ഹാഷ് ടാഗിന്റെ ഉപജ്ഞാതാവ് ട്വിറ്ററിന് പുറത്ത് ; ക്രിസ് മെസിനയുടെ കലഹം ഇലോണ്‍ മസ്‌കിന്റെ കിളി പറത്തുന്ന തീരുമാനങ്ങളോട്; ട്വിറ്ററില്‍ സംഭവിക്കുന്നത്

ട്വിറ്ററിലെ ലെഗസി ബ്ലൂ ബാഡ്ജുകൾ നീക്കം ചെയ്യാനുള്ള ഇലോൺ മസ്കിന്റെ തീരുമാനം ചർച്ചയായ സമയത്താണ് ഹാഷ്ടാഗുകളുടെ ഉപജ്ഞാതാവായ ക്രിസ് മെസിന ട്വിറ്റർ വിട്ടതായി നമ്മൾ കഴിഞ്ഞ ദിവസം വാർത്തകളിലൂടെ കണ്ടത്. എന്നാൽ തന്റെ ബ്ലൂ ടിക്ക് അസാധുവാക്കിയതുകൊണ്ടല്ല ട്വിറ്റർ വിടാൻ തീരുമാനം എടുത്തതെന്നും നിലവിലെ വെരിഫിക്കേഷൻ സംവിധാനം കൈകാര്യം ചെയ്യുന്ന രീതിയാണ് തന്നെ രാജിയിലേക്ക് നയിച്ചതെന്നും ക്രിസ് മെസിന വ്യക്തമാക്കിയിരുന്നു. ഈയൊരു വാർത്ത വന്നതോടെയാണ് ഹാഷ്ടാഗിനെ പറ്റിയും അതിന്റെ ഉപജ്ഞാതാവിനെ പറ്റിയുമുള്ള രസകരമായ കാര്യങ്ങൾ പുറത്തുവന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ പലരും ഹാഷ് എന്ന ചിഹ്നം കൂടെ ചേർക്കുമെങ്കിലും അവ എവിടെനിന്ന് വന്നുവെന്നോ ആരാണ് ഇവ സോഷ്യൽ മീഡിയയിൽ കൊണ്ടുവന്നതെന്നോ അധികമാരും ചിന്തിച്ചുകാണില്ല.

2007ൽ ക്രിസ് മെസിന എന്നയാളാണ് ഹാഷ് (#) ചിഹ്നം ഉപയോഗിച്ച് വിഷയങ്ങൾ തിരയാൻ അനുവദിക്കുന്ന ഹാഷ്ടാഗുകൾ എന്ന ആശയം കൊണ്ടുവന്നത്. ട്വിറ്റർ, ഫെയ്‌സ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ വിവിധ സോഷ്യൽമീഡിയകളിൽ ഈ നീക്കം വളരെയധികം ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഉപയോക്താവിനെ ഒരു വിഷയത്തിൽ തിരയാൻ സഹായിക്കുകയും പോസ്റ്റിന്റെ റീച്ച് വർധിപ്പിക്കാനും സഹായിക്കുന്നവയാണ് ഹാഷ്ടാഗുകൾ. നിലവിൽ ട്രെൻഡിങ്ങായ ഹാഷ്ടാഗുകൾ തത്സമയം കാണിക്കുന്ന ഒരു അപ്ഡേഷനും സോഷ്യൽ മീഡിയകളിൽ വന്നിട്ടുണ്ട്. കീവേർഡുകളോ വിഷയങ്ങളോ തിരയാൻ ഉപയോഗിക്കുന്ന ഒരു ചിഹ്നമാണ് ഹാഷ് (#). ഉപയോക്താക്കൾക്ക് താത്പര്യമുള്ള വിഷയങ്ങൾ എളുപ്പത്തിൽ തിരഞ്ഞു കണ്ടുപിടിക്കാൻ സഹായിക്കാനാണ് ഇവ ഈ ഫീച്ചർ വികസിപ്പിച്ചിരിക്കുന്നത്. ക്രിസ് മെസിനയുടെ കണ്ടുപിടുത്തത്തിന് പിന്നാലെയാണ് സോഷ്യൽ മീഡിയകളിൽ ഹാഷ്ടാഗ് ഉപയോഗിച്ചു തുടങ്ങിയത്.

പത്ത് വർഷത്തിലേറെയായി സിലിക്കൺ വാലിയിൽ ജോലി ചെയ്തിട്ടുള്ള ഒരു പ്രോജക്‌ട് ഡിസൈനറാണ് ക്രിസ് മെസിന. തന്റെ കരിയർ ആരംഭിച്ചപ്പോൾ വിവിധ കമ്പനികളുടെ സഹസ്ഥാപകനായിരുന്നു മെസിന. യുഎക്‌സ് ഡെവലപ്പറായും ഡെവലപ്പർ അഡ്വക്കേറ്റായും ഗൂഗിളിൽ പ്രവർത്തിച്ചിട്ടുണ്ട്. 2007ൽ ഒരു ഇന്റർനെറ്റ് കൺസൾട്ടൻസി ബിസിനസ് നടത്തുന്നതിനിടയിൽ അദ്ദേഹത്തിന് തോന്നിയ ഒരു ആശയമാണ് ഹാഷ്ടാഗ്. ക്രിസ് മെസിനയാണ് # എന്ന ചിഹ്നം ആദ്യമായി ഉപയോഗിച്ചതും. ഒരു പൗണ്ട് ചിഹ്നം ഉള്ള ഓൺലൈൻ ചാറ്റ് റൂമുകളിൽ നിന്നാണ് ഈ ആശയം എടുത്തതെന്നാണ് ക്രിസ് മെസിന പറയുന്നത്. 2007 ഓഗസ്റ്റിൽ “#barcamp” എന്ന ഹാഷ്‌ടാഗ് ആണ് അദ്ദേഹം ആദ്യമായി ട്വിറ്ററിൽ ഉപയോഗിച്ചത്.

പൗണ്ട് ചിഹ്നം പ്രദർശിപ്പിക്കുന്ന ഓൺലൈൻ ചാറ്റ് റൂമുകളിൽ നിന്ന് ഹാഷ്‌ടാഗ് എന്ന ആശയം മെസിനയ്ക്ക് ലഭിക്കുകയും ട്വിറ്ററിൽ ആ ആശയം കൊണ്ടുവരാനും അദ്ദേഹം തീരുമാനിച്ചു. എന്നാൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം ഇത് വിഡ്ഡിത്തരം ആണെന്നും ഒരിക്കലും ഇവ ജനപ്രിയമാകില്ലെന്നും മുന്നറിയിപ്പ് നൽകി. എന്നാൽ മെസിന തന്റെ ആശയത്തിൽ ഉറച്ചുതന്നെ നിന്നു. കൂടാതെ ഹാഷ്ടാഗ് ഉപയോഗിക്കാൻ സുഹൃത്തുക്കളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. 2007 ഒക്‌ടോബറിൽ സാൻ ഡീഗോയിൽ ഉണ്ടായ കാട്ടുതീയെക്കുറിച്ച് അദ്ദേഹത്തിന്റെ ഒരു സുഹൃത്ത് ട്വീറ്റ് ചെയ്തു. ഈ സമയത്ത് #sandiegofire എന്ന ഹാഷ്‌ടാഗ് ഉപയോഗിച്ച് ട്വീറ്റ് ചെയ്യാൻ ക്രിസ് അവനോട് ആവശ്യപ്പെട്ടു. ഇത് കണ്ടതോടെ മറ്റുള്ളവർ പെട്ടെന്ന് തന്നെ അതേ ഹാഷ്‌ടാഗ് ഉപയോഗിക്കാൻ തുടങ്ങി.

2009ൽ ട്വിറ്റർ ഹാഷ്‌ടാഗുകൾ തിരയാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു ഫീച്ചർ തന്നെ ആരംഭിച്ചു. 2010-ൽ ഇൻസ്റ്റാഗ്രാം എത്തിയതോടുകൂടി ഉപയോക്താക്കൾ ഫോട്ടോഗ്രാഫുകളിലും ഹാഷ്‌ടാഗുകൾ ചേർക്കാൻ തുടങ്ങി. 2013-ൽ ഫെയ്‌സ്ബുക്കും ഹാഷ്ടാഗുകൾ ഉപയോഗിച്ചു തുടങ്ങി. ലോകമെമ്പാടും ഹാഷ്‌ടാഗുകൾ പ്രായഭേദമന്യേ ഏവർക്കും പരിചിതമാണെങ്കിലും മെസിന ഒരിക്കലും ഹാഷ്ടാഗുകളിൽ നിന്നും സാമ്പത്തികലാഭം നേടിയിട്ടില്ല.

Latest Stories

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങ് അന്തരിച്ചു; വിടവാങ്ങിയത് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ മാറ്റിമറിച്ച സാമ്പത്തിക ശാസ്ത്രജ്ഞന്‍

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ആരോഗ്യനില വഷളായി; ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു

കേന്ദ്ര സര്‍ക്കാര്‍ പക വീട്ടുന്നു; കേന്ദ്ര സര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടന്നിട്ടുണ്ട്; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധി

സീരിയല്‍ രംഗത്തും ലൈംഗികപീഡനം, ഒപ്പം ഭീഷണിയും; ബിജു സോപാനത്തിനും എസ്പി ശ്രീകുമാറിനുമെതിരെ നടിയുടെ പരാതി

'അണ്ണാമലൈയുടെ പ്രതികാരം'; ഇനി ചെരുപ്പ് ധരിക്കുക ഡിഎംകെ സര്‍ക്കാരിനെ പുറത്താക്കിയ ശേഷം

'ഇത് ഒരിക്കലും കാണാനാഗ്രഹിക്കാത്ത കാര്യം'; അനിഷ്ടം തുറന്നുപറഞ്ഞ് ശാസ്ത്രി

നരേന്ദ്ര മോദിയ്ക്കും പണി കൊടുത്ത് സൈബര്‍ തട്ടിപ്പുകാര്‍; വിശ്വസിക്കരുത് ഈ സന്ദേശങ്ങളെ, വീഴരുത് ഈ ചതിക്കുഴിയില്‍

BGT 2024-25: 'കോഹ്‌ലി ഇതോര്‍ത്ത് പിന്നീട് പശ്ചാത്തപിക്കും'; തുറന്നടിച്ച് ഇംഗ്ലീഷ് താരം

നിതീഷ് പഠിക്കാത്ത പാഠം! കെട്ടഴിയുന്ന ബിഹാര്‍ സഖ്യം!