പോകുന്നത് സക്കർബർഗിന്റെ വീട്ടിലേക്ക്, വാതിൽ തുറന്നാൽ ഇടിമത്സരം നടക്കാൻ ഇന്ന് സാധ്യതയെന്ന് മസ്‌ക് !

ലോകമെമ്പാടുമുള്ളവർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന കേജ് ഫൈറ്റിനുള്ള മെറ്റാ ചീഫ് മാർക്ക് സക്കർബർഗിന്റെ വെല്ലുവിളി ഏറ്റെടുത്ത് സ്പേസ് എക്‌സ് സിഇഒ എലോൺ മസ്‌ക്. ഇലോൺ മസ്‌ക് മത്സരത്തെ ഗൗരവമായി കാണുന്നില്ലെന്ന് സക്കർബർഗ് പറഞ്ഞതിന് പിന്നാലെയാണിത്. ‘നോക് നോക്… വെല്ലുവിളി സ്വീകരിച്ചു… വാതിൽ തുറക്കുക’ എന്ന ട്വീറ്റ് എക്‌സിൽ പങ്കുവച്ചാണ് ഇലോൺ മസ്‌ക് മറുപടി നൽകിയിരിക്കുന്നത്. .

ഇത് കൂടാതെ ഇന്ന് കേജ്‌ ഫൈറ്റ് നടക്കാൻ സാധ്യതയുണ്ടെന്ന് കാണിച്ച് ഇലോൺ മസ്‌ക് എക്‌സിൽ ഒരു ട്വീറ്റ് പങ്കുവച്ചിരുന്നു. ഇന്ന് രാത്രി പാലോ ആൾട്ടോയിലെ ടെസ്‌ല FSD ടെസ്റ്റ് ഡ്രൈവിനായി, സക്കർബർഗിന്റെ വീട്ടിലേക്ക് ഡ്രൈവ് ചെയ്യാൻ ഞാൻ കാറിനോട് ആവശ്യപ്പെടും. ഏറ്റവും പുതിയ എക്സ് ലൈവ് സ്ട്രീം വീഡിയോയും പരീക്ഷിക്കും. നിങ്ങൾക്ക് ഞങ്ങളുടെ സാഹസികത തത്സമയം നിരീക്ഷിക്കാനാകും! താൻ മുട്ടിയ വാതിൽ തുറന്നാൽ പോരാട്ടം തുടരും! എന്നാണ് മസ്‌ക് ട്വീറ്റ് ചെയ്തിരിക്കുന്നത്. മത്സരത്തെ കുറിച്ചും നടത്തേണ്ട തീയതിയെയും കുറിച്ചും മസ്‌ക് എപ്പോഴെങ്കിലും ഗൗരവമായി കാണുകയാണെങ്കിൽ വെല്ലുവിളിക്ക് താൻ തയ്യാറാണെന്ന് ത്രെഡിൽ പങ്കുവച്ച പോസ്റ്റിൽ സക്കർബർഗ് പറഞ്ഞിരുന്നു.

ഇലോൺ മസ്‌ക് ഈ മത്സരത്തെ ഗൗരവമായി കാണുന്നില്ലെന്നും ഇനി മുന്നോട്ട് പോകേണ്ട സമയമാണിതെന്നും ഇനി വിചാരിക്കാം. ഞാൻ ഒരു തീയതി വാഗ്ദാനം ചെയ്തിരുന്നു. ഇത് ചാരിറ്റിക്ക് വേണ്ടിയുള്ള ഒരു നിയമാനുസൃത മത്സരമാക്കാൻ ഡാന വൈറ്റ് മുൻകൈയെടുക്കുകയും ചെയ്തിരുന്നു. എന്നാൽ ഇലോൺ ഒരു തീയതി സ്ഥിരീകരിച്ചിട്ടില്ല. മാത്രമല്ല തനിക്ക് ഒരു ശസ്ത്രക്രിയ ആവശ്യമാണെന്ന് പറയുന്നു. ഇലോൺ മസ്‌ക് എപ്പോഴെങ്കിലും ഒരു യഥാർത്ഥ തീയതിയെയും ഔദ്യോഗിക സംഭവത്തെയും ഗൗരവമായി കാണുകയാണെങ്കിൽ, എന്നെ എങ്ങനെ സമീപിക്കണമെന്ന് മസ്‌കിനറിയാം. അല്ലെങ്കിൽ ഇത് മുന്നോട്ട് പോകാനുള്ള സമയമായിരിക്കുന്നു. കായികരംഗത്തെ ഗൗരവമായി കാണുന്ന ആളുകളുമായി മത്സരിക്കുന്നതിൽ ഞാൻ ശ്രദ്ധ കേന്ദ്രീകരിക്കാൻ പോകുകയാണ്’ എന്നാണ് ഫേസ്ബുക്ക് സ്ഥാപകൻ എഴുതിയത്.

എക്‌സിന്റെ എതിരാളികളായ ത്രെഡ്‌സിന്റെ ലോഞ്ചിനെ തുടർന്നാണ് രണ്ട് ടെക് ഭീമന്മാർ തമ്മിലുള്ള വഴക്ക് തുടങ്ങിയത്. സക്കർബർഗിനെ വെല്ലുവിളിച്ചുകൊണ്ട് ഇലോൺ മസ്‌ക് എക്‌സിൽ ഒരു പോസ്റ്റ് പങ്കുവച്ചതോടെയാണ് ഇതിനു തുടക്കമിട്ടത്. സക്കർബർഗുമായി ഒരു കേജ് ഫൈറ്റിന് തയ്യാറാണ് താൻ എന്നായിരുന്നു മസ്‌കിന്റെ ട്വീറ്റ്. മസ്‌കിന്റെ ട്വീറ്റിന്റെ സ്‌ക്രീൻഷോട്ട് പങ്കുവച്ചുകൊണ്ട് ഇതിന് മറുപടിയായി ‘സ്ഥലം പറയൂ’ എന്ന് ഇൻസ്റ്റാഗ്രാമിൽ സക്കർബർഗ് പോസ്റ്റും പങ്കുവച്ചു. പിന്നാലെ ‘വെഗാസ് ഒക്ടാഗൺ’ എന്ന മാസ്കിന്റെ മറുപടിയുമെത്തി. ലാസ് വെഗാസിൽ നടക്കുന്ന അൾടിമേറ്റ് ഫൈറ്റിങ് ചാമ്പ്യൻഷിപ്പിന്റെ വേദിയാണ് വെഗാസ് ഒക്ടഗൺ.

39 കാരനായ സക്കർബർഗ് ഒരു അമച്വർ മിക്സഡ് ആയോധനകല പോരാളിയാണ്. കൂടാതെ ജിയു-ജിറ്റ്സുവിൽ പരിശീലനം നേടിയിട്ടുണ്ട്. കൂടാതെ രണ്ട് ലോകോത്തര യുഎഫ്‌സി പോരാളികളോടൊപ്പം പരിശീലനം നടത്തുന്ന വീഡിയോ നേരത്തെ പുറത്തു വിട്ടിരുന്നു. ഇലോൺ മസ്ക് മാർക്ക് സക്കർബർ​ഗിനെ വെല്ലുവിളിക്കാൻ തുടങ്ങിയിട്ട് നാളുകൾ കുറച്ചായി. പലപ്പോഴും ഇതിനെ തമാശയായി അവ​ഗണിക്കുകയാണ് സക്കർബർ​ഗ് ചെയ്തിരുന്നത്. എന്നാൽ മസ്ക് വെല്ലുവിളി തുടർന്നപ്പോൾ സക്കർബർഗ് സ്വീകരിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇടയ്ക്കിടെ ഓൺലൈൻ വഴി വാക് പോര് നടത്തുന്നവരാണ് ഇരുവരും എന്നതിനാൽ പല കാര്യങ്ങളും ആളുകൾ തമാശയായാണ് കണ്ടിരുന്നത്. എന്നാൽ ഇക്കാര്യം തമാശ അല്ലെന്ന് അറിഞ്ഞതോടെ ആവേശത്തോടെ കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ളവർ.

Latest Stories

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം