Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

BEING SOCIAL

നിയമനത്തില്‍ വംശീയത കലര്‍ത്തുന്നു, ഗൂഗിളിനെതിരെ വീണ്ടും പരാതി

, 3:40 pm

തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതില്‍ ഗൂഗിള്‍ വംശീയത കലര്‍ത്തുന്നുവെന്ന് ആരോപണം. ഏഷ്യയിലെ ഏറ്റവും വലിയ വീഡിയോ ഷെയറിങ് പ്ലാറ്റ്‌ഫോമായ യൂട്യൂബിലെ മുന്‍ ഉദ്യോഗസ്ഥനാണ് പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്.   വെളുത്തവര്‍ഗക്കാരെയും ഏഷ്യക്കാരെയും ടെക്‌നിക്കല്‍ വിഭാഗത്തിലെ നിയമനത്തില്‍ നിന്ന് ഒഴിവാക്കി ലാറ്റിനമേരിക്കന്‍ യുവാക്കളുടെയും  സ്ത്രീകളുടെയും  അപേക്ഷകള്‍ മാത്രമാണ് പരിഗണിക്കുന്നതെന്നാണ് പരാതി.

യൂട്യൂബിന്റെ വൈവിധ്യം നിലനിര്‍ത്തുന്നതിനും പുതിയ പരീക്ഷണങ്ങളിലൂടെ മെച്ചപ്പെടുത്തുന്നതിനും ഏഷ്യക്കാരുടെ സേവനം സഹായകരമല്ല എന്ന നിലപാടാണ് അവരെ  ഒഴുവാക്കാന്‍ കാരണമെന്നും പരാതിയില്‍ പറയുന്നുണ്ട്.  തൊഴിലാളികളോട് വിവേചനം കാണിക്കുന്നതുമായി ബന്ധപ്പെട്ട് ഇതിന് മുന്പും ഗൂഗിളിനെതിരെ പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.

2016ല്‍ ഗൂഗിളിനെതിരെ ലൈംഗിക പീഡനത്തിന് കേസ് ഫയല്‍ ചെയ്തിരുന്നു. സ്ത്രീകള്‍ക്ക് സുരക്ഷിതമായ തൊഴില്‍ സാഹചര്യങ്ങള്‍ കമ്പനി നല്‍കുന്നില്ലെന്നാണ് പരാതി. സോഫ്റ്റ് വെയര്‍ എഞ്ചിനിയറായ സ്ത്രീയാണ് പരാതിയുമായി രംഗത്തിറങ്ങിയത്. ഗൂഗിളില്‍ വെച്ച് ഒമ്പത് വര്‍ഷത്തോളം ജോലിചെയ്തിരുന്ന ആണ്‍ വില്‍ബര്‍ഗ് എന്നയാള്‍ ജനുവരിയില്‍ ഗൂഗിളിനെതിരെ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.

Advertisement