എഐയ്ക്ക് പിഴച്ചാലും മലയാളിക്ക് തെറ്റ് പറ്റില്ല; ഒടുവില്‍ ഓപ്പണ്‍ എഐയെ തിരുത്താനും മലയാളികള്‍ വേണ്ടി വന്നു

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കടന്നുവരവോടെ മാറ്റങ്ങളുണ്ടാകാത്ത മേഖലകളില്ല. വരും വര്‍ഷങ്ങളില്‍ എഐ പിടിമുറുക്കുന്നതോടെ നിലവിലുള്ള തൊഴില്‍ മേഖലകളില്‍ പലതും അപ്രത്യക്ഷമായേക്കാം. ഭാഷ ഉപയോഗത്തിലും എഐയുടെ കടന്നുവരവ് വലിയ മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ട്. ശബ്ദങ്ങള്‍ അക്ഷരങ്ങളാക്കി മാറ്റുന്ന സ്പീച്ച് ടു ടെക്സ്റ്റിന് സമാനമായ ടൂളുകള്‍ ഇതോടകം ആളുകള്‍ ഏറ്റെടുത്ത് കഴിഞ്ഞു.

എന്നാല്‍ എഐയ്ക്ക് പിഴവ് സംഭവിക്കുന്ന സംഭവങ്ങളും സാധാരണമാണ്. ഇന്ത്യയിലെ പ്രാദേശിക ഭാഷകളില്‍ ഉള്‍പ്പെടെ എഐ ടൂളുകള്‍ക്ക് പലപ്പോഴും പിഴവ് സംഭവിക്കാറുണ്ട്. ഇംഗ്ലീഷ് ഭാഷയില്‍ കൃത്യതയോടെ ഉപയോഗിക്കാന്‍ സാധിക്കുന്ന എഐ ടൂളുകള്‍ പലതും പ്രാദേശിക ഭാഷ ഉപയോഗത്തിന് തടസമാകുന്നുണ്ട്.

എന്നാല്‍ ഓപ്പണ്‍ എഐയുടെ സ്പീച്ച് ടു ടെക്സ്റ്റ് സംവിധാനത്തില്‍ കൃത്യതയുടെ തോത് കണ്ടെത്തുന്നതില്‍ പിഴവ് കണ്ടെത്തിയിരിക്കുകയാണ് കേരള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി. വിസ്പര്‍ എന്ന എഐ ടൂളിന്റെ ഗുണനിലവാര പരിശോധനഘട്ടത്തിലെ നിര്‍ണായക പിഴവാണ് കണ്ടെത്തിയത്.

പരിശോധനയിലെ പിഴവ് മൂലം മലയാളം ഉള്‍പ്പെടെയുള്ള പ്രാദേശിക ഭാഷകളില്‍ കൃത്യതയുണ്ടെന്നായിരുന്നു ഓപ്പണ്‍ എഐയുടെ കണ്ടെത്തല്‍. ഇതിനെ ഖണ്ഡിച്ചുകൊണ്ടാണ് കേരള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി രംഗത്തെത്തിയത്. ഓപ്പണ്‍ എഐയുടെ ഗുണനിലവാര പരിശോധനഘട്ടത്തിലെ നിര്‍ണായക പിഴവാണ് കണ്ടെത്തിയത്.

കേരള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയിലെ ഡോ എലിസബത്ത് ഷേര്‍ളി നേതൃത്വം നല്‍കുന്ന വെര്‍ച്വല്‍ റിസോഴ്‌സ് ഫോര്‍ സെന്റര്‍ ഫോര്‍ ലാംഗ്വേജ് കമ്പ്യൂട്ടിംഗ് കേന്ദ്രത്തിലെ ഗവേഷകരായ കാവ്യ മനോഹര്‍, ലീന ജി പിള്ള എന്നിവരാണ് പിഴവ് കണ്ടെത്തിയത്.

കേരള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയിലെ ഡോ എലിസബത്ത് ഷേര്‍ളി നേതൃത്വം നല്‍കുന്ന വെര്‍ച്വല്‍ റിസോഴ്‌സ് ഫോര്‍ സെന്റര്‍ ഫോര്‍ ലാംഗ്വേജ് കമ്പ്യൂട്ടിംഗ് കേന്ദ്രത്തിലെ ഗവേഷകരായ കാവ്യ മനോഹര്‍, ലീന ജി പിള്ള എന്നിവരാണ് പിഴവ് കണ്ടെത്തിയത്. ഏറെ കാലത്തെ ഗവേഷണത്തിനൊടുവില്‍ ഓപ്പണ്‍എഐയുടെ പിഴവ് തെളിയിക്കുന്ന ഗവേഷണപ്രബന്ധവും ഇവര്‍ തയാറാക്കി.

Read more

അമേരിക്കയിലെ ഫ്‌ളോറിഡയില്‍ നടന്ന എംപിരിക്കല്‍ മെതേഡ്സ് ഇന്‍ നാച്ചുറല്‍ ലാംഗ്വേജ് പ്രോസസിങ്ങ് എന്ന അന്താരാഷ്ട്ര കോണ്‍ഫറന്‍സിലേയ്ക്ക് ഇവരുടെ പ്രബന്ധം തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഇതിനുള്ള അംഗീകാരമെന്നവണ്ണം അസോസിയേഷന്‍ ഓഫ് കമ്പ്യൂട്ടേഷണല്‍ ലിംഗ്വിസ്റ്റിക്സിന്റെ ഗ്രാന്റും ഇവരെ തേടിയെത്തിയിട്ടുണ്ട്.