ട്രംപ് മുതൽ ഒബാമ വരെ റാംപിൽ; ബിൽ ഗേറ്റ്‌സിനെ ട്രോളിയും ഇലോൺ മസ്‌കിൻ്റെ എഐ ഫാഷൻ ഷോ!

ടെസ്‌ലയുടെയും സ്‌പേസ് എക്‌സിൻ്റെയും സിഇഒയായ ഇലോൺ മസ്‌ക് ഈയിടെ എക്‌സിൽ പങ്കുവച്ച എഐ ജനറേറ്റഡ് വീഡിയോ ഇപ്പോൾ ശ്രദ്ധ നേടുകയാണ്. വിവിധ രാഷ്ട്രീയ, ലോക നേതാക്കളുടെ ഫാഷൻ ഷോ എന്ന രീതിയിലാണ് ഈ വീഡിയോ ഉള്ളത്. വീഡിയോ പോസ്റ്റ് ചെയ്‌ത് നിമിഷ നേരം കൊണ്ട് വൈറലാവുകയും ചെയ്തു.

വെളുത്ത കോട്ട് ധരിച്ച പോപ്പിനെ കാണിച്ചുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. തുടർന്ന് വ്‌ളാഡിമിർ പുടിൻ, ജോ ബൈഡൻ, ഡൊണാൾഡ് ട്രംപ്, കിം ജോങ് ഉൻ, ജസ്റ്റിൻ ട്രൂഡോ, ഷി ജിംഗ് പിംഗ് തുടങ്ങിയ രാഷ്ട്രീയ നേതാക്കൾ വിവിധ വസ്ത്രങ്ങൾ ധരിച്ച് റാംപിൽ ചുവടു വയ്ക്കുന്നതും വിഡിയോയിൽ കാണാം.

ഇലോൺ മസ്‌ക്, മാർക്ക് സക്കർബർഗ്, ജെഫ് ബെസോസ്, ടിം കുക്ക് എന്നിവരും വിഡിയോയിലുണ്ട്. പോസ്റ്റ് ചെയ്ത ശേഷം ഇത് 140 മില്യൺ ആളുകളാണ് ഈ വീഡിയോ കണ്ടത്. നിരവധി പേരാണ് പോസ്റ്റിൻ്റെ കമൻ്റ് സെക്ഷനിൽ രസകരമായ കമന്റുകൾ രേഖപ്പെടുത്തിയത്.

Latest Stories

മോദി എന്റെ ഉറ്റസുഹൃത്ത്; ഭീകരന്‍ തഹാവൂര്‍ റാണയെ ഇന്ത്യയ്ക്ക് കൈമാറുമെന്ന് ട്രംപ്; ഇന്ത്യയും യുഎസും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം ബസുമായി കൂട്ടിയിടിച്ചു; മൂന്നുപേര്‍ മരിച്ചു; അഞ്ച് പേരുടെ നില ഗുരുതരം

ചാമ്പ്യൻസ് ട്രോഫി 2025: ഋഷബ് പന്ത് ബെഞ്ചിൽ ഇരിക്കട്ടെ, അതാണ് ഇപ്പോൾ നല്ലത്: ഗൗതം ഗംഭീർ

ട്രംപ് - മോദി കൂടിക്കാഴ്ച:അനധികൃത കുടിയേറ്റം ആരോപിച്ച് ഇന്ത്യക്കാരെ നാടുകടത്തിയതിൽ പ്രതിഷേധം അറിയിക്കുമോ?

അയാൾ ഒരു വലിയ സിഗ്നൽ തന്നിട്ടുണ്ട്; രാജകീയ തിരിച്ച് വരവിന് തയ്യാറെടുത്ത് ജസ്പ്രീത് ബുംറ

ഞാൻ മെസിയെ വീണ്ടും നേരിടാൻ തയ്യാർ, ആ മത്സരത്തിനായി കാത്തിരിക്കുന്നു: സെർജിയോ റാമോസ്

പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനായില്ല; മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി

റൊണാൾഡോ അദ്ദേഹത്തിന്റെ കരിയർ മികച്ചതാക്കാൻ വേണ്ടി മുടക്കിയ പണത്തിന് കൈയും കണക്കുമില്ല: മുൻ റയൽ മാഡ്രിഡ് താരത്തിന്റെ വാക്കുകൾ ഇങ്ങനെ

സംസ്ഥാനത്ത് നാളെ താപനില സാധാരണയെക്കാള്‍ ഉയരാന്‍ സാധ്യത; ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

വലിച്ചെറിഞ്ഞ മാലിന്യം വീട്ടിൽ കൊണ്ട് കൊടുത്തു, ഡെലിവറി ചാർജിന് പകരം 5000 രൂപ പിഴ; അഭിനന്ദിച്ച് മന്ത്രി എം ബി രാജേഷ്