്കാനും മടീയ്ക്കരുത്please share

 

വധുവിനെ ആവശ്യമുണ്ട് ക്രിസ്ത്യൻRCSC 33 വയസ്സ് 160CM well settled സ്വർണ്ണമായും പണമായും തരാൻ ശേഷീ ഇല്ലാത്ത സാമ്പത്തികമായീ ത…

Posted by Santhosh George on Saturday, 24 February 2018

Advertisement