Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

DEVICES

ഷവോമിയുടെ ജോറന്‍ നീക്കം; ഉപയോക്താക്കള്‍ കോളടിച്ചു

, 7:47 pm

സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ ശക്തിയേറിയ സാന്നിധ്യമായി മാറിയിരിക്കുകയാണ് ചൈനീസ് കമ്പനിയായ ഷവോമി. വിപണിയിലെത്തുന്ന മോഡലുകള്‍ക്ക് ലഭിക്കുന്ന മികച്ച സ്വീകാര്യത പുത്തന്‍ മോഡലുകളിറക്കാന്‍ കമ്പനിയെ പ്രചോദിപ്പിക്കുകയാണ്. അതിനാല്‍ തന്നെ പുതിയ ഫീച്ചറുകള്‍ നിറച്ച് കുറഞ്ഞ വിലയില്‍ പുത്തന്‍ മോഡലുകളെ യഥാസമയം അവര്‍ വിപണിയില്‍ ഇറക്കുന്നുമുണ്ട്.

ഇന്ന് ഷവോമിയുിടെ പുതിയ രണ്ട് മോഡലുകള്‍ ചൈനയില്‍ അവതരിപ്പിച്ചു. എംഐ8 സ്‌ക്രീന്‍ ഫിംഗര്‍പ്രിന്റ് എഡിഷന്‍, എംഐ8 യൂത്ത് എഡിഷന്‍ എന്നീ മോഡലുകളാണ് അവതരിപ്പിച്ചത്. ഇന്‍-ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സ്‌കാനറോട് കൂടിയുള്ള എംഐ 8 എക്സ്പ്ലോറര്‍ എന്ന സ്മാര്‍ട്ഫോണ്‍ ഷാവോമി മുമ്പ് പുറത്തിറക്കിയിട്ടുണ്ടെങ്കിലും, അതിനേക്കാള്‍ വില കുറവാണ് ഇപ്പോള്‍ പുറത്തിറക്കിയ ഇന്‍സ്‌ക്രീന്‍ ഫിംഗര്‍പ്രിന്റ് എഡിഷന്.

ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 845 പ്രൊസസര്‍ ആണ് എംഐ8 സ്‌ക്രീന്‍ ഫിംഗര്‍പ്രിന്റ് എഡിഷനില്‍ ഉപയോഗിച്ചിട്ടുള്ളത്. ആറ് ജിബി, എട്ട് ജിബി റാം വേരിയന്റ് പതിപ്പുകളില്‍ 128 ജിബി ഇന്റേണല്‍ സ്റ്റോറേജ് ലഭ്യമാണ്. ഗോള്‍ഡ് കളര്‍ ഓപ്ഷന്‍ മാത്രമാണ് ഈ ഫോണിന് ഉള്ളതെങ്കിലും വ്യത്യസ്ത ഗ്രേഡിയന്റുകളാണ് പിന്‍ഭാഗത്തുള്ളത്. 6.21 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് സൂപ്പര്‍ അമോലെഡ് ഡിസ്പ്ലേയുള്ള ഫോണില്‍ ആന്‍ഡ്രോയിഡ് 8.1 അടിസ്ഥാനമാക്കിയുള്ള എംഐയുഐ 9.6 ഓഎസ് യൂസര്‍ ഇന്റര്‍ഫെയ്സ് ആണുള്ളത്. 12 മെഗാപിക്സലിന്റെ ഇരട്ട ക്യാമറകളാണ് ഫോണിന് പിന്നിലുള്ളത്. 20 മെഗാപിക്സലിന്റേതാണ് സെല്‍ഫി ക്യാമറ. 3400 എംഎഎച്ചാണ് ബാറ്ററി.

ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 660 എഐഇ പ്രൊസസര്‍ ആണ് എംഐ8 യൂത്ത്് എഡിഷനില്‍ ഉപയോഗിച്ചിട്ടുള്ളത്. 6 ജിബി 64ജിബി, 8 ജിബി 128 ജിബി വേരിയന്റ് പതിപ്പുകളില്‍ മോഡല്‍ ലഭ്യമാണ്. 6.25 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് സൂപ്പര്‍ അമോലെഡ് ഡിസ്പ്ലേയാണ് മോഡലില്‍. 12+5 മെഗാപിക്‌സലിന്റെ ഇരട്ട ക്യാമറകളാണ് പിന്നില്‍. 24 മെഗാപിക്‌സലിന്റേതാണ് സെല്‍ഫി ക്യാമറ. 3350 എംഎഎച്ചാണ് ബാറ്ററി.

എംഐ8 യൂത്ത് എഡിഎന്‍ 4ജിബി റാം,64 ജിബി വേരിയന്റിന് ഏകദേശം 14,800 രൂപയാണ് വില. 6ജിബി റാം, 64 ജിബി സ്റ്റോറേജ് വേരിയന്റിന് ഏകദേശം 18,000 രൂപയാണ് വില. എംഐ8 സ്‌ക്രീന്‍ ഫിംഗര്‍പ്രിന്റ് എഡിഷന്റെ 6ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിന് ഏകദേശം 34,000 രൂപയാണ് വില.

Advertisement