48 മെഗാപിക്‌സല്‍ ക്യാമറ ഫീച്ചറുമായി എത്തിയ റെഡ്മി 7 സീരീസ് വിപണിയില്‍ വന്‍വിജയമാണ് കൊയ്തു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ 48 ന്റെ വിജയവാഴ്ച്ച തുടര്‍ന്നു കൊണ്ടിരിക്കെ 64 മെഗാപിക്‌സല്‍ ക്യാമറ ഫീച്ചര്‍ ഉള്‍പ്പെടുത്തി പുതിയ സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കാനൊരുങ്ങുകയാണ് ഷവോമി.
ഈ വര്‍ഷം അവസാനത്തോടെ 64 മെഗാപിക്‌സല്‍ ക്യാമറയുമായി എംഐ മിക്‌സ് 4 എത്തുമെന്ന് ഷാവോമി പ്രൊഡക്റ്റ് ഡയറക്ടര്‍ വാങ് ടെങ് തോമസ് കഴിഞ്ഞ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിനിടെ പറഞ്ഞിരുന്നു. മോഡലിന് അമോലെഡ് 2കെ എഡിആര്‍ 10 ഡിസ്‌പ്ലേ ആയിരിക്കും എന്നും സ്‌ക്രീനിന് 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുണ്ടാവുമെന്നും സൂചനയുണ്ട്.
64 മെഗാപിക്‌സല്‍ സെന്‍സറിന്റെ പിന്‍ബലത്തില്‍ മികച്ച സൂം സൗകര്യവുമായാണ് ഫോണ്‍ എത്തുക. എന്നാല്‍ ഏത് സെന്‍സറാണ് ഇതിന് വേണ്ടി ഉപയോഗിക്കുന്നതെന്ന് ഷാവോമി വെളിപ്പെടുത്തിയിട്ടില്ല. സാംസംഗ് കഴിഞ്ഞ മെയില്‍ അവതരിപ്പിച്ച ISOCELL GW1 സെന്‍സറാണ് ഷാവോമി പുതിയ ഫോണില്‍ ഉപയോഗിക്കുകയെന്നാണ് ലഭിക്കുന്ന സൂചന.