തരംഗമായി ക്ലബ്ബ് ഹൗസ്; പാട്ടും പറച്ചിലുമായി മലയാളികളുടെ താവളമാകുന്നു

സമൂഹ മാധ്യമ ആപ്ലിക്കേഷനുകള്‍ക്ക് സര്‍ക്കാര്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനിടെ ഇന്ത്യയില്‍ വന്‍ പ്രചാരത്തിലാകുകയാണ് ക്ലബ് ഹൗസ് എന്ന ആപ്‌ളിക്കേഷന്‍. നേരത്തെ ആപ്പിള്‍ ഐഒഎസില്‍നിന്ന് ആന്‍ഡ്രോയ്ഡിലേക്ക് കൂടി ചുവടുമാറ്റിയതോടെ ഓഡിയോ-ഓണ്‍ലൈന്‍ ചാറ്റ് ആപ്പായ ക്ലബ് ഹൗസിന് ഉപഭോക്താക്കളേറുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇന്ത്യയില്‍ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട് ഫോണുകളില്‍ കൂടി ലഭ്യമായിത്തുടങ്ങിത്. ഒരാഴ്ചയ്ക്കിടെ ക്ലബ് ഹൗസ് ആപ്പിന്റെ പ്ലേ സ്റ്റോര്‍ ഡൗണ്‍ലോഡ് ഒരു മില്യണ്‍ കടന്നിരിക്കുന്നു. ആപ്പ് അതിന്റെ ബീറ്റാ സ്റ്റേജിലായതിനാല്‍ തന്നെ ഇന്‍വിറ്റേഷന്‍ അധിഷ്ഠിത ചാറ്റാണ് ക്ലബ് ഹൗസ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. ഒരു വ്യക്തി ഇന്‍വിറ്റേഷന്‍ നല്‍കുന്ന മുറയ്ക്ക് പ്രത്യേകം ക്ലബ് ഹൗസ് ആപ്പില്‍ സജ്ജമാക്കിയ ചാറ്റ് റൂം വഴി ഓഡിയോ സന്ദേശങ്ങള്‍ കൈമാറാവുന്നതാണ്.

എങ്ങനെ ഇന്‍സ്റ്റാള്‍ ചെയ്ത് പ്രവര്‍ത്തിപ്പിക്കാം

  • ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ക്ലബ്ഹൗസ് ഡ്രോപ് ഇന്‍ ഓഡിയോ ചാറ്റ് എന്ന ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുക
  • നിങ്ങളുടെ ഫോട്ടോ, ബയോ, ഇ മെയില്‍ ഐഡി, ഫോണ്‍നമ്പര്‍ എന്നിവ ചേര്‍ത്ത് അക്കൗണ്ട് തുടങ്ങാം
  • നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് ഇത് നോട്ടിഫിക്കേഷനായി ലഭിക്കും
  • അവര്‍ അപ്രൂവ് ചെയ്യുന്ന പക്ഷം നിങ്ങള്‍ ക്ലബ് ഹൗസുകളില്‍ അംഗമാകുന്നു

പ്രധാനമായും ഓണ്‍ലൈന്‍ ചര്‍ച്ചകള്‍ക്കും മീറ്റിംഗുകള്‍ക്കുമാണ് ക്ലബ് ഹൗസ് ആപ്പുകള്‍ ഉപയോഗിക്കുന്നത്. ഇന്‍വിറ്റേഷന്‍ നല്‍കി മാത്രമേ ചാറ്റ് റൂമുകളില്‍ പങ്കെടുക്കാന്‍ സാധിക്കൂ എന്നതിനാല്‍ തന്നെ ചാറ്റിംഗ് സ്വകാര്യത നഷ്ടപ്പെടില്ല എന്നതും ക്ലബ് ഹൗസിന്റെ പ്രത്യേകതയാണ്. കൂടുതല്‍ ഫീച്ചറുകളില്ലാത്തതിനാല്‍ അനായാസമായും ഈ ആപ്പ് കൈകാര്യം ചെയ്യാവുന്നതാണ്. അതേസമയം ഭാവിയില്‍ പേയ്മെന്റ് അടക്കമുള്ള സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ക്ലബ് ഹൗസിനെ കൂടുതല്‍ ജനപ്രിയമാക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്. ഇന്ത്യയില്‍ തുടക്കത്തില്‍ ഉപഭോക്താക്കളുടെ അഭിപ്രായം അറിഞ്ഞതിന് ശേഷം കൂടുതല്‍ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം പോലുള്ള നിരവധി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ക്ലബ് ഹൗസിന് സമാനമായുള്ള ഓഡിയോ-ഓണ്‍ലി ചാറ്റിംഗ് ആപ്ലിക്കേഷനുകള്‍ അവതരിപ്പിക്കുമെന്ന് പ്രഖ്യാപനങ്ങള്‍ നടത്തിയിരുന്നു. അമേരിക്കയിലാണ് ഓഡിയോ ചാറ്റ് പ്ലാറ്റ്ഫോം പ്രവര്‍ത്തനം ആരംഭിച്ചത്. നിലവില്‍ ഇംഗ്ലീഷ് സംസാരിക്കുന്ന നിരവധി രാജ്യങ്ങളില്‍ ഇത് സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

ദശലക്ഷക്കണക്കിന് ആളുകള്‍ ഒരു വെയിറ്റ്ലിസ്റ്റിലുണ്ടെങ്കിലും വളരെ വേഗത്തില്‍ വളരുന്നതിനാല്‍ അപകടസാധ്യതകളുണ്ടെന്ന് ക്ലബ്ഹൗസ് സഹസ്ഥാപകനും സിഇഒയുമായ പോള്‍ ഡേവിസണ്‍ പറയുന്നു. ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമില്‍ അവതരിപ്പിച്ചതോടെ വളരെ വേഗത്തിലാണ് വളര്‍ച്ചയെന്നും, അതിനായി കൂടുതല്‍ തയ്യാറെടുക്കുന്നുവെന്നും പോള്‍ ഡേവിസണ്‍ അഭിപ്രായപ്പെട്ടു. ഈ വര്‍ഷം ആദ്യം ആപ്ലിക്കേഷന്‍ ഉപഭോക്താക്കളുടെ പ്രതിമാസ ഡൗണ്‍ലോഡില്‍ ദശലക്ഷക്കണക്കിന്റെ കുറവുണ്ടായെങ്കിലും ആന്‍ഡ്രോയിഡ് പതിപ്പ് ഇറക്കിയതോടെ ഒരു ദശലക്ഷത്തിന്റെ വളര്‍ച്ചയുണ്ടായതായും ഡോവിഡ്‌സണ്‍ പറയുന്നു. 2020ലാണ് പോള്‍ ഡേവിഡ്‌സണും, രോഹന്‍ സേത്തും കമ്പനി ആരംംഭിച്ചത്. ശരാശരി ഒരു ദിവസം മൂന്നു ലക്ഷത്തോളം ചാറ്റ് റൂമുകളാണ് ക്ലബ്ഹൗസില്‍ രൂപപ്പെടുന്നത്. ആളുകള്‍ ഒരു ദിവസം ഒരു മണിക്കൂറിലധികം ആപ്ലിക്കേഷനില്‍ ചെലവഴിക്കുന്നുവെന്നും അദ്ദേഹം പറയുന്നു. 2020 മാര്‍ച്ചില്‍ ഐഫോണ്‍ ഉപകരണങ്ങള്‍ക്കായി ക്ഷണം മാത്രമുള്ള സോഷ്യല്‍ ഓഡിയോ അപ്ലിക്കേഷനായി അവതരിപ്പിച്ച ക്ലബ്ഹൗസ് ഇപ്പോള്‍ ആപ്പിളിന്റെ ആപ്പ് സ്റ്റോറില്‍ 10 ദശലക്ഷത്തിലധികം ഡൗണ്‍ലോഡുകള്‍ മറികടന്നു. ടെസ്ലയുടെയും സ്പേസ് എക്സ് സിഇഒ എലോണ്‍ മസ്‌ക്കിന്റെയും ഫെയ്സ്ബുക്ക് സഹസ്ഥാപകനായ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെയും സാന്നിധ്യം ആഫ്പിന്റെ ജനപ്രീതി വര്‍ദ്ധിപ്പിക്കാന്‍ കാരണമായിട്ടുണ്ട്.

വെര്‍ച്വല്‍ റൂമുകളില്‍, ഉപയോക്താക്കള്‍ക്ക് പങ്കെടുക്കുന്ന ആളുകളുടെ ഒരു ലിസ്റ്റ് കാണാനാകും, അവര്‍ മുറിയില്‍ ക്ലിക്കുചെയ്യുകയാണെങ്കില്‍, ഓഡിയോ സ്വിച്ച് ഓണ്‍ ചെയ്യുകയും അവര്‍ക്ക് സംഭാഷണം കേള്‍ക്കാനും കഴിയും. ലോകത്തെവിടെയും ഉള്ളവരുമായി ശബ്ദരൂപത്തില്‍ കമ്മ്യൂണിക്കേറ്റ് ചെയ്യാമെന്നതാണ് ക്ലബ് ഹൗസിന്റെ പ്രത്യേകത. മുന്‍കൂട്ടി പ്രഖ്യാപിച്ച് ചാറ്റ് റൂമുകള്‍ തുടങ്ങാനും സൗകര്യം ഉണ്ട്. ഇതിലൂടെ പ്രത്യേക വിഷയങ്ങളില്‍ സംസാരിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഇഷ്ടാനുസരണം ജോയിന്‍ ചെയ്യാനുമാകും. അതേസമയം ആപ്പിന്റെ സ്വകാര്യതയെ സംബന്ധിച്ചും പലര്‍ക്കും സംശയങ്ങളുണ്ട്. ക്ലബ് റൂമുകളില്‍ സംസാരിക്കുന്ന ഓഡിയോ സന്ദേശങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് മറ്റു ആപ്ലിക്കേഷനുകള്‍ വഴി പരസ്യപ്പെടുത്താനുള്ള സാധ്യതയുണ്ടെന്നാണ് അഭിപ്രായം.

ഭാവിയില്‍ ടിക്കറ്റിംഗ് ഇവന്റുകളിലും സബ്സ്‌ക്രിപ്ഷനുകളിലും പണം സമ്പാദിക്കണമെന്ന് കമ്പനി പറയുന്നു. ഇതിനകം തന്നെ സ്രഷ്ടാക്കള്‍ക്ക് ഒറ്റത്തവണ അടിസ്ഥാനത്തില്‍ ടിപ്പ് ചെയ്യാനുള്ള സംവിധാനം പലരാജ്യങ്ങളിലും കമ്പനി നടപ്പാക്കുന്നുണ്ട്. നിലവിലെ പേയ്മെന്റുകള്‍ ക്ലബ്ഹൗസ് 100% സ്രഷ്ടാക്കള്‍ക്കാണ് നല്‍കുന്നത്. മറ്റു രാജ്യങ്ങളില്‍ ഇപ്പോള്‍ തന്നെ, ക്ലബ്ഹൗസിലെ പേയ്മെന്റുകള്‍ ആരംഭിച്ചിട്ടുണ്ട്. ഒരു ഓഡിയോ ചാറ്റ് നടക്കുമ്പോള്‍ തന്നെ ഉപയോക്താവിന് ഒരു സ്പീക്കറുടെ പ്രൊഫൈലില്‍ ക്ലിക്കുചെയ്യാനും, പേയ്മെന്റുകള്‍ സ്വീകരിക്കാന്‍ അവര്‍ തിരഞ്ഞെടുത്തിട്ടുണ്ടെങ്കില്‍, ഉപയോക്താവ് തിരഞ്ഞെടുക്കുന്ന തുക അയയ്ക്കാനുള്ള ഓപ്ഷനും നിലവിലുണ്ട്. എന്നാല്‍ ഇന്ത്യയില്‍ ഈ സേവനം ആരംഭിക്കാന്‍ സമയമെടുക്കുമെന്നാണ് സൂചന. ക്ലബ് ഹൗസ് അപ്ലിക്കേഷന്‍ പോഡ്കാസ്റ്റുകള്‍ക്ക് സമാനമാണ്, പക്ഷേ തത്സമയവും ഫില്‍ട്ടര്‍ ചെയ്യാത്തതുമായ ഉള്ളടക്കം വാഗ്ദാനം ചെയ്യുന്നതിനാല്‍ മറ്റുള്ളവയില്‍ നിന്നും വ്യത്യസ്തമാണ്. ഫേസ്ബുക്ക്, ട്വിറ്റര്‍, സ്‌പോട്ടിഫൈ എന്നിവ സമാന ആശയങ്ങള്‍ അവതരിപ്പിക്കുകയും ഈ പ്രവണത മുതലാക്കാന്‍ തന്ത്രപരമായ നീക്കവും നടത്തുന്നുണ്ട്. ട്വിറ്ററും, ഫേസ്ബുക്ക് തത്സമയ ഓഡിയോ ഉല്‍പ്പന്നം തയ്യാറാക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ട്വിറ്റര്‍ അടുത്തിടെ ഒരു ടിപ്പിംഗ് സവിശേഷതയും പുറത്തിറക്കിയിരുന്നു.

Latest Stories

ലൈംഗികാതിക്രമ കേസ്; മുകേഷ് എംഎല്‍എയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

ശരദ് പവാര്‍ സഞ്ചരിച്ച വാഹനം ആംബുലന്‍സുമായി ഇടിച്ചു; അകമ്പടിയായി എത്തിയ വാഹനങ്ങള്‍ മാലപോലെ കൂട്ടിയിടിച്ചു; അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു

അല്ലു അര്‍ജുന്റെ വീട് ആക്രമിച്ചതിന് പിന്നില്‍ മുഖ്യമന്ത്രിയോ? ആക്രമണം ആസൂത്രിതമെന്ന് സംശയം, കേസില്‍ വന്‍ വഴിത്തിരിവ്

BGT 2024-25: വാട്ട് ആന്‍ ഐഡിയ...; സ്റ്റാര്‍ക്കിനെ നേരിടാനുള്ള സാങ്കേതികത ഇന്ത്യയ്ക്ക് ഉപദേശിച്ച് പൂജാര

ഹിന്ദിക്കാരിയെയാണ് മകന്‍ കല്യാണം കഴിച്ചത്, ഞങ്ങള്‍ കര്‍ണാടകക്കാരും..; മകന്റെ വിവാഹം ആഘോഷമാക്കി രാജേഷ് ഹെബ്ബാര്‍

വണ്ടിപ്പെരിയാർ പോക്സോ കേസ്; ഹൈക്കോടതി ഉത്തരവിൽ വിചാരണ കോടതിയിൽ ഹാജരായി അർജുൻ

എ വിജയ രാഘവനെതിരെ ക്രിമിനല്‍ കേസ് എടുക്കണം; പൊളിറ്റ് ബ്യൂറോയില്‍ നിന്ന് നീക്കം ചെയ്യണം; സിപിഎം ആര്‍എസ്എസിന്റെ നാവായി മാറിയെന്ന് രമേശ് ചെന്നിത്തല

BGT 2024-25: : മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യ വരുത്തിയേക്കാവുന്ന മൂന്ന് മാറ്റങ്ങള്‍

പൊലീസിന് ഈ സിനിമാ നടന്‍മാരെ പിടിച്ചുകൂടെ? അഭിപ്രായം പറയുന്നവരെ ഭയപ്പെടുന്ന സമൂഹമാണ് വളര്‍ന്നു വരുന്നത്: ജി സുധാകരന്‍

സതീശന് രാജാവിന്റെ ഭാവം, അഹങ്കാരത്തിന്റെ ആള്‍രൂപം; പ്രതിപക്ഷ നേതാവിനെതിരെ വീണ്ടും വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍