രാജ്യത്തെ ടെലികോം രംഗത്തെ മുമ്പന്മാരായ റിലയന്‍സ് ജിയോയുടെ “ജിയോ ഗിഗാ ഫൈബര്‍” അതിവേഗ ബ്രോഡ്ബാന്‍ഡ് സര്‍വീസിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കമ്പനി ഉടന്‍ പ്രഖ്യാപിച്ചേക്കും. ഈ മാസം 12 ന് നടക്കുന്ന എജിഎം മീറ്റിങ്ങില്‍ ഇതിനേ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്. ജിഗാഫൈബര്‍ ബ്രോഡ്ബാന്‍ഡിനൊപ്പം ജിഗാ ടിവിയും റിലയന്‍സ് റിലീസ് ചെയ്യുമെന്ന് അഭ്യൂഹമുണ്ട്.
പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം 2500 രൂപയ്ക്ക് ജിഗാഫൈബര്‍ കണക്ഷന്‍ നല്‍കുമെന്നാണ് വിവരം. നേരത്തെ 4500 രൂപയ്ക്ക് നല്‍കുമെന്നായിരുന്നു സൂചന. പ്രതിമാസം 600 രൂപയാണ് ഈടാക്കുക. 600 രൂപ പ്ലാനില്‍ 50 എംബിപിഎസ് വേഗത്തിലുള്ള ഇന്റര്‍നെറ്റ് ഉപയോഗിക്കാം. 100 എംബിപിഎസ് വേഗമുളള കണക്ഷനു മാസം 1000 രൂപ നല്‍കേണ്ടിവരും.
ഏതു നിരക്കിലുള്ള കണക്ഷണുകള്‍ എടുത്താലും ഉപഭോക്താക്കള്‍ക്ക് ജിഗാ ടിവി, ലാന്‍ഡ് ലൈന്‍ കോള്‍ സേവനങ്ങള്‍ ഫ്രീയായി നല്‍കും. 4 കെ സെറ്റ് ടോപ്പ് ബോക്‌സുമായാണ് ജിഗാ ടിവി പുറത്തിറക്കുക എന്നാണ് വിവരം. ജിയോ ജിഗാഫൈബര്‍ സര്‍വീസ് രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം ലഭിക്കും.