കാത്തിരിപ്പ് ഇനി നീളില്ല; ഐഫോണ്‍ 15 സീരീസ് ലോഞ്ച് തീയ്യതി പ്രഖ്യാപിച്ചു !

പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിള്‍ തങ്ങളുടെ ഐഫോൺ 15 സീരീസ് സെപ്റ്റംബർ മാസം ലോഞ്ച് ചെയ്‌തേക്കുമെന്ന് റിപ്പോർട്ട്. ഐഫോണ്‍ 15, ഐഫോണ്‍ 15 പ്ലസ്, ഐഫോണ്‍ 15 പ്രോ, ഐഫോണ്‍ 15 പ്രോ മാക്സ് എന്നീ നാലു മോഡലുകള്‍ ആണ് 15 സീരിസില്‍ ഇനി പുറത്തിറങ്ങാനിരിക്കുന്നത്. സെപ്റ്റംബർ 13 ന് സ്മാർട്ട്‌ഫോണുകൾ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.

ഇറങ്ങാനിരിക്കുന്ന പുതിയ മോഡലുകളുടെ വിവരങ്ങൾ ഇതുവരെ പുറത്തു വിട്ടിട്ടില്ല. അതേസമയം യുഎസ്ബി ടൈപ്പ്-സി പോര്‍ട്ട് പാക്കോട് കൂടിയായിരിക്കും 15 സീരിസ് പുറത്തിറക്കുക എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മാത്രമല്ല, നിലവിൽ ഐഫോണ്‍ 14 പ്രോ മോഡലുകളില്‍ മാത്രമുള്ള ഡൈനാമിക് ഐലന്‍ഡ് ഫീച്ചര്‍ വരാനിരിക്കുന്ന മോഡലുകളിലും ഉണ്ടാകും.

ഐഫോൺ 15, 15 പ്ലസ് മോഡലുകളിൽ ഐഫോൺ 14 പ്രോയിൽ കാണപ്പെടുന്ന എ16 ബയോണിക് ചിപ്പ് ഉപയോഗിച്ചായിരിക്കും പ്രവർത്തിക്കുക. എന്നാൽ ഐഫോണ്‍ 15 പ്രോ, ഐഫോണ്‍ 15 പ്രോ മാക്‌സ് മോഡലുകളില്‍ പുതിയ ആപ്പിള്‍ എ17 ബയോണിക് ചിപ്പ് അവതരിപ്പിച്ചേക്കും എന്ന തരത്തില്‍ റിപ്പോർട്ടുകളുണ്ടെങ്കിലും ഇത് സംബന്ധിച്ച് സ്ഥിരീകരണമൊന്നുമില്ല.

പുതിയ നാല് മോഡലുകളിലും സാധാരണ ലൈറ്റ്‌നിങ് കണക്ടറിന് പകരം ഡൈനാമിക് ഐലൻഡും യുഎസ്ബി സി പോർട്ടുകളുമാണ് ഉണ്ടായിരിക്കും. പ്രോ മോഡലുകളിൽ സ്‌റ്റെയിൻലെസ് സ്റ്റീൽ ഫ്രെയിമിന് പകരം പുതിയ ടൈറ്റാനിയം ഫ്രെയിമാണ് ഉണ്ടാവുക.

ഐഫോൺ 15 ന് ഐഫോൺ 14 നേക്കാൾ ഡിമാൻഡ് കുറവായിരിക്കുമെന്ന് ആപ്പിൾ അനലിസ്റ്റ് മിംഗ് ചി കുവോ അടുത്തിടെ സൂചന നൽകിയിരുന്നു. ഇത്തവണ, ഐഫോൺ 15 സീരീസിന്റെ പ്രോ മോഡലുകൾക്ക് 200 ഡോളർ വരെ വില വർധിക്കാൻ സാധ്യതയുണ്ട് എന്നാണ് റിപ്പോർട്ട്. ഐഫോൺ 14, ഐഫോൺ 14 പ്ലസ് എന്നിവയുടെ അതേ വിലയിൽ മോഡലുകൾ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷ.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ