Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

BEING SOCIAL

വിവരങ്ങള്‍ ചോര്‍ത്തല്‍ ആപ്പിളിന്റെ പണിയല്ല, അത് ഫെയ്‌സ്ബുക്കെന്ന് കുക്ക്; എങ്കില്‍ ആപ്പിള്‍ ഉപയോഗം നിര്‍ത്തിക്കോ എന്ന് സക്കര്‍ബര്‍ഗ്: ടെക്ക് വമ്പന്മാര്‍ തമ്മിലടിയിലേക്ക്

, 5:21 pm

ടെക്ക് ലോകത്തെ വമ്പന്‍ കമ്പനികളായ ആപ്പിളിന്റെയും ഫെയ്‌സ്ബുക്കിന്റെയും മേധാവിമാരുടെ തമ്മിലടിയില്‍ വലഞ്ഞ് ഫെയ്‌സ്ബുക്ക് ജീവനക്കാര്‍. സോഷ്യല്‍ മീഡിയ രംഗത്തെ വമ്പന്‍മാരായ ഫെയ്‌സ്ബുക്കിന്റെ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗും ടെക്‌നോളജി ഡിവൈസ് രംഗത്തെ വമ്പന്‍മാരായ ആപ്പിളിന്റെ മേധാവി ടിം കുക്കും തമ്മിലാണ് പ്രശ്‌നം.

ആപ്പിള്‍ തങ്ങളുടെ ഉപഭോക്താക്കളുടെ വ്യക്തി ജീവിതത്തിലോ അവകാശത്തിലോ കൈകടത്താറില്ലെന്ന് ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആപ്പിള്‍ സിഇഒ ടിം കുക്ക് പറഞ്ഞതോടെയാണ് പോര് തുടങ്ങുന്നത്. കേംബ്രിഡ്ജ് അനലറ്റിക്കയുടെ ഡാറ്റ ചോര്‍ത്തല്‍ വിവാദത്തില്‍ മുഖം നഷ്ടപ്പെട്ട ഫെയ്‌സ്ബുക്കിനെ കൊട്ടിക്കൊണ്ടാണ് കുക്ക് ഈ പ്രസ്താവന നടത്തിയത്.

ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ഫെയ്‌സ്ബുക്ക് ചോര്‍ത്തി ഡാറ്റ വിശകലന കമ്പനിയായ കേംബ്രിഡ്ജ് അനലറ്റിക്കയ്ക്ക് നല്‍കിയെന്നും ഇത് പലരാജ്യങ്ങളിലെ തിരഞ്ഞെടുപ്പുകളില്‍ പോലും നിര്‍ണായകമായെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. തുടര്‍ന്ന് ഫെയ്‌സ്ബുക്ക് പരസ്യമായി മാപ്പ് പറയുകയും ചെയ്തിരുന്നു.

എന്നാല്‍, കുക്ക് ഇപ്പോള്‍ നടത്തിയ പരാമര്‍ശം ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന് അംഗീകരിക്കാന്‍ പറ്റിയില്ല. തുടര്‍ന്ന് കമ്പനിയിലെ ജീവനക്കാരോട് ആപ്പിള്‍ ഉപകരണങ്ങള്‍ ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ആപ്പിളിന് പകരം ആന്‍ഡ്രോയിഡ് ഡിവൈസുകളിലേക്ക് മാറാനും സക്കര്‍ബര്‍ഗ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംഭവം എന്തായാലും ടെക്ക് ലോകത്ത് വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Advertisement