Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

DEVICES

മലപ്പുറംകാരന്‍ ജുനൈദ് ചൈനയിലേക്ക് പറന്നു: ഐഫോണ്‍ എക്‌സ് എസ് മാക്‌സ് സ്വന്തമാക്കിയ ആദ്യ ഇന്ത്യക്കാരനായി

, 3:53 pm

ആപ്പിള്‍ ഐഫോണ്‍ എക്‌സ് എസ് മാക്‌സ് സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരനെന്ന പട്ടം മലപ്പുറംകാരന്. മലപ്പുറം തിരൂര്‍ കല്‍പ്പകഞ്ചേരി സ്വദേശിയായ മുഹമ്മദ് ജുനൈദ് റഹമാനാണ് ഏറ്റവും വിലയേറിയ ഐഫോണ്‍ മോഡല്‍ സ്വന്തമാക്കിയത്. ഐഫോണ്‍ ടെന്‍ എസ് മാക്സിന്റെ 256 ജിബി ഗോള്‍ഡ് പതിപ്പാണ് ജുനൈദ് സ്വന്തമാക്കിയത്. 1249 ഡോളര്‍ വിലയുള്ള ഫോണ്‍ ജുനൈദ് സ്വന്തമാക്കിയത് 1780 ഡോളറിനാണ്. ആദ്യ ഫോണ്‍ വാങ്ങുന്നതിനായി 531 ഡോളര്‍ അധികമായി നല്‍കേണ്ടി വന്നു.

ഐഫോണ്‍ മോഡലുകളുടെ ആരാധകനായ ജുനൈദ് പലപ്പോഴും ഏറ്റവും പുതിയ ഐഫോണ്‍ മോഡലുകള്‍ സ്വന്തമാക്കുന്ന ആദ്യ പത്ത് പേരില്‍ ഇടം പിടിക്കാറുണ്ട്. ബെംഗളുരുവിലെ ഡയാന ഡയമണ്ട് കോര്‍പ്പറേഷന്‍ എന്ന സ്ഥാപനം വഴി ആഗോള തലത്തില്‍ വജ്രങ്ങളുടേയും രത്നങ്ങളുടെയും മൊത്തവ്യാപാരം നടത്തുന്നയാളാണ് ജുനൈദ്.

ഫോണ്‍ സ്വന്തമാക്കുന്നതിന് വേണ്ടി മാത്രമാണ് ജുനൈദ് കോഴിക്കോട് നിന്നും ചെന്നൈ വഴി ചൈനയിലേക്ക് പോയത്. ബിസിനസ് താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഫോണ്‍ സ്വന്തമാക്കിയതെന്ന് ജുനൈദ് പറയുന്നു. ഇരട്ട സിമ്മുള്ള ആപ്പിളിന്റെ മോഡലിനായി ഏറെ നാളായി കാത്തിരിക്കുകയായിരുന്നെും  ജുനൈദ് പറഞ്ഞു.

Advertisement